Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: യുവ പ്രതിഭകള്‍ നിരവധി, കോലി ലോകകപ്പ് ടീമില്‍ വേണോ? സ്‌റ്റെയിന്‍ പറയുന്നു

മുംബൈ: ടി20 ലോകകപ്പിനായുള്ള പടയൊരുക്കെ ഐപിഎല്ലിനിടെയിലും ദേശീയ ടീമുകള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജൂണ്‍ 1ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് ഇത്തവണ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദി. രണ്ട് വേദികളും നിലവിലെ താരങ്ങളെ സംബന്ധിച്ച് അത്ര പരിചയമുള്ളതല്ല. ഇവിടെ സ്ലോ പിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ അനുഭവസമ്പത്തിന് നിര്‍ണ്ണായക റോളുണ്ട്. ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമില്‍ വിരാട് കോലിയെ പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സുള്ള താരമായ കോലി സമീപകാലത്തായി മികച്ച ഫോമിലാണ് കളിക്കുന്നതും. ഏകദിന ലോകകപ്പില്‍ റെക്കോഡ് ബാറ്റിങ് പ്രകടനത്തോടെ കോലി കസറുകയും ചെയ്തതാണ്. എന്നിട്ടും സ്ലോ പിച്ചില്‍ കോലിക്ക് തിളങ്ങാനാവില്ലെന്ന വിചിത്ര കാരണം ഉയര്‍ത്തിയാണ് സീനിയര്‍ താരത്തെ ഒതുക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്.

ഇപ്പോഴിതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസറായ ഡെയ്ന്‍ സ്റ്റെയിന്‍ കോലിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 'തീര്‍ച്ചയായും റണ്‍സ് നേടുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിരാട് കോലി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാമായി നേടിയ നിരവധി റണ്‍സുകള്‍ നോക്കുക. ഇത് അദ്ദേഹത്തിന് അനുകൂലമാക്കി കാര്യങ്ങള്‍ മാറ്റും. ഇന്ത്യ ലോകകപ്പിനായി ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ അവിടെ തിളങ്ങാന്‍ ശേഷിയുള്ളവരായിരിക്കണം.

കോലി ഐപിഎല്ലില്‍ റണ്‍സ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മികച്ച ഫോമില്‍ വേണം ലോകകപ്പിലേക്ക് പോകാന്‍. എന്നാല്‍ ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് കോലി അനായാസം ലോകകപ്പിലേക്ക് പോകുമെന്ന് പറയാനാവും. പക്ഷെ കോലി ടി20യില്‍ നിന്ന് ഇടവേളയെടുത്തപ്പോള്‍ നിരവധി താരങ്ങള്‍ ആ സ്ഥാനത്തേക്കെത്തി. എന്നാല്‍ ലോകകപ്പില്‍ എതിരാളികളെ കീഴടക്കാന്‍ കഴിവുള്ളവന്‍ കോലിയാണ്' സ്‌റ്റെയിന്‍ പറഞ്ഞു.

virat kohli

കോലിയെ ഇന്ത്യ തഴയണമെന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷായുടേതാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരേ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തിയത് വൈറലായിരുന്നു. തീരുമാനം എടുക്കേണ്ടത് ടീം മാനേജ്‌മെന്റാണെന്നും ജയ് ഷാക്ക് ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും പരോക്ഷമായി പറയാന്‍ രോഹിത് ധൈര്യം കാട്ടുകയും കോലിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഒട്ടുമിക്ക പ്രമുഖരും കോലിയെ പിന്തുണച്ചാണ് രംഗത്തെത്തിയത്.

എന്നാല്‍ അന്തിമ തീരുമാനം ഇനിയും വരേണ്ടിയിരിക്കുന്നു. കോലിയെപ്പോലെ അനുഭവസമ്പത്തും ബാറ്റിങ് മികവുമുള്ള താരത്തെ പുറത്തിരുത്തുകയെന്നത് ഇന്ത്യ കാട്ടുന്ന വലിയ മണ്ടത്തരമാവും. കോലി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല. എന്നാല്‍ ഒറ്റക്ക് ടീമിനെ തോളിലേറ്റാന്‍ കഴിവുണ്ട്. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിച്ചത് വിരാട് കോലിയായിരുന്നു. ഈ മികവ് ഇന്ത്യക്ക് വരുന്ന ടി20 ലോകകപ്പിലും ആവശ്യമാണ്.

എന്നാല്‍ കോലി കളിച്ചാല്‍ ഇന്ത്യക്ക് ചില പ്രധാന യുവതാരങ്ങളെ പുറത്തിരുത്തേണ്ടായി വരും. ഇതില്‍ പ്രധാനപ്പെട്ട താരം ശുബ്മാന്‍ ഗില്ലാണ്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമാവും ഓപ്പണര്‍മാരായി എത്തുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് കളിക്കുന്നത്. കോലി കളിക്കാതിരുന്നാല്‍ ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാളെ കളിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ കോലി കളിച്ചാല്‍ ഇത് നടക്കില്ല.

ശുബ്മാന്‍ ഗില്ലിനെ പ്ലേയിങ് 11ലേക്കെത്തിക്കുന്നതിനായാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും പരിശീലകന്‍ ദ്രാവിഡും കോലിയെ പിന്തുണക്കുന്നു. ഇനി മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ തീരുമാനം അറിയേണ്ടതാണ്. അത് അനുകൂലമാവാതെ ഇരുന്നാല്‍ കോലിക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Sunday, March 17, 2024, 20:59 [IST]
Other articles published on Mar 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+