For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: മുംബൈയല്ല ഇത് ഇന്ത്യ, വിമര്‍ശിച്ചവര്‍ കാണൂ; കിടു ബൗളിങ്ങുമായി ഹാര്‍ദിക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ എറിഞ്ഞൊതുക്കിയിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയര്‍ലന്‍ഡിനെ ആദ്യ ഓവര്‍ മുതല്‍ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ശ്രദ്ധേയ പ്രകടനത്തോടെ കൈയടി വാങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന ഹാര്‍ദിക് ഓള്‍റൗണ്ടറെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രകടനം ആകെ മാറിയിരിക്കുകയാണ്. വിമര്‍ശിച്ചവരുടെയെല്ലാം വായടിപ്പിക്കുന്ന ബൗളിങ്ങാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. അയര്‍ലന്‍ഡ് വിക്കറ്റ് കീപ്പര്‍ ലോര്‍ക്കന്‍ ടക്കറെ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് ഹാര്‍ദിക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സ്റ്റംപിലേക്കെത്തിയ ഇന്‍സ്വിങ്ങറില്‍ ടക്കറിന് കാലിടറുകയായിരുന്നു.

കുര്‍ട്ടിസ് കാംഫറിനെ ഹാര്‍ദിക് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈയിലെത്തിച്ചു. മാര്‍ക്ക് അഡെയ്‌റിനേയും പുറത്താക്കിയ ഹാര്‍ദിക് ഹാട്രിക് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. ഇന്ത്യയുടെ ബൗളിങ് നിരയില്‍ മൂന്നാം പേസറായി താന്‍ മതിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. പാകിസ്താനെതിരായ വലിയ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് വലിയ ആശ്വാസം നല്‍കുന്ന ബൗളിങ് പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചിരിക്കുന്നത്.

പിച്ചിന്റെ സ്വഭാവം മനസിലാക്കി നല്ല സ്വിങ്ങും ബൗണ്‍സും കണ്ടെത്താന്‍ ഹാര്‍ദിക്കിനായി. 4 ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ഹാര്‍ദിക് നേടിയത്. പാകിസ്താനെതിരേയും ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചാല്‍ ഇന്ത്യക്കത് വലിയ നേട്ടമായി മാറുമെന്നുറപ്പ്. എന്തായാലും ഹാര്‍ദിക്കിന്റെ പതനം കാത്തിരുന്ന വിമര്‍ശകര്‍ക്ക് ഗംഭീര പ്രകടനത്തോടെ നിരാശ സമ്മാനിക്കാന്‍ ഹാര്‍ദിക്കിനായെന്ന് നിസംശയം പറയാം.

india cricket

അര്‍ഷ്ദീപ് സിങ് പവര്‍പ്ലേയില്‍ മികവ് കാട്ടുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. പവര്‍പ്ലേയ്ക്കുള്ള രണ്ട് വിക്കറ്റുകള്‍ താരം വീഴ്ത്തി. ന്യൂബോളില്‍ ഇടം കൈയനായ അര്‍ഷ്ദീപ് മിടുക്കുകാട്ടുന്നത് ജസ്പ്രീത് ബുംറക്ക് സമ്മര്‍ദ്ദമില്ലാതെ പന്തെറിയാന്‍ സഹായിക്കും. ഇത് ഇന്ത്യക്ക് കരുത്തായി മാറുമെന്നുറപ്പ്. പാകിസ്താനെതിരേ ഇതേ മികവ് കാട്ടാന്‍ അര്‍ഷ്ദീപിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് സിറാജും കരുത്തുകാട്ടി.

മികച്ച സ്വിങ് കണ്ടെത്തിയ സിറാജ് ന്യൂബോളില്‍ അയര്‍ലന്‍ഡ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു. സ്പിന്‍ പിച്ചെന്ന് പറയുമ്പോഴും പേസര്‍മാര്‍ക്ക് നല്ല പിന്തുണ പിച്ചില്‍ ലഭിക്കുന്നുണ്ട്. ഇത് മുതലാക്കി പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്ന് പറയാം. ജസ്പ്രീത് ബുംറയുടെ പ്രകടനത്തിലേക്കും എല്ലാവരും ഉറ്റുനോക്കിയിരുന്നു. മികച്ച യോര്‍ക്കറുകളോടെ അയര്‍ലന്‍ഡിനെ വിറപ്പിക്കാന്‍ ബുംറക്ക് സാധിച്ചു. നല്ല സ്വിങ്ങ് കണ്ടെത്തിയ ബുംറ റണ്‍സ് വിട്ടുകൊടുക്കാന്‍ നല്ല പിശുക്കും കാട്ടി.

പാകിസ്താനുള്ള മുന്നറിയിപ്പായി ബുംറയുടെ പ്രകടനം മാറിയെന്ന് പറയാം. ഇന്ത്യ കുല്‍ദീപ് യാദവിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാകിസ്താനെതിരേ കുല്‍ദീപിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റിയത് ഇന്ത്യയുടെ തന്ത്രപരമായ തീരുമാനമാണെന്ന് പറയാം. എന്തായാലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പഴയ പിഴവ് വീണ്ടും ആവര്‍ത്തിച്ചു.

വാലറ്റ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രയാസപ്പെടുന്നുവെന്നതാണ് വസ്തുത. 50 റണ്‍സിന് അയര്‍ലന്‍ഡിന്റെ 8 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. എന്നാല്‍ പിന്നീടുള്ള രണ്ട് വിക്കറ്റ് വീഴ്ത്താന്‍ നന്നായി പ്രയാസപ്പെട്ടത് ഇന്ത്യന്‍ ബൗളിങ് നിരയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നതാണ്.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), വിരാട് കോലി, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

അയര്‍ലന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ് (c), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടുക്കര്‍, ഹാരി ടാക്ടര്‍, കുര്‍ട്ടിസ് കാംഫര്‍, ജോര്‍ജര്‍ ഡോക്‌റല്‍, ഗാരത് ഡെലാനി, മാര്‍ക്ക് അഡെയ്ര്‍, ബാറി മക്കാര്‍ത്തി, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ്

Story first published: Wednesday, June 5, 2024, 21:34 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+