Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ടീം ഇന്ത്യ സൂപ്പറോ, രോഹിത്തിനു കീഴില്‍ കപ്പടിക്കുമോ? തുറന്നു പറഞ്ഞ് ധവാന്‍

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചും ടീമിന്റെ കിരീടസാധ്യതയെക്കുറിച്ചും അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയ്ക്കു കീഴില്‍ 15 പേരുള്‍പ്പെട്ട ശക്തമായ ടീമിനെയാണ് ലോകകപ്പിനായി ഇന്ത്യ അയക്കുന്നത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളില്‍ പലരും ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാണ്. കരിയറിലാദ്യമായി മലയാളി താരം സഞ്ജു സാംസണും ഇത്തവണ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹത്തിനു ടീമിലേക്കു വഴി തുറന്നത്.

സഞ്ജുവിനെക്കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ച ശിവം ദുബെ, രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബൗളിങില്‍ കസറിയ യുസ്വേന്ദ്ര ചഹല്‍ എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്. ഈ മൂന്നൂ പേരും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്നോയെന്നതിനെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ധവാന്‍. പിടിഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സഞ്ജു, ദുബെ, ചഹല്‍ എന്നിവര്‍ തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കേണ്ടവര്‍ തന്നെയാണെന്നാണ് ധവാന്‍ ചൂണ്ടിക്കാണിക്കുന്നത്. ശിവം ദുബെ, യുസി (യുസ്വേന്ദ്ര ചഹല്‍), സഞ്ജു എന്നിവര്‍ക്കു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഐസിസി ടൂര്‍ണമെന്റില്‍ ഇവര്‍ക്കു അര്‍ഹിച്ച സ്ഥാനം കൂടിയാണിത്. വളരെ സന്തുലിതമായ ടീമിനെയാണ് നമുക്കു ലഭിച്ചിരിക്കുന്നത്. മികച്ച ക്രിക്കറ്റ് നമ്മള്‍ കാഴ്‌വയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ടീം ഇന്ത്യക്കു വിജയാശംസകള്‍ നേരുകയാണ്. ഞങ്ങളെല്ലാം നിങ്ങളെ പിന്തുണയ്ക്കുമെന്നും ധവാന്‍ വ്യക്തമാക്കി.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരടക്കമുള്ളവരെ ഓവര്‍ടേക്ക് ചെയ്താണ് സഞ്ജു ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു ടിക്കറ്റ് വാങ്ങിയത്. ഐപിഎല്ലില്‍ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് അദ്ദേഹം ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. 13 ഇന്നിങ്‌സുകളില്‍ നിന്നും 56 ശരാശരിയില്‍ 156.62 സ്‌ട്രൈക്ക് റേറ്റില്‍ 504 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഇതാദ്യമായാണ് അദ്ദേഹം ഒരു സീസണില്‍ 500ന് മുകളില്‍ സ്‌കോര്‍ നേടിയിരിക്കുന്നത്.

ദുബെയുടെ കാര്യമെടുത്താല്‍ സിഎസ്‌കെയ്ക്കു വേണ്ടി പല ഇംപാക്ടുള്ള ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാനുള്ള മിടുക്കാണ് ദുബെയെ അപകടകാരിയാക്കുന്നത്. നേരത്തേ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച ഫിനിഷര്‍ റിങ്കു സിങിനെ പിന്തള്ളിയാണ് ദുബെ ലോകകപ്പ് ടീമിലേക്കു വന്നത്. സിഎസ്‌കെയ്ക്കായി 14 മല്‍സരങ്ങളില്‍ നിന്നും 162.29 സ്‌ട്രൈക്ക് റേറ്റില്‍ 396 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്.

SHIVAM DUBE

വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇന്ത്യന്‍ ടീം ലോകകപ്പില്‍ ഇറങ്ങുകയെന്നു ധവാന്‍ പറയുന്നു. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം തീര്‍ച്ചയായുമുണ്ടാവും. രോഹിത് ശര്‍മ വളരെധികം അനുഭവസമ്പത്തുള്ള താരമാണ്.

അദ്ദേഹത്തിന്റെ ഈ മല്‍സര പരിചയം തീര്‍ച്ചയായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാമെന്നു രോഹിത്തിനു അറിയാം. ഇന്ത്യ തീര്‍ച്ചയായും വളരെ മികച്ച പ്രകടനം തന്നെ ടൂര്‍ണമെന്റില്‍ പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 21, 2024, 11:17 [IST]
Other articles published on May 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+