For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: പന്തില്‍ കൃത്രിമം നടന്നു! രോഹിത് സമ്മതിച്ചെന്ന് തെളിവ് കിട്ടി? വീണ്ടും ഇന്‍സി

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പാകിസ്താന്റെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖും തമ്മിലുള്ള വാക്‌പോര് ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു അദ്ദേഹം ദിവസങ്ങള്‍ക്കു മുമ്പ് ഉന്നയിച്ചത്. തലച്ചോര്‍ ഉപയോഗിച്ച് ആലോചിക്കൂയെന്നു രോഹിത് ഇതിനു ചുട്ട മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ രോഹിത്തിന്റെ ഈ മറുപടിയോടു പ്രതികരിച്ചിരിക്കുകയാണ് ഇന്‍സി.

ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ എട്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിന്റെ ബൗളിങിലായിരുന്നു ഇന്‍സി സംശയം പ്രകടിപ്പിച്ചത്. 15ാം ഓവറിലും അര്‍ഷ്ദീപിന്റെ ബോള്‍ എങ്ങനെയാണ് റിവേഴ്‌സ് സ്വിങ് ചെയ്യുന്നതെന്നു ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കുകയായിരുന്നു. ബോളില്‍ അസാധാരണമായി എന്തൊക്കെയോ ചിലത് ഇന്ത്യന്‍ താരങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഈ തരത്തില്‍ ബോളിനു മൂവ്‌മെന്റ് വരുന്നതെന്നും ഇന്‍സി ചൂണ്ടിക്കാട്ടിയിരുന്നു.

INZAMAM UL HAQ

പിന്നീട് വാര്‍ത്താസമ്മേളത്തില്‍ ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇന്‍സിയുടെ ആരോപണങ്ങള്‍ രോഹിത് പുച്ഛിച്ച് തള്ളിയത്. ഇപ്പോഴിതാ പാകിസ്താന്‍ ചാനലായ 24 ന്യൂസിനോടു സംസാരിക്കവെ രോഹിത്തിനു മുന്‍ ക്യാപ്റ്റന്‍ മറുപടിയും നല്‍കിയിരിക്കുകയാണ്.

ഞങ്ങള്‍ തീര്‍ച്ചയായും തലച്ചോര്‍ ഉപയോഗിക്കും. പക്ഷെ ആദ്യത്തെ കാര്യം അതു സംഭവിക്കുന്നുണ്ടെന്നു (ബോളിലെ റിവേഴ്‌സ് സ്വിങ്) രോഹിത് ശര്‍മ തന്നെ സമ്മതിച്ചു കഴിഞ്ഞുവെന്നതാണ്. ഞങ്ങളുടെ നിരീക്ഷണം ശരിയാണെന്നു തന്നെയാണെന്നാണ് ഇതിന്റെ അര്‍ഥമെന്നും ഇന്‍സി വ്യക്തമാക്കി.

രണ്ടാമത്തെ കാര്യം ബോള്‍ എങ്ങനെയാണ് റിവേഴ്സ് സ്വിങ് ചെയ്യുന്നതെന്നു രോഹിത് ശര്‍മ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. എത്ര സൂര്യപ്രകാശത്തില്‍, ഏതു തരത്തിലുള്ള പിച്ചിലാണ് ബോളിനു റിവേഴ്‌സ് സ്വിങ് ലഭിക്കുകയെന്നു ഞങ്ങള്‍ക്കറിയാം.

ലോകത്തിനു തന്നെ റിവേഴ്‌സ് സ്വിങിനെക്കുറിച്ച് പഠിപ്പിച്ചുകൊടുത്തവരാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് പഠിപ്പിക്കാന്‍ നോക്കേണ്ട. ഈ തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നു രോഹിത്തിനു പറഞ്ഞു കൊടുക്കണമെന്നും ഇന്‍സമാം ആവശ്യപ്പെട്ടു.

ROHIT SHARMA

ഞാന്‍ അംപയര്‍മാര്‍ക്കു മാത്രമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. 15ാം ഓവറിലും ബോളിനു റിവേഴ്‌സ് സ്വിങ് ലഭിക്കുന്നത് എങ്ങനെയാണെന്നു നിങ്ങളുടെ കണ്ണു തുറന്നിരിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

അംപയര്‍മാരോടു ഞാന്‍ വീണ്ടും പറയുകയാണ്- നിങ്ങളുടെ കണ്ണുകള്‍ തുറന്നു തന്നെയിരിക്കൂ, എന്താണ് സംഭവിക്കുന്നത്? അംപയര്‍മാരും തലച്ചോറ് ഉപയോഗിക്കുകയാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും നല്ലതാണെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരേയുള്ള സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഇന്ത്യ 24 റണ്‍സിന്റെ വിജയവുമായി സെമി ഫൈനലിലേക്കു യോഗ്യത നേടിയ ശേഷമായിരുന്നു ഇന്‍സി ആരോപണമുന്നയിച്ചത്. ഇതു വളരെ പെട്ടെന്നു വൈറലാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്‍സമാം മാത്രമല്ല മറ്റൊരു മുന്‍ പാകിസ്താന്‍ ക്യാപ്റ്റനായ സലീം മാലിക്കും പിന്തുണയുമായി രംഗത്തു വന്നതോടെ ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചു.

അതേസമയം, ഇന്‍സിയുടെ ആരോപണങ്ങളോടു രോഹിത് പ്രതികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പിന്നീട് അഭിപ്രായപ്പെട്ടത്. വിവാദമുണ്ടാക്കാന്‍ റിപ്പോര്‍ട്ടര്‍ മനപ്പൂര്‍വ്വം ഈ ചോദ്യം ചോദിക്കുകയായിരുന്നുവെന്നും രോഹിത്തിന്റെ സ്ഥാനത്തു താനായിരുന്നെങ്കില്‍ പ്രതികരിക്കാതെ ഈ ചര്‍ച്ച പെട്ടെന്നു അവസാനിപ്പിക്കാനായിരിക്കും ശ്രമിക്കുകയെന്നും വീരു വ്യക്തമാക്കിയിരുന്നു.

Story first published: Saturday, June 29, 2024, 13:50 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+