Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്‌കോട്ട്‌ലാന്‍ഡ്! പിന്നാലെ മഴ, കളി ഉപേക്ഷിച്ചു

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന്റെ ആദ്യ പോരാട്ടം മഴയില്‍ മുങ്ങി. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരമാണ് മഴയെ തുടര്‍ന്നു ഫലമില്ലാതെ ഉപേക്ഷിച്ചത്. പല തവണ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡിന്റെ ഇന്നിങ്‌സിനിടെ മഴ കളി മുടക്കിയതു കാരണം ആദ്യ മല്‍സരം 10 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന മികച്ച ടോട്ടല്‍ സ്‌കോട്ടിഷ് ടീം അടിച്ചെടുക്കുകയും ചെയ്തു.

ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 10 ഓവറില്‍ 109 റണ്‍സായി പുനര്‍നിശ്ചയിക്കുകയുമായിരുന്നു. തീര്‍ച്ചയായും ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലായിരുന്നു ഇത്. പക്ഷെ റണ്‍ചേസിനു ഇറങ്ങും മുമ്പ് വീണ്ടും മഴയെത്തി. തുടര്‍ന്ന് മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതെ വരികയും ഇതോടെ ഫലമില്ലാതെ ഉപേക്ഷിക്കെടുകയുമായിരുന്നു. ഇരുടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതവും ലഭിച്ചു.

ENG SCOT

സ്‌കോട്ടിഷ് ടീമിനു വേണ്ടി ഓപ്പണിങ് ജോടികളായ ജോര്‍ജ് മ്യുസിയും മൈക്കല്‍ ജോണ്‍സും തകര്‍പ്പന്‍ ബാറ്റിങാണ് കാഴ്ചവച്ചത്. ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട ഇരുവരും അതിവേഗം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ജോണ്‍സ് 45 റണ്‍സാണ് നേടിയതെങ്കില്‍ മ്യുന്‍സെ 41 റണ്‍സും നേടി. 30 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ജോണ്‍സിന്റെ ഇന്നിങ്‌സ്. മ്യുന്‍സെ 31 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു.

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ക്രിസ് ജോര്‍ഡന്‍, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍സ് മ്യുന്‍സെ, മൈക്കല്‍ ജോണ്‍സ്, ബ്രെന്‍ഡന്‍ മക്മ്യുലെന്‍, റിച്ചി ബെറിങ്ടണ്‍ (ക്യാപ്റ്റന്‍), മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ലെസ്‌ക്ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക്ക് വാട്ട്, ക്രിസ്റ്റര്‍ സോള്‍, ബ്രാഡ് വീറ്റ്, ബ്രാഡ്‌ലി കെറി.

Story first published: Tuesday, June 4, 2024, 18:06 [IST]
Other articles published on Jun 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+