For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ദുബെ പന്തെറിഞ്ഞില്ല, പിന്നെ എന്തിന് സഞ്ജുവിനെ തഴഞ്ഞു? ഇത് വന്‍ ചതി!

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ഗംഭീര ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയര്‍ലന്‍ഡിനെ 96 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും സ്വന്തമാക്കി.

എന്നാല്‍ ഇന്ത്യ സഞ്ജു സാംസണെയും യശ്വസി ജയ്‌സ്വാളിനേയും തഴഞ്ഞ് ടീമിലെടുത്തത് ശിവം ദുബെയെയാണ്. ബൗളറെന്ന നിലയില്‍ ടീമിന് ഗുണം ചെയ്യുന്നതിനാലാണ് ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. എന്നാല്‍ അയര്‍ലന്‍ഡിനെതിരേ ദുബെക്ക് രോഹിത് പന്തെറിയാന്‍ അവസരം നല്‍കിയില്ല. ഇപ്പോഴിതാ ദുബെയെ പന്തെറിയാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ടി20 ലോകകപ്പ് ടീമിലിടം നേടിയ ശേഷം കളിച്ച ഇന്നിങ്‌സുകളിലെല്ലാം ദുബെ ഫ്‌ളോപ്പായിരുന്നു. ഇതില്‍ രണ്ട് ഡെക്കും ഉള്‍പ്പെടും. എന്നിട്ടും ദുബെക്ക് വീണ്ടും അവസരം നല്‍കിയത് അദ്ദേഹം പന്തെറിയുമെന്ന കാരണത്താലാണ്. പക്ഷെ ദുബെയെ ബൗളറെന്ന നിലയില്‍ ഉപയോഗിക്കാന്‍ പോലും രോഹിത് തയ്യാറായില്ല. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരേ പരീക്ഷിക്കാത്ത ദുബെയെ വലിയ മത്സരങ്ങളിലും ഉപയോഗിക്കാന്‍ സാധ്യതയില്ല.

അതുകൊണ്ടുതന്നെ ദുബെയെ ബാറ്റിങ് കരുത്ത് മാത്രം വിലയിരുത്തി ടീമിലെടുക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അയര്‍ലന്‍ഡിനെതിരേ നേരത്തെ കളിച്ചിട്ടുള്ള താരമാണ് സഞ്ജു. ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ദീപക് ഹൂഡയോടൊപ്പം ഓപ്പണിങ്ങില്‍ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിക്കാനും സഞ്ജുവിനായിരുന്നു. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ 6 പന്തില്‍ 1 റണ്‍സാണ് സഞ്ജുവിന് നേടാനായത്.

rohit sharma axar patel

ഇതിന്റെ പേരില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തുകയും അവസാന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തിയ ദുബെയെ കളിപ്പിക്കുകയും ചെയ്യുന്നത് ചതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം റിഷഭ് പന്തിനെത്തന്നെയാവും ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പറാക്കുക. അങ്ങനെ വരുമ്പോള്‍ ബെഞ്ചിലിരുന്ന് സഞ്ജു മടങ്ങേണ്ടിവരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദുബെയെ ബാറ്റ്‌സ്മാനായി മാത്രം പരിഗണിക്കുന്നത് വലിയ അബദ്ധമാണെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു.

സഞ്ജുവിന് അമേരിക്കയ്‌ക്കെതിരേയെങ്കിലും അവസരം നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ വിരാട് കോലിയേയും രോഹിത് ശര്‍മയേയും ഓപ്പണറാക്കിയപ്പോള്‍ സഞ്ജു സാംസണിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലേക്ക് റിഷഭ് പന്തിനെ കൊണ്ടുവന്നു. സഞ്ജുവിന്റെ മൂന്നാം നമ്പറിലെ പ്രകടനങ്ങളെല്ലാം ഗംഭീരമാണെന്നിരിക്കെ മൂന്നാം നമ്പറില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കാത്തത് നിരാശപ്പെടുത്തുന്നുവെന്നാണ് ആരാധക പക്ഷം.

ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ തഴഞ്ഞതിനെതിരേയും വിമര്‍ശനം ശക്തമാവുന്നുണ്ട്. ഐപിഎല്ലിലെ നോക്കൗട്ട് മത്സരങ്ങളിലടക്കം കസറിയ യുവതാരമാണ് ജയ്‌സ്വാള്‍. പവര്‍പ്ലേയില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ്. ഇവര്‍ ഓപ്പണര്‍മാരായാല്‍ പവര്‍പ്ലേ വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. വിക്കറ്റിനെ ഭയക്കാതെ കളിക്കുന്ന ജയ്‌സ്വാളിനെപ്പോലൊരു താരത്തെയാണ് ഇന്ത്യക്ക് ഓപ്പണിങ്ങില്‍ വേണ്ടതെന്നും ആരാധകര്‍ പറയുന്നു.

ഇതുവരെ കളിച്ച ടി20 മത്സരങ്ങളിലെ ബാറ്റിങ് പൊസിഷനില്‍ നിന്ന് വലിയ പൊളിച്ചെഴുത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. റിഷഭ് പന്തിനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നതടക്കം അപ്രതീക്ഷിത നീക്കമാണ്. ഇത് തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

അയര്‍ലന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ് (c), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടുക്കര്‍, ഹാരി ടാക്ടര്‍, കുര്‍ട്ടിസ് കാംഫര്‍, ജോര്‍ജര്‍ ഡോക്‌റല്‍, ഗാരത് ഡെലാനി, മാര്‍ക്ക് അഡെയ്ര്‍, ബാറി മക്കാര്‍ത്തി, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ്

Story first published: Wednesday, June 5, 2024, 22:14 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+