Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യ vs പാക് പോരാട്ടം ഒത്തുകളി, ഐസിസിക്കും പങ്ക്! ആരോപിച്ച് മുന്‍ താരം

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പ് ആവേശം സെമിയിലേക്ക് കടക്കുകയാണ്. ആവേശകരമായി പോരാട്ടം മുന്നോട്ട് പോകവെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമി ടിക്കറ്റെടുത്തത്. പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം സെമിയിലേക്കെത്തും മുമ്പ് മടങ്ങി. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പാകിസ്താനായില്ല. ആവേശകരമായ മത്സരത്തില്‍ ഇന്ത്യ പൊരുതി ജയിക്കുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളെല്ലാം ഒത്തുകളിയാണെന്നും ഈ മത്സരത്തിന് ടൂര്‍ണമെന്റിനെക്കാളും പ്രാധാന്യം നല്‍കുകയാണെന്നും ആരോപിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. 'തയ്യാറാക്കുന്ന മത്സരക്രമം പോലും എല്ലാവര്‍ക്കും തുല്യത നല്‍കുന്നതല്ല. ദീര്‍ഘകാലമായി ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് സംസാരിക്കുന്നു. ഒരു വലിയ മത്സരം ഒത്തുകളിക്കപ്പെടുകയാണ്. ഐസിസി മത്സരം ഷെഡ്യൂള്‍ ചെയ്യുന്നതില്‍ നിന്ന് ഇത് വ്യക്തമാണ്' ലോയ്ഡ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് മത്സരം കാണാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണുള്ളത്. ഇത് ഐസിസി കൃത്യമായി മുതലാക്കുന്നുമുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പിലും കൂടുതല്‍ കാണികളെത്തിയ മത്സരം ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്നതാണ്. നേരത്തെ തന്നെ ഈ മത്സരത്തിന്റെ പരസ്യം പ്രചരിപ്പിക്കുകയും ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യും.

ഇന്ത്യയേയും പാകിസ്താനേയും മിക്ക സമയത്തും ഒര ഗ്രൂപ്പിലാവും ഉള്‍പ്പെടുത്തുക. വ്യത്യസ്ത ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയാല്‍ ചിലപ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടം ഉണ്ടായേക്കില്ല. അതുകൊണ്ടുതന്നെ എപ്പോഴും ഇന്ത്യയേയും പാകിസ്താനേയും ഒരു ഗ്രൂപ്പിലാവും ഉള്‍പ്പെടുത്തുക. ഇത്തവണയും ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലായിരുന്നു. ടൂര്‍ണമെന്റ് നടന്നില്ലെങ്കിലും ഈ മത്സരം നടക്കണമെന്നതാണ് ഐസിസിയുടെ തീരുമാനമെന്നാണ് പല മുന്‍ താരങ്ങളും ആരോപിക്കുന്നത്.

india cricket

പാകിസ്താന്റെ മുന്‍ താരങ്ങളില്‍ പലരും അംപയര്‍മാരും നിയമങ്ങളും ഇന്ത്യക്ക് അനുകൂലമാണെന്നാണ് ആരോപിക്കുന്നത്. പലപ്പോഴും ഇന്ത്യക്ക് അനുകൂലമായാണ് തീരുമാനങ്ങളെടുക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. ബിസിസി ഐക്ക് ഐസിസിയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. എന്നാല്‍ ഇത് ഇന്ത്യക്ക് മത്സരത്തില്‍ ഗുണം ലഭിക്കുന്നുവെന്നത് തെറ്റായ ആരോപണം മാത്രമാണ്.

ടി20യിലായാലും ഏകദിനത്തിലായാലും ഇന്ത്യ പാകിസ്താന്‍ മത്സരം നടക്കവെ വാശിയേറിയ പോരാട്ടമായിരിക്കും ഉണ്ടാവുക. പല മത്സരങ്ങളിലും ത്രില്ലറിനൊടുവിലാവും ജേതാവിനെ കണ്ടെത്തുക. അതുകൊണ്ട് തന്നെ ഒത്തുകളി ആരോപണത്തിന് പ്രസക്തിയില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആരാധകരുടെ ഇഷ്ട മത്സരങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഈ മത്സരത്തിന് ഇത്തരത്തിലുള്ള പ്രചാരണവും പരസ്യവും ലഭിക്കുന്നത്.

ഈ മത്സരങ്ങളില്‍ ഒത്തുകളി നടക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ലാത്ത പക്ഷം വെറും ആരോപണമായി ഇത് നിലനില്‍ക്കുകയേയുള്ളൂ. ഇന്ത്യ വലിയ ആരാധക പിന്തുണയുള്ളതും സാമ്പത്തികമായി വളരെ ഉന്നതിയില്‍ നില്‍ക്കുകയും ചെയ്യുന്ന ടീമാണ്. ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയുമുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഇരു ടീമിന്റേയും മത്സരത്തെ വൈകാരികമായി മാറ്റുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഇരു ടീമും തമ്മിലുള്ള കൂടുതല്‍ വൈകാരികമായിരുന്നു. ടീമിന്റെ തോല്‍വിയില്‍ ആരാധകര്‍ തെരുവിലിറങ്ങുന്ന തരത്തിലേക്കായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദപരമായിട്ടുണ്ട്. ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചപ്പോള്‍ പാകിസ്താന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ് പുറത്തായിരുന്നു. ഇനി ഇന്ത്യ-പാക് മത്സരം മത്സരം കാണാന്‍ അടുത്ത ടി20 ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നേക്കും.

ഐസിസി ട്രോഫിക്ക് പാകിസ്താന്‍ വേദിയാവുകയാണെങ്കില്‍ ഇന്ത്യ വിട്ടുനില്‍ക്കും. നൂട്രല്‍ വേദിയില്‍ മത്സരം നടക്കാന്‍ പാകിസ്താന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ടുതന്നെ എങ്ങനെയാവും കാര്യങ്ങളെന്ന് കണ്ടറിയണം.

Story first published: Wednesday, June 26, 2024, 17:17 [IST]
Other articles published on Jun 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+