For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024:സഞ്ജുവിന്റെ ശാപം, റിഷഭ് കളിച്ചത് ഇന്ത്യയെ തോല്‍പ്പിക്കാന്‍; വിമര്‍ശിച്ച് ആരാധകന്‍

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റിന് 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റിങ്ങില്‍ ഇന്ത്യക്കായി വിരാട് കോലി (76) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. അക്ഷര്‍ പട്ടേല്‍ (47), ശിവം ദുബെ എന്നിവരും ഭേദപ്പെട്ട് നിന്നു.

അതേ സമയം റിഷഭ് പന്ത് തീര്‍ത്തും നിരാശപ്പെടുത്തി. രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് റിഷഭിന്റെ പുറത്താവല്‍. ഇന്ത്യയുടെ കിരീട നേട്ടത്തിന് ശേഷം റിഷഭ് പന്ത് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. തന്റെ ഔദ്യോഗിക എക്‌സ് പേജില്‍ നിന്നാണ് റിഷഭ് ട്രോഫിയോടെ ആഘോഷം നടത്തുന്ന ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ ഇതിനടിയില്‍ ഒരു ആരാധകര്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.

'ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിയെടുക്കാന്‍ നീ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ അക്ഷര്‍, വിരാട്, ദുബെ എന്നിവര്‍ ബാറ്റുകൊണ്ടും ഹാര്‍ദിക്, ബുംറ എന്നിവര്‍ പന്തുകൊണ്ടും ലോകകപ്പ് ഞങ്ങളിലേക്കെത്തിച്ചു' എന്നാണ് രാജീവ് എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്ന് കമന്റെത്തിയത്. ഇതിന് പിന്നാലെ ഈ കമന്റ് വൈറലായി മാറി. സഞ്ജു സാംസണ്‍ ആരാധകര്‍ ഈ കമന്റ് ഏറ്റെടുത്തതോടെ സംഭവം വൈറലായി മാറിയിരിക്കുകയാണ്.

സഞ്ജുവിന് അര്‍ഹിച്ച സ്ഥാനമാണ് റിഷഭ് തട്ടിയെടുത്തത്. മികച്ച ഫിറ്റ്‌നസിലേക്ക് റിഷഭ് എത്തുന്നതേയുള്ളൂ. എന്നാല്‍ അദ്ദേഹത്തെ ലോകകപ്പ് കളിപ്പിക്കുകയെന്നത് ബിസിസി ഐയുടേയും ചില വ്യക്തികളുടേയും പ്രത്യേക താല്‍പര്യംകൊണ്ടാണ്. ആദ്യ മത്സരങ്ങളിലെ മികവ് മാറ്റിനിര്‍ത്തിയാല്‍ റിഷഭ് ടീമിന് ഭാരമായിരുന്നു. വിക്കറ്റിന് പിന്നിലെ പ്രകടനത്തേയും ഗംഭീരമെന്ന് വിളിക്കാനാവില്ല. മോശം പ്രകടനം നടത്തിയിട്ടും ഇന്ത്യ വീണ്ടും വീണ്ടും റിഷഭിന് അവസരം കൊടുത്തു.

rishabh pant rohit sharma in t20 wc final

അര്‍ഹതയുണ്ടായിട്ടും സഞ്ജു സാംസണിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ബംഗ്ലാദേശിനെതിരേയെങ്കിലും സഞ്ജുവിനെ കളിപ്പിക്കാമായിരുന്നു. ഫൈനലില്‍ റിഷഭ് യാതൊരു ഉത്തരവാദിത്തവും കാട്ടാതെ വിക്കറ്റ് വലിച്ചെറിഞ്ഞു. എന്ത് ചെയ്താലും ഇനിയും അവസരം ലഭിക്കുമെന്ന് റിഷഭിന് നന്നായി അറിയാം. ഈ ധൈര്യമാണ് താരത്തിന് കരുത്താവുന്നത്. ബിസിസി ഐയുടെ രാഷ്ട്രീയമാണ് സഞ്ജുവിനെ ഒതുക്കുന്നതെന്നും ആരാധകര്‍ ആരോപിക്കുന്നു.

റിഷഭ് പന്തിനെക്കാളും കൂടുതല്‍ റണ്‍സ് ഐപിഎല്ലില്‍ നേടിയത് സഞ്ജു സാംസണാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് മാറ്റിനിര്‍ത്തിയാല്‍ നിലവിലെ ഫോമില്‍ സഞ്ജുവായിരുന്നു ബെസ്റ്റ്. റിഷഭിനെക്കാളും മികച്ച വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. സഞ്ജുവിന് ഒരു മത്സരത്തില്‍ അവസരം നല്‍കുകയും താരം തിളങ്ങുകയും ചെയ്താല്‍ തുടര്‍ന്നും അവസരം നല്‍കേണ്ടി വരും. ഇത് തടയാനാണ് ബിസിസി ഐ അവസരം നിഷേധിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

ഫൈനലില്‍ നന്നായി വിറച്ചാണ് ഇന്ത്യ ജയം നേടിയത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. 30 പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഇവിടെ നിന്ന് ഡെത്തോവറിലെ കിടിലന്‍ ബൗളിങ്ങിലൂടെ ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു. ഹെന്‍ റിച്ച് ക്ലാസനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്.

അവസാന ഓവര്‍ എറിഞ്ഞ് ആദ്യ പന്തില്‍ത്തന്നെ ഡേവിഡ് മില്ലറെ പുറത്താക്കി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത് ഹാര്‍ദിക്കാണ്. 18ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയും 19ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ്ങും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയതാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്. നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് ദക്ഷിണാഫ്രിക്ക എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നതാണ് ഇത്തവണത്തെ ഫൈനലിലെ തോല്‍വി.

Story first published: Sunday, June 30, 2024, 12:27 [IST]
Other articles published on Jun 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+