For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: റിഷഭിനെപ്പോലെ കണ്ണും പൂട്ടിയടിയല്ല, പാക് പേസിന് പുല്ലുവില! ഇന്ത്യ കണ്ടില്ലേ?

ന്യൂയോര്‍ക്ക്: പാകിസ്താന്റെ നാല്‍വര്‍സംഘ പേസാക്രണത്തെ ചങ്കൂറ്റത്തോടെ നേരിട്ട് കിടിലന്‍ ഫിഫ്റ്റിയുമായി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് കനേഡിയന്‍ ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്‍. നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരം യഥാര്‍ഥത്തില്‍ പാകിസ്താനും കാനഡയും തമ്മിലായിരുന്നില്ല. മറിച്ച് പാകിസ്താനും ജോണ്‍സനും തമ്മിലായിരുന്നു. 52 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. 44 ബോളുകള്‍ നേരിട്ട ജോണ്‍സന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ക്രീസിന്റെ മറുഭാഗത്തു ബാറ്റിങ് പങ്കാളികളെ ഒന്നിനു പിറകെ ഒന്നായി നഷ്ടമായെങ്കിലും ജോണ്‍സന്‍ ഒരില്‍ക്കപ്പോലും പ്രതിരോധത്തിലേക്കു വലിഞ്ഞില്ല. ഷഹീന്‍ അഫ്രീഡി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഹാരിസ് റൗഫ് ന്നിവരുള്‍പ്പെടുന്ന പാകിസ്താന്റെ അപകടകരമായ പേസ് നിരയെ കൂസലില്ലാതെ നേരിട്ട് ജോണ്‍സന്‍ അതിവേഗം റണ്‍സ് വാരിക്കൂട്ടി. കനേഡിയന്‍ ബാറ്റിങ് നിരയില്‍ 15ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏകതാരവും ജോണ്‍നാണെന്നതാണ് കൗതുകരമായ കാര്യം.

AARON JOHNSPN

പാക് ടീമിനായി ബൗളിങ് ഓപ്പണ്‍ ചെയ്ത ഷഹീനെതിരേ ഇരട്ട ഫോറുകളോടെയാണ് ജോണ്‍സന്‍ കാനഡയ്ക്കു സ്‌ഫോടനാത്മക തുടക്കം നല്‍കിയത്. പാഡുകള്‍ ലക്ഷ്യമിട്ട് ഒരു ഫുള്‍ ടോസാണ് ഷഹീന്‍ ആദ്യമെറിഞ്ഞത്. മികച്ചൊരു ഫ്‌ളിക്ക് ഷോട്ടിലൂടെ ജോണ്‍സന്‍ ഇതു ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു.

അടുത്തത് താഴ്ന്ന മറ്റൊരു ഫുള്‍ ടോസായിരുന്നു. ജോണ്‍സന്‍ ഇതിനെയും വെറുതെവിട്ടില്ല. മിഡ് ഓഫിലൂടെ താരം ഇതു ബൗണ്ടറിയിലേക്കു പായിച്ചു. പാക് ടീമിനെയും ആരാധകരെയും സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു കാനഡയുടെ ഈ അഗ്രസീവ് തുടക്കം. 11 റണ്‍സാണ് ആദ്യ ഓവറില്‍ കാനഡ അടിച്ചെടുത്തത്.

മൂന്നാം ഓവര്‍ മുതല്‍ കാനഡയുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും ജോണ്‍സന്‍ ആത്മവിശ്വാസത്തോടെ തന്നെ ഇന്നിങ്‌സ് തുടര്‍ന്നു. ഏഴാം ഓവറില്‍ റൗഫിനെതിരേ തന്‍റെ ആദ്യ സിക്‌സര്‍ പറത്തിയ അദ്ദേഹം അടുത്ത ഓവറില്‍ ഷഹീനെയും സിക്‌സറിലേക്കു പറപ്പിച്ചു.

11ാം ഓവറില്‍ സ്പിന്നര്‍ ഇമാദ് വസീമിനെതിരേയായിരുന്നു ജോണ്‍സന്റെ മൂന്നാം സിക്‌സര്‍. 13ാം ഓവറില്‍ വസീമിനെതിരേ മറ്റൊരു സിക്‌സറിലൂടെ ജോണ്‍സന്‍ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. 37 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കവെയയിരുന്നു സിക്‌സറിച്ച് ജോണ്‍സന്‍ ഫിഫ്റ്റി ആഘോഷിച്ചത്.

AARON JOHNSON

പക്ഷെ അടുത്ത ഓവറില്‍ അദ്ദേഹത്തെ നസീം ബൗള്‍ഡാക്കുകയായിരുന്നു. ജോണ്‍സണ്‍ കുറച്ചു ഓവറുകള്‍ കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ പാകിസ്താനെ അതു കുഴപ്പത്തിലാക്കുമായിരുന്നു. ഏഴു വിക്കറ്റിനു 106 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലില്‍ കാനഡയെ എത്തിച്ചത് ജോണ്‍സന്റെ വണ്‍മാന്‍ ഷോ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ വാഴ്ത്തുകയാണ്. പാക് ബൗളിങിനു മുന്നില്‍ പതറിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ ട്രോളും ചിലര്‍ നമറന്നില്ല.

പാകിസ്താന്‍ ബൗളിങിനു മുന്നില്‍ ഇതേ പിച്ചില്‍ മുട്ടിടിച്ച ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍മാര്‍ ആരോണ്‍ ജോണ്‍സന്റെ ഇന്നിങ്‌സ് കണ്ടുപഠിക്കട്ടെ. ഇങ്ങനെയാണ് പാകിസ്താന്റെ പേസാക്രമണത്തെ നിര്‍വീര്യമാക്കേണ്ടത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഭയന്ന്, സമ്മര്‍ദ്ദത്തോടെയാണ് കളിച്ചതെന്നും ആരാധകര്‍ കുറിക്കുന്നു.

റിഷഭ് പന്തിനെപ്പോലെ ഇതു വെറും കണ്ണുംപൂട്ടി അടിയല്ല. വളരെ ആധികാരികമായ ഷോട്ടുകളാണ് ആരോണ്‍ ജോണ്‍സന്‍ കളിച്ചത്. രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇതൊരു പാഠമാണ്. ചങ്കൂറ്റമുണ്ടെങ്കില്‍ ഇത്രയും നിസാരമായി പാക് ബൗളിങിനെ കശാപ്പ് ചെയ്യാന്‍ സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, June 11, 2024, 22:17 [IST]
Other articles published on Jun 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+