For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇന്ത്യയുടെ അന്തിമ ടീമില്‍ മാറ്റം വരും? ദുബെയടക്കം തെറിച്ചേക്കും! വേറെ ആരെല്ലാം

ടി20 ലോകകപ്പിനുളള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ഇതു അന്തിമ സ്ക്വാഡെണെന്നു ഉറപ്പിക്കാന്‍ വരട്ടെ. ടൂര്‍ണമെന്‍റിനു മുമ്പ് ഈ ടീമില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. ചില താരങ്ങള്‍ ടീമിലേക്കു വരികയും ചിലര്‍ പുറത്തായേക്കുകയും ചെയ്യും. ഇപ്പോഴത്തെ സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ഈ മാസം 25 വരെ ടീമുകള്‍ക്കു ഐസിസി സമയം നല്‍കിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ ആവശ്യമെന്നു തോന്നിയാല്‍ ഇപ്പോഴത്തെ സ്‌ക്വാഡില്‍ ചില അഴിച്ചുപണികള്‍ നടത്തിയേക്കും. നേരത്തേ ഇന്ത്യ ചില ലോകകപ്പുകളില്‍ ടീം പ്രഖ്യാപിച്ചതിനു ശേഷം അന്തിമ സ്‌ക്വാഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തവണയും ഇന്ത്യ ഈ തരത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അദ്ഭുതപ്പെടാനില്ല. ഇപ്പോള്‍ ടീമിലുള്ള ചില കളിക്കാര്‍ അന്തിമ സ്‌ക്വാഡില്‍ നിന്നും പുറത്തായേക്കും. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

SHIVAM DUBE

സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഈ ലിസ്റ്റിലെ ഒരാള്‍. രാജസ്ഥാന്‍ റോയല്‍സിനായി ഈ ഐപിഎല്ലില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തത്. എന്നാല്‍ ലോകകപ്പ് ടീമിലെത്തിയ ശേഷം ചഹലിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. അതിനു ശേഷം കളിച്ച മല്‍സരങ്ങളിലെല്ലാം താരം റണ്‍സ് വാരിക്കോരി നല്‍കുകയാണ്. ഇപ്പോഴത്തെ ഫോം കണക്കിലെടുത്ത് ചഹലിനെ ഇന്ത്യ തഴഞ്ഞേക്കാം.

നിലവില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ സ്പിന്‍ ബൗളിങ് കൈകാര്യം ചെയാന്‍ മൂന്നു പേരുണ്ട്. കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണിത്. ഇവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തില്‍ ചഹലിനെ ഇന്ത്യക്കു ലോകകപ്പില്‍ ആവശ്യവുമില്ല. ഇപ്പോഴത്തെ ഫോം നോക്കുമ്പോള്‍ അദ്ദേഹം ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്നു പറയേണ്ടിവരും.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്തു പോയേക്കാവുന്ന രണ്ടാമത്തെ താരം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ബൗളറായ അദ്ദേഹം ഇപ്പോള്‍ തല്ലുകൊള്ളിയായി മാറിയിരിക്കുകയാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം അര്‍ഷ്ദീപ് റണ്‍സ് വാരിക്കോരി നല്‍കുകയാണ്. ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല.

YUZVENDRA CHAHAL

ഐപിഎല്ലില്‍ അര്‍ഷ്ദീപിനേക്കാള്‍ നന്നായി ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നവരാണ് ടി നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം. അതുകൊണ്ടു തന്നെ അര്‍ഷ്ദീപിനെ ഒഴിവാക്കി ഇവരിലൊരാളെ അന്തിമ ടീമിലേക്കു വിളിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിച്ചേക്കും.

വമ്പനടിക്കാരനായ ബാറ്ററും മീഡിയം പേസറുമായ ശിവം ദുബെയാണ് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം നഷ്ടമാവാനിടയുള്ള മൂന്നാമത്തെയാള്‍. ലോകകപ്പ് ടീമിലെത്തുന്നതു വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തീപ്പൊരി പ്രകടനമാണ് താരം നടത്തിയത്. പക്ഷെ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു ശേഷം ദുബെയുടെ പ്രകടനം കുത്തനെ താഴേക്കാണ്. തുടര്‍ച്ചയായി രണ്ടു മല്‍സങ്ങളില്‍ താരം ഡെക്കാവുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ ഫോമിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന്റെ അന്തിമ സ്‌ക്വാഡില്‍ നിന്നും ദുബെ ഒഴിവാക്കപ്പെട്ടേക്കാം. പകരം റിയാന്‍ പരാഗ്, റിങ്കു സിങ്, ശശാങ്ക് സിങ് എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കുകയും ചെയ്യും.

Story first published: Wednesday, May 15, 2024, 14:10 [IST]
Other articles published on May 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+