Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഒമാന്‍ ചാരം, 101 പന്ത് ബാക്കിയാക്കി ജയിച്ച് ഇംഗ്ലണ്ട്; സൂപ്പര്‍ 8 പ്രതീക്ഷ

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഒമാനെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ ജയം. 101 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 13.2 ഓവറില്‍ 47 റണ്‍സില്‍ ഓള്‍ഔട്ടാക്കിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ആദില്‍ റഷീദിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കാനഡയെ തകര്‍ത്തത്. വമ്പന്‍ ജയത്തോടെ 3 മത്സരത്തില്‍ നിന്ന് 3 പോയിന്റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയയും സ്‌കോട്ട്‌ലന്‍ഡും ഇംഗ്ലണ്ടിന് മുന്നിലുണ്ട്. അവസാന മത്സരം സ്‌കോട്ട്‌ലന്‍ഡ് തോല്‍ക്കുകയും ഇംഗ്ലണ്ട് ജയിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലേക്കെത്താനാവും. ടോസ് നേടിയ ഇംഗ്ലണ്ട് ഒമാനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം മുതല്‍ തകര്‍ന്ന ഒമാന്‍ നിരയില്‍ ഒരു താരം മാത്രമാണ് രണ്ടക്കം കടന്നത്. പ്രതിക് അതവാലിയെ (5) പുറത്താക്കി ജോഫ്രാ ആര്‍ച്ചറാണ് ഒമാന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.

നായകന്‍ അക്യുബ് ഇല്യാസിനെ (8) ആര്‍ച്ചര്‍ കൂടാരം കയറ്റിയപ്പോള്‍ കശ്യപ് പ്രജാപതിയെ (9) മാര്‍ക്ക് വുഡ് ലിയാം ലിവിങ്സ്റ്റണിന്റെ കൈയിലെത്തിച്ചു. സീഷാന്‍ മഖ്‌സൂദിനെ (1) മാര്‍ക്ക് വുഡ് റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ ഖാലിദ് കെയ്‌ലിനെ (1) ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. അയാന്‍ ഖാനെ മാര്‍ക്ക് വുഡ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷൊയ്ബ് ഖാന്‍ (11) ഭാഗ്യത്തിന് രണ്ടക്കം കണ്ടു. 23 പന്ത് പിടിച്ചുനില്‍ക്കാന്‍ താരത്തിനായി.

ജോഫ്രാ ആര്‍ച്ചറാണ് ഷൊയ്ബ് ഖാനെ മടക്കിയത്. മെഹ്‌റാന്‍ ഖാനെ ഡെക്കിന് പുറത്താക്കിയ റഷീദ് ഫയാസ് ബട്ട് (2), കലീമുല്ല (5) എന്നിവരെ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 13.2 ഓവറില്‍ 47 എന്ന സ്‌കോറിലേക്ക് ഒമാന്‍ ഒതുങ്ങി. 4 ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്താണ് റഷീദ് 4 വിക്കറ്റ് വീഴ്ത്തിയത്. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും 3 വിക്കറ്റുകളും പങ്കിട്ടു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് എത്രയും വേഗം വിജയത്തിലേക്കെത്താനാണ് ശ്രമിച്ചത്.

jos buttler

photo credit: https://x.com/englandcricket/status/1801342482002940007/photo/1

ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി മൂന്നാം പന്തില്‍ പുറത്തായി. ബിലാല്‍ ഖാന്‍ സാള്‍ട്ടിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. വില്‍ ജാക്‌സ് 7 പന്ത് നേരിട്ട് 5 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ ജോസ് ബട്‌ലര്‍ 8 പന്തില്‍ പുറത്താവാതെ 24 റണ്‍സാണ് നേടിയത്. 4 ഫോറും 1 സിക്‌സുമാണ് ബട്‌ലര്‍ നേടിയത്. ജോണി ബെയര്‍‌സ്റ്റോ 2 പന്തില്‍ 8 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 3.1 ഓവറില്‍ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു.

ഒമാനെതിരായ മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് -1.80 ആയിരുന്നു. എന്നാല്‍ മത്സരശേഷം +3.08 ആക്കി ഉയര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചു. വമ്പന്‍ ജയത്തോടെ ടീം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. ഗ്രൂപ്പില്‍ നിന്ന് ഓസ്‌ട്രേലിയ സൂപ്പര്‍ 8 സീറ്റുറപ്പിച്ചു. ഇംഗ്ലണ്ടിന്റെ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ടീമിന് തിരിച്ചടിയായി മാറിയത്. ഓസ്‌ട്രേലിയയോട് 36 റണ്‍സിന് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു.

ഇനി നമീബിയയോടാണ് ഇംഗ്ലണ്ടിന്റെ മത്സരം. ഇതില്‍ ജയിച്ചാലും അവസാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ജയിച്ചാല്‍ അവരാവും സൂപ്പര്‍ എട്ടിലേക്കെത്തുക. നിലവില്‍ സ്‌കോട്ട്്‌ലന്‍ഡിന് 5 പോയിന്റും ഇംഗ്ലണ്ടിന് 3 പോയിന്റുമാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗ്രൂപ്പു ഘട്ടം കടക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, June 14, 2024, 6:33 [IST]
Other articles published on Jun 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+