For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: മനപ്പൂര്‍വം ബോളുകള്‍ മിസ്സാക്കി? ബാറ്റിങില്‍ ദുരൂഹത! ആഞ്ഞടിച്ച് മുന്‍ പാക് താരം

ഇന്ത്യക്കെതിരേയുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങിയ പാകിസ്താന്‍ ടീമിനെതിരേ വലിയ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നുമെല്ലാം ഉയരുന്നത്. 120 റണ്‍സ് പോലും ചേസ് ചെയ്യാന്‍ പാക് ടീമിനു സാധിക്കാതെ പോയത് എന്തുകൊണ്ടാണെന്നാണ് അവരുടെയല്ലാം ചോദ്യം. ഇതിനിടെ പാകിസ്താന്റെ ഒരു താരത്തിനെതിരേ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ സലീം മാലിക്ക്. ഒരു പാക് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഇത്.

ഓള്‍റൗണ്ടര്‍ ഇമാദ് വസീമിനെതിരേയാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. വസീമിന്റെ ഇന്നിങ്‌സ് സംശയാസ്പദമാണെനും എന്തുകൊണ്ടാണ് ഇത്രയുമധികം ബോളുകള്‍ മിസ്സാക്കിയതെന്നുമാണ് മാലിക്കിന്‍റെ ചോദ്യം. അഞ്ചാം നമ്പറിലാണ് വസീം ബാറ്റ് ചെയ്യാനെത്തിയത്. 23 ബോളില്‍ ഒരു ഫോറടക്കം 15 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. 65.22 എന്ന മോശം സ്‌ടൈക്ക് റേറ്റോടെയായിരുന്നു ഇത്. പാകിസ്താന്റെ മുന്‍ നിര ബാറ്റര്‍മാരില്‍ ഏറ്റവും ദയനീയമായ സ്‌ട്രൈക്ക് റേറ്റും വസീമിനായിരുന്നു.

IMAD WASIM

വസീം ഇത്രയും സ്ലോയായി എന്തുകൊണ്ടാണ് ബാറ്റ് ചെയ്തതെന്ന സംശയമാണ് മാലിക്ക് ഉന്നയിക്കുന്നത്. ഇമാദ് വസീമിന്റെ ഇന്നിങ്‌സ് വളരെയധികം സംശയകരമായാണ് കാണപ്പെട്ടത്. എന്തു സംഭവിച്ചാവും ഔട്ടാവില്ലെന്നു ഉറപ്പ് വരുത്തുന്ന തരത്തിലാണ് അവന്‍ ബാറ്റ് ചെയ്തത്. അതോടൊപ്പം തന്റെ ബാറ്റിങ് ശരാശരി ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇത് എന്തു തരത്തിലുള്ള ബാറ്റിങാണെന്നും മാലിക്ക് തുറന്നടിക്കുന്നു.

ഒരു ബാറ്ററെന്ന നിലയില്‍ ഞാനായാലും ഇന്‍സി(ഇന്‍സമാമുള്‍ ഹഖ്) ആയാലും കളിയില്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ ഔട്ടായാലും കുഴപ്പമില്ല അതിനു വേണ്ടി ഒന്നു ശ്രമിച്ചു നോക്കാമെന്നാണ് ചിന്തിക്കുക. പക്ഷെ ഇന്ത്യക്കെതിരേ ഇമാദ് വസീം റണ്ണെടുക്കാനുള്ള ഒരു ശ്രമം പോലും നടത്തിയിട്ടില്ലെന്നു കാണാം.

പല തവണ ബോള്‍ കണക്ട് ചെയ്യാന്‍ കഴിയാതെ അവന്‍ ബീറ്റ് ചെയ്യപ്പെട്ടു. ഒരോവര്‍ മുഴുവന്‍ സ്‌ട്രൈക്ക് നേരിട്ട ശേഷം അവസാന ബോളില്‍ സിംഗിളെടുത്ത് വീണ്ടും സ്‌ട്രൈക്കിലെത്താനാണ് വസീം ശ്രമിച്ചത്. താന്‍ ഔട്ടാവില്ലെന്നു ഉറപ്പ് വരുത്തുന്നതിനൊപ്പം ശരാശരി മെച്ചപ്പെടുത്താനും മാത്രമായിരുന്നു അവന്റെ ശ്രദ്ധയെന്നും മാലിക്ക് വിമര്‍ശിച്ചു.

IMAD WASIM

കഴിഞ്ഞ പിഎസ്എല്ലിനു ശേഷം ഇമാദ് വസീം എവിടെയും മികച്ച ഇന്നിങ്‌സുകളൊന്നും കളിച്ചിട്ടില്ല. വളരെ കുറച്ചു തവണയാണ് ബാറ്റ് ചെയ്യാന്‍ അവനു സാധിച്ചിട്ടുള്ളത്. ഷദാബ് ഖാന്‍ തൊട്ടുമുമ്പത്തെ കളിയില്‍ 40 റണ്‍സെടുത്തിരുന്നു. അവനേക്കാള്‍ മുമ്പ് ഈ കളിയില്‍ എന്തിനാണ് വസീമിനെ ബാറ്റിങില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്തത്?

ഇതുപോലെയൊരു ബാറ്ററെ ഒരിക്കലും നേരത്തേ ക്രീസിലേക്കു അയക്കാന്‍ പാടില്ല. അമേരിക്കയ്‌ക്കെതിരേ 40 റണ്‍സെടുത്ത ഷദാബ് ഫോമിലായിരുന്നു. അതുകൊണ്ടു തന്നെ വസീമിനേക്കാള്‍ താഴേക്കു അവനെ മാറ്റാന്‍ പാടില്ലായിരുന്നു. വസീമിനെപ്പോലെയല്ല ഷദാബ് ബാറ്റ് ചെയ്തത്. റണ്‍സ് നേടാനുള്ള ശ്രമം അവന്റെ ഭാഗത്തു നിന്നും കണ്ടിരുന്നു. ഷോട്ടിനു ശ്രമിച്ചാണ് ഷദാബ് പുറത്തായതെന്നും മാലിക്ക് നിരീക്ഷിച്ചു.

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഫഖര്‍ സമാന്‍ പുറത്തായ ശേഷമാണ് വസീം ബാറ്റിങിനായി ക്രീസിലെത്തിയത്. ആദ്യത്തെ നാലു ബോളുകളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാന്‍ സാധിച്ചതുമില്ല. അര്‍ഷ്ദീപ് സിങെറിഞ്ഞ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ ഫോറടിച്ചാണ് വസീം അക്കൗണ്ട് തുറന്നത്. ബാറ്റില്‍ എഡ്ജായ ശേഷം ബോള്‍ വിക്കറ്റിനു പിന്നിലൂടെ ബൗണ്ടറി കടക്കുകയായിരുന്നു. ഈ ഷോട്ട് മാറ്റിനിര്‍ത്തിയാല്‍ വസീമിന്റെ ബാറ്റില്‍ നിന്നും അഗ്രസീവായ ഒരു ഷോട്ട് പോലും കാണാന്‍ സാധിച്ചില്ല.

Story first published: Monday, June 10, 2024, 16:35 [IST]
Other articles published on Jun 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+