Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കിന്റെ ചീട്ടുകീറുമോ? ദ്രാവിഡും അഗാര്‍ക്കറും രോഹിത്തിനെ കണ്ടു! പണി ഉറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഈ മാസം അവസാനത്തിലോ മെയ് 1നോ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ സെലക്ടര്‍മാര്‍ക്ക് എടുക്കേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ടത് പേസ് ഓള്‍റൗണ്ടറായി ആര് വേണമെന്നതാണ്.

ഐപിഎല്‍ പുരോഗമിക്കവെ നായകന്‍ രോഹിത് ശര്‍മയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തിയിരിക്കുകയാണ്. 2 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പല പ്രധാനപ്പെട്ട കാര്യങ്ങളും നായകനുമായി സെലക്ടറും പരിശീലകനും നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഹാര്‍ദിക് പാണ്ഡ്യയുടെ ടി20 ലോകകപ്പിലെ സ്ഥാനമാണ് പ്രധാന ചര്‍ച്ചാ വിഷയം.

പന്തെറിയാന്‍ സാധിക്കാത്ത പക്ഷം ഹാര്‍ദിക്കിനെ പരിഗണിക്കേണ്ടതില്ലെന്നതാണ് ഇപ്പോള്‍ രോഹിത്തും ദ്രാവിഡും അഗാര്‍ക്കറും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഹാര്‍ദിക്കിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ അവസാന ഓവറില്‍ എംഎസ് ധോണി മൂന്ന് സിക്‌സറടക്കം പറത്തി ഹാര്‍ദിക്കിനെ കരയിച്ചു.

ഇതോടൊപ്പം ഹാര്‍ദിക് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടും സജീവമാണ്. ഇപ്പോള്‍ കൂടുതല്‍ ഓവര്‍ ഹാര്‍ദിക് പന്തെറിയാത്തതിന് കാരണം ഈ പരിക്കാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഹാര്‍ദിക്കിനെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പന്തെറിയാനാവാത്ത പക്ഷം ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ഹാര്‍ദിക്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് രോഹിത് ശര്‍മയുടെ നിലപാടെന്നാണ് പുറത്തുവരുന്ന വിവരം.

hardik pandya

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക് ക്യാപ്റ്റനായത്. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണവും ഹാര്‍ദിക്കിനെതിരേ ഉയര്‍ന്നു. മൈതാനത്ത് ഹാര്‍ദിക്കിന് നിരവധി തവണ കൂവല്‍ നേരിടേണ്ടി വന്നു. രോഹിത് ശര്‍മയും ഹാര്‍ദിക്കും തമ്മിലുള്ള ബന്ധത്തിനും ഇപ്പോള്‍ വിള്ളല്‍ വീണിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ രോഹിത് പിന്തുണക്കാന്‍ സാധ്യത കുറവാണ്.

ഹാര്‍ദിക്കിനെ മാറ്റി നിര്‍ത്തി ശിവം ദുബെയെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യമുണ്ടെന്നാണ് വിവരം. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണ് ദുബെ. സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടുതന്നെ അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചില്‍ ദുബെക്ക് കസറാനായേക്കും. ഹാര്‍ദിക്കിനെ ടീമിലെടുക്കുന്ന കാര്യത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ നിലപാട് നിര്‍ണ്ണായകമായേക്കും.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തുറിച്ചും ചര്‍ച്ച നടത്തിയെന്നാണ് വിവരം. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നാണ് സൂചന. റിഷഭും സഞ്ജുവും ഇഷാനും മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാവശ്യം മധ്യനിരയില്‍ കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ്. അങ്ങനെ വരുമ്പോള്‍ മുഖ്യ പരിഗണന റിഷഭിന് ലഭിക്കാനാണ് സാധ്യത. സ്പിന്നര്‍മാരുടെ കാര്യത്തിലും ചര്‍ച്ച നടന്നതായാണ് ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ തിരികെ വിളിക്കാനുള്ള സാധ്യതയാണുള്ളത്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയ് എന്നിവരെല്ലാം അവസരം തേടുന്നവരാണ്. 17ാം സീസണിലെ ആദ്യ പാദ മത്സരങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇനിയുള്ള മത്സരങ്ങള്‍ ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഹാര്‍ദിക്കിന് ഓള്‍റൗണ്ട് പ്രകടനം നടത്താതെ അനായാസം ടി20 ലോകകപ്പ് ടീമിലേക്കെത്താനാവില്ലെന്ന് പറയാം. മുംബൈ ടീമിന്റെ തോല്‍വി ഹാര്‍ദിക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് ടീമിന്റെ പ്രകടനത്തേയും കാര്യമായി ബാധിക്കുന്നുണ്ട്.

Story first published: Tuesday, April 16, 2024, 14:27 [IST]
Other articles published on Apr 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+