Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇതെന്ത് പിച്ച്, തയ്യാറാക്കിയത് ടെസ്റ്റിനോ? മുട്ടിടിച്ച് ബാറ്റര്‍മാര്‍! വിമര്‍ശനം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനായി ന്യൂയോര്‍ക്കില്‍ തയ്യാറാക്കിയ പിച്ചിനെതിരേ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് പ്രേമികളില്‍ നിന്നുയരുന്നത്. ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് നസൗവ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേിയത്തില്‍ ഒരുക്കിയ പിച്ച്. ഗ്രൂപ്പ് എയില്‍ ശ്രീലങ്കയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനാണ് ടൂര്‍ണമെന്റ് ആദ്യമായി വേദിയായത്. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട പോരാട്ടത്തില്‍ ലങ്കന്‍ ബാറ്റിങ് ലൈനപ്പ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയും ചെയ്തു. വെറും 77 റണ്‍സിനാണ് ലങ്കന്‍ ടീം കൂടാരംകയറിയത്.

ഇതോടെയാണ് പിച്ചിന്റെ സ്വഭാവത്തെ ആരാധകര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബാറ്റര്‍മാര്‍ക്കു യാതൊന്നും ലഭിക്കാതിരുന്ന പിച്ചില്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാരുടെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു മികച്ച സ്വിങും ബൗണ്‍സുമെല്ലാം നല്‍കിയ പിച്ച് സ്പിന്നര്‍മാരെയും കൈവിട്ടില്ല. എന്നാല്‍ ബാറ്റര്‍മാര്‍ ശരിക്കും പാടുപെട്ടു. ഔട്ട്ഫീല്‍ഡ് സ്ലോയായതു കാരണം ഗ്രൗണ്ട് ഷോട്ടുകള്‍ ബൗണ്ടറിയിലെത്താതെ പാതിയില്‍ നിന്നപ്പോള്‍ വായുവിലൂടെയുള്ള റിസ്‌ക്കി ഷോട്ടുകള്‍ മാത്രമാണ് സിക്‌സറിലോ, ഫോറിലോ കലാശിച്ചത്.

INDIA FANS

ബുധനാഴ്ച ഇതേ ഗ്രൗണ്ടിലാണ് അയര്‍ലാന്‍ഡുമായി ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഈ പിച്ചില്‍ ബൗളര്‍മാര്‍ക്കു ലഭിക്കുന്ന ആനുകൂല്യം തീര്‍ച്ചയായും ഇന്ത്യയുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കില്‍ മാത്രമേ ഈ പിച്ചില്‍ സ്‌കോര്‍ ചെയ്യാന്‍ ബാറ്റര്‍മാര്‍ക്കു സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പരിചയസമ്പന്നരായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാവുകയും ചെയ്യും.

ടി20 ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റിനു ഈ തരത്തില്‍ ബാറ്റര്‍മാരെ ഒട്ടും തുണയ്ക്കാത്ത പിച്ച് തയ്യാറാക്കിയതിനെ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. എന്തൊരു പിച്ചാണിത്? ടി20 മല്‍സരത്തിനായി ടെസ്റ്റ് പിച്ചാണോ ഇവിടെ തയ്യാറാക്കിയത്. ബാറ്റര്‍മാരുടെ ശവപ്പറമ്പായി ന്യൂയോര്‍ക്കിലെ ഈ പിച്ച് മാറുമെന്നതില്‍ സംശയമില്ലെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

വളരെ ബുദ്ധിമുട്ടേറിയ പിച്ചാണിത്. ഫാസ്റ്റ് ബൗളര്‍മാരെ ഇതു സഹായിക്കുന്നു. സ്പിന്നര്‍മാര്‍ക്കും സഹായം ലഭിക്കുന്നു. അപ്രതീക്ഷിത ബൗണ്‍സാണ് ഇവിടെയുള്ളത്, ഔട്ട്ഫീല്‍ഡാവട്ടെ വളരെ സ്ലോയുമാണ്. അമേരിക്കയില്‍ ക്രിക്കറ്റിനെ പ്രൊമോട്ട് ചെയ്യാന്‍ ടി20ക്കു ഇങ്ങനെയുള്ള പിച്ചായിരുന്നില്ല ഒരുക്കേണ്ടിയിരുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

SOUTH AFRICA

ഇന്ത്യന്‍ ടീം വളരെ തന്ത്രപരമായ തീരുമാനം തന്നെയാണ് എടുത്തത്. നാലു സ്പിന്‍ ബൗളിങ് ഓപ്ഷനുകളെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിക്കാണും. ലോകകപ്പിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ തന്നെ പിച്ചിന്റെ യഥാര്‍ഥ സ്വഭാവം കാണിച്ചു തന്നിരുന്നു. നോക്കൗട്ട് റൗണ്ടില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതായി മാറുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വളരെ വിരസമായ ടൂര്‍ണമെന്റായി ഇത്തവണത്തെ ടി20 ലോകകപ്പ് ഇതിനകം മാറിയിരിക്കുകയാണ്. കാരണം ടി20യെന്നത് ബാറ്റര്‍മാരുടെ ഗെയിമാണ്. വലിയ സ്‌കോറുകളും വെടിക്കെട്ട് ഇന്നിങ്‌സുകളും കണ്ടെങ്കില്‍ മാത്രമേ ഈ ഫോര്‍മാറ്റ് ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കുകയുള്ളൂ. പക്ഷെ ബാറ്റര്‍മാരെ ഒട്ടും തുണയ്ക്കാത്ത പിച്ചൊരുക്കി ഈ ടൂര്‍ണമെന്റിനെ തുടക്കത്തില്‍ തന്നെ വിരസമാക്കി സംഘാടകര്‍ മാറ്റിയിരിക്കുകയാണെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Monday, June 3, 2024, 22:08 [IST]
Other articles published on Jun 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+