Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: അമേരിക്ക ചെറിയ മീനല്ല, പ്ലേയിങ് 11ല്‍ 2 മാറ്റങ്ങള്‍ക്ക് ഇന്ത്യ! സഞ്ജു വന്നേക്കും

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യ അയര്‍ലന്‍ഡിനെ 8 വിക്കറ്റിനും പാകിസ്താനെ 6 റണ്‍സിനും തോല്‍പ്പിച്ചു. ഇനി ഇന്ത്യയുടെ അടുത്ത മത്സരം 12ന് അമേരിക്കയ്‌ക്കെതിരേയാണ്. ആതിഥേയരായ അമേരിക്ക ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യക്കെതിരേ ഇറങ്ങാനൊരുങ്ങുന്നത്. പാകിസ്താനെ അട്ടിമറിച്ച ആത്മധൈര്യത്തോടെ എത്തുന്ന അമേരിക്കയെ ഇന്ത്യ ഭയക്കണം.

ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യവും അമേരിക്കയ്ക്കാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കരുതലോടെയാവും ഇറങ്ങുക. അമേരിക്കയ്‌ക്കെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ആദ്യത്തെ രണ്ട് മത്സരത്തിലെ പ്രകടനം വിലയിരുത്തി ചില അഴിച്ചുപണി ഇന്ത്യ നടത്തുമെന്നാണ് സൂചന. വിരാട് കോലി, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. കോലി ഐപിഎല്ലില്‍ ഓപ്പണറെന്ന നിലവില്‍ മികച്ച റെക്കോഡുള്ള താരമാണ്.

എന്നാല്‍ അമേരിക്കന്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ കോലിക്ക് സാധിക്കുന്നില്ല. രോഹിത് ശര്‍മക്കും വലിയ സ്‌കോറിലേക്കുയരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ഈ ഓപ്പണിങ് കൂട്ടുകെട്ട് തുടര്‍ന്നേക്കുമെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ലെന്ന് രോഹിത് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ രോഹിത്തും കോലിയും ചേര്‍ന്നാവും അമേരിക്കയ്‌ക്കെതിരേയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

യശ്വസി ജയ്‌സ്വാള്‍ മികച്ച റെക്കോഡുള്ള ഇടം കൈയന്‍ ഓപ്പണറാണ്. ഐപിഎല്ലിലടക്കം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ജയ്‌സ്വാള്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് 11ന് പുറത്താണ്. അമേരിക്കയ്‌ക്കെതിരേയും ഇന്ത്യ ജയ്‌സ്വാളിനെ പരിഗണിക്കാന്‍ സാധ്യതയില്ല. ഇന്ത്യ മധ്യനിര ബാറ്റിങ്ങില്‍ ഒരു മാറ്റം വരുത്തിയേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കുന്ന ശിവം ദുബെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

india cricket

അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജു സാംസണെ കളിപ്പിക്കാനാണ് സാധ്യത. പാകിസ്താനെതിരേ ശിവം ദുബെ തീര്‍ത്തും നിരാശപ്പെടുത്തി. 9 പന്ത് നേരിട്ട് 3 റണ്‍സാണ് ദുബെ നേടിയത്. കൂടാതെ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് തുടക്കത്തിലേ ദുബെ നഷ്ടപ്പെടുത്തിയിരുന്നു. ഇതോടെ ദുബെക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. മോശം ഫോമിലുള്ള ദുബെക്ക് കൂടുതല്‍ അവസരം നല്‍കിയാല്‍ കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പ്.

അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജു സാംസണിനെ പരിഗണിച്ചേക്കും. നിലവില്‍ മൂന്നാം നമ്പറില്‍ സഞ്ജു റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. റിഷഭ് ഈ ബാറ്റിങ് പൊസിഷനില്‍ ശോഭിക്കുന്നതിനാല്‍ ഇന്ത്യ അദ്ദേഹത്തെ മാറ്റിയേക്കില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ കളിപ്പിച്ചാലും മധ്യനിരയിലാവും അവസരം ലഭിക്കുക. ഓപ്പണിങ് ഒഴികെ മറ്റൊരു ബാറ്റിങ് ഓഡറും സ്ഥിരമല്ലെന്ന് രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.

അക്ഷര്‍ പട്ടേല്‍ നാലാം നമ്പറില്‍ കളിച്ചതെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. സഞ്ജു സാംസണ്‍ മധ്യനിരയിലേക്കെത്തിയാല്‍ തിളങ്ങുമോയെന്നത് കണ്ടറിയണം. എന്തായാലും ദുബെയെക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്. ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും കുല്‍ദീപ് യാദവിനെ കളിപ്പിച്ചിട്ടില്ല. എന്നാല്‍ സൂപ്പര്‍ 8 ഉള്‍പ്പെടെ വലിയ മത്സരങ്ങള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അതിന് മുമ്പ് കുല്‍ദീപിന് അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറായേക്കും.

അമേരിക്കയ്‌ക്കെതിരേ ഇന്ത്യ കുല്‍ദീപിനെ കളിപ്പിക്കാനാണ് സാധ്യത. മോശം ഫോമിലുള്ള രവീന്ദ്ര ജഡേജക്ക് വിശ്രമം നല്‍കി അക്ഷര്‍ പട്ടേലിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. അമേരിക്കയോട് ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ 8ല്‍ സീറ്റുറപ്പിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ വമ്പന്‍ ജയത്തോടെ സൂപ്പര്‍ 8ലേക്ക് മുന്നേറാനാവും ഇന്ത്യ ആഗ്രഹിക്കുക. ഇന്ത്യയുടെ ബാറ്റിങ് നിര മെച്ചപ്പെടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ മത്സരങ്ങളില്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്.

Story first published: Monday, June 10, 2024, 15:24 [IST]
Other articles published on Jun 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+