Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു വേണ്ട, ഇന്ത്യ ദുബെയെ പിന്തുണക്കണം; മലയാളി താരത്തിന് ആ കഴിവില്ല

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാത്ത ഇന്ത്യ സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരത്തിലും ജയിച്ച് സെമിക്ക് തൊട്ടടുത്താണ്. ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച് സെമിയിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോഴും ബാറ്റിങ് നിരയില്‍ ചില പ്രശ്‌നങ്ങള്‍ ബാക്കിയാണ്. ഓസ്‌ട്രേലിയ കരുത്തരായ എതിരാളികളാണ്.

അഫ്ഗാനോട് ഓസീസ് തോറ്റെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തണമെന്ന് പറയുന്നവര്‍ ഏറെയാണ്. പ്രധാനമായും സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. ശിവം ദുബെയെ ഇന്ത്യ ഒഴിവാക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യ വരുന്ന മത്സരങ്ങളിലും ദുബെയെ പിന്തുണക്കണം. സഞ്ജു സാംസണിനെ കളിപ്പിക്കരുത്.

ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം ദുബെയുടെ സമ്മര്‍ദ്ദ ഘട്ടത്തില്‍ തിളങ്ങാനുള്ള കഴിവാണ്. സഞ്ജുവിനെക്കാളും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ദുബെക്കാണ് കഴിവ്. അമേരിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ ദുബെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരേയും സമ്മര്‍ദ്ദ സാഹചര്യത്തില്‍ ദുബെ മികച്ച പ്രകടനം നടത്തി.

24 പന്തില്‍ 34 റണ്‍സാണ് ദുബെ ബംഗ്ലാദേശിനെതിരേ നേടിയത്. ഇതില്‍ മൂന്ന് വമ്പന്‍ സിക്‌സറും ഉള്‍പ്പെടും. പ്രയാസമുള്ള സാഹചര്യത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദുബെക്ക് അസാധ്യ കഴിവാണുള്ളത്. എന്നാല്‍ സഞ്ജുവിന് ഈ കഴിവ് അവകാശപ്പെടാനാവില്ല. ഐപിഎല്ലില്‍ പല തവണ സഞ്ജു രാജസ്ഥാന്റെ രക്ഷകനായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരത്തില്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു നിരാശപ്പെടുത്തുകയാണ് ചെയ്തത്.

shivam dube suryakumar yadav

മറ്റൊരു കാര്യം മധ്യനിരയില്‍ കളിക്കാനുള്ള കഴിവാണ്. ദുബെ മധ്യനിരയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ സഞ്ജുവിന്റെ ടി20 കരിയറിലേക്ക് നോക്കുമ്പോള്‍ മധ്യനിരയില്‍ ശോഭിച്ചത് അപൂര്‍വ്വം സാഹചര്യത്തില്‍ മാത്രമാണ്. സഞ്ജു ടോപ് ഓഡറിലാണ് കൂടുതല്‍ തിളങ്ങുന്നത്. സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കുന്നത് പരീക്ഷണമാവും. നിര്‍ണ്ണായക സാഹചര്യത്തില്‍ ഇന്ത്യ പരീക്ഷണത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.

ടോപ് ഓഡറില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ നിലവില്‍ സാധിക്കില്ല. അങ്ങനെ കളിപ്പിച്ചാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടതായി വരും. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ സഞ്ജുവിനെ കളിപ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രയാസമാണ്. നിലവിലെ ടീം കൂട്ടുകെട്ട് നോക്കുമ്പോള്‍ സഞ്ജു പുറത്തിരിക്കുന്നതാണ് നല്ലത്. ദുബെ മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്തുന്നുമുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യ ദുബെയെ പ്ലേയിങ് 11ല്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്. മറ്റൊരു കാര്യം ദുബെയുടെ ഓള്‍റൗണ്ട് മികവാണ്. നിര്‍ണ്ണായക ഘട്ടത്തില്‍ ഒന്നോ രണ്ടോ ഓവര്‍ എറിയിക്കാന്‍ സാധിക്കുന്ന ബൗളറാണ് ദുബെ. എന്നാല്‍ ഇത്തരമൊരു മികവ് സഞ്ജുവിന് അവകാശപ്പെടാനാവില്ല. ദുബെയെ രോഹിത് ശര്‍മ പിന്തുണക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവാണ്. ദുബെ കളിക്കുന്നത് നായകനെന്ന നിലയില്‍ രോഹിത്തിന് കൂടുതല്‍ കരുത്ത് നല്‍കും.

അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയെ കളിപ്പിക്കുന്നതാണ് നല്ലത്. നിലവിലെ ഇന്ത്യയുടെ പ്ലേയിങ് 11 വിജയം തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊളിച്ചെഴുത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്ക് ഉണ്ടാകുന്നുണ്ട്. ഇക്കാരണത്താല്‍ ഇന്ത്യ അനാവശ്യ മാറ്റത്തിന് തയ്യാറാവില്ല. സഞ്ജു സാംസണ്‍ അവസരത്തിനായി കാത്തിരുന്നിട്ട് കാര്യമില്ല. ഈ ലോകകപ്പില്‍ സഞ്ജു ബെഞ്ചിലിരിക്കുന്നതാണ് ഇന്ത്യക്ക് നല്ലത്.

Story first published: Sunday, June 23, 2024, 14:34 [IST]
Other articles published on Jun 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+