Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ-പാക് പോരിന്റെ വേദി തയ്യാര്‍, പക്ഷെ ഇവിടെ കളിവേണ്ട! കാരണമിതാണ്

2024ലെ ടി20 ലോകകപ്പിന് വേദിയാവുന്നത് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ ഒട്ടുമിക്ക ടീമുകളും കളിച്ചിട്ടുണ്ടെങ്കിലും അമേരിക്കയില്‍ അനുഭവസമ്പത്ത് പല ടീമുകള്‍ക്കും അവകാശപ്പെടാനാവില്ല. നിലവിലെ സൂപ്പര്‍ താരങ്ങള്‍ പോലും അമേരിക്കയില്‍ കളിച്ചിട്ടുണ്ടാവില്ലെന്നതാണ് കൗതുകം. 2024ലെ ടി20 ലോകകപ്പിലും എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിലേക്കാവും.

ഇപ്പോഴിതാ ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യ പാകിസ്താന്‍ മത്സരത്തിന്റെ വേദി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ക്രിക് ബസിന്റെ റിപ്പോര്‍ട്ട് പ്രകാരം ന്യൂയോര്‍ക്കിലാവും ഇന്ത്യ-പാക് മത്സരം നടക്കുക. ഐസിസിയുടെ ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാവേണ്ടതായുണ്ട്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിലാവും ഇന്ത്യ-പാക് പോരാട്ടമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇപ്പോള്‍ അമേരിക്കയിലാണ് മത്സരമെന്ന റിപ്പോര്‍ട്ട് വന്നതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലായിരിക്കുകയാണ്. അമേരിക്കയില്‍ കളിക്കുമ്പോള്‍ രണ്ട് ടീമുകള്‍ക്കും ആധിപത്യം അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം തന്നെ കാണാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാരണം ന്യൂയോര്‍ക്കിലെ വേദിയില്‍ 39000 കാണികള്‍ക്ക് മാത്രമാണ് മത്സരം കാണാന്‍ അവസരമുണ്ടാവുക. ടി20ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ കൂടുതല്‍ ആരാധകര്‍ക്ക് താല്‍പര്യമുണ്ടാവുമെന്നുറപ്പ്. എന്നാല്‍ സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ കാണികള്‍ക്ക് മത്സരം നേരിട്ട് കാണാനുള്ള അവസരം കുറക്കുകയും ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്റ് സൃഷ്ടിക്കുകയും ചെയ്യും.

shaheen afidi

അതുകൊണ്ടുതന്നെ കൂടുതല്‍ കാണികള്‍ക്ക് കളി കാണാന്‍ സാധിക്കുന്ന മൈതാനം മത്സരത്തിനായി തിരഞ്ഞെടുക്കണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വേദി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി കാത്തിരിക്കാം. ഏഷ്യാ കപ്പിലെ ഇന്ത്യ-പോരാട്ടം പൂര്‍ണ്ണ ആവേശത്തോടെ കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരം മഴമൂലം പോയിന്റ് പങ്കിട്ടിരുന്നു.

രണ്ടാം മത്സരം പൂര്‍ത്തിയായെങ്കിലും രണ്ട് ദിവസമായാണ് നടന്നത്. അതുകൊണ്ടുതന്നെ പോരാട്ടത്തിന്റെ പൂര്‍ണ്ണ ആവേശം ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇനി ഏകദിന ലോകകപ്പ് വരാനിരിക്കുകയാണ്. ഇന്ത്യയുടെ പാകിസ്താനും തമ്മിലുള്ള പോരാട്ടം ലോകകപ്പില്‍ കാണാന്‍ സാധിക്കും. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കാനില്ലെന്ന് ആദ്യം പാകിസ്താന്‍ നിലപാടെടുത്തെങ്കിലും പിന്നീട് കളിക്കാന്‍ തയ്യാറാവുകയായിരുന്നു. ഇന്ത്യയില്‍ ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്ന് പാക് നായകന്‍ ബാബര്‍ ആസം വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇത്തവണത്തെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ആവേശകരമായിരിക്കുമെന്നുറപ്പ്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. 2021ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. 2022ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വിരാട് കോലിയുടെ ബാറ്റിങ് കരുത്തിലായിരുന്നു ഇത്. ഇത്തവണ ഏകദിന ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തുമ്പോഴും ഇന്ത്യക്കാണ് മുന്‍തൂക്കം.

എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ പാകിസ്താന്‍ ടീം കൂടുതല്‍ ശക്തരാണ്. മികച്ച ബൗളിങ് കരുത്താണ് പാകിസ്താന്റെ ശക്തി. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെ പേസ് ബൗളിങ് മികവാണ് പാക് ടീമിന്റെ നട്ടെല്ല്. ഏഷ്യാ കപ്പില്‍ ഹാരിസിനേയും നസീമിനേയും പരിക്ക് വേട്ടയാടിയിരുന്നു. ഇത് പാക് ടീമിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ശക്തമായ താരനിരയുള്ള പാകിസ്താന്‍ ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ഭീഷണിയാണ്. പ്രധാന ടീമുകള്‍ക്കെല്ലാം പാകിസ്താന്റെ ബൗളിങ് നിര ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും ശക്തം. അതുകൊണ്ടുതന്നെ പാകിസ്താന്‍ ഇന്ത്യയില്‍ കപ്പടിച്ചാലും അത്ഭുതപ്പെടാനാവില്ല.

Story first published: Wednesday, September 20, 2023, 14:13 [IST]
Other articles published on Sep 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+