For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഗില്ലിനെതിരേ നടപടി, കാരണം സാറയോ? അമേരിക്കയിലെ കറക്കം വിവാദത്തില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് റിസര്‍വ് താരങ്ങളായ ആവേശ് ഖാനേയും ശുബ്മാന്‍ ഗില്ലിനേയും പുറത്താക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രണ്ട് പേരും ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ പല വിവാദങ്ങളും തല ഉയര്‍ത്തുകയാണ്. ശുബ്മാന്‍ ഗില്‍ രോഹിത്തിനെ അണ്‍ഫോളോ ചെയ്‌തെന്നും ഇരുവരും തമ്മില്‍ ഉടക്കിയെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുള്ളത്. ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരാതെ കറങ്ങി നടന്നതും നടപടിക്ക് കാരണമായെന്ന സൂചനകളുണ്ട്.

ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ വൈറലാവുകയാണ്. ശുബ്മാന്‍ ഗില്‍ സാറാ ടെണ്ടുല്‍ക്കറോടൊപ്പം അമേരിക്കയില്‍ ഡേറ്റ് ചെയ്തുവെന്ന ചില റിപ്പോര്‍ട്ടുകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാറ ടെണ്ടുല്‍ക്കര്‍ സുഹൃത്തുക്കളോടൊപ്പം യാത്രയിലായിരുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാറ തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. ശുബ്മാന്‍ ഇന്ത്യയുടെ റിസര്‍വ് താരമായിരുന്നെങ്കിലും ടീമിനൊപ്പം അദ്ദേഹമില്ലായിരുന്നു.

അമേരിക്കയില്‍ സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരം നടത്തുകയാണ് ഗില്‍ ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ഗില്ല് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അമേരിക്കയില്‍ ഗില്ലിനൊപ്പം സാറയുമുണ്ടായിരുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ സാറ സുഹൃത്തുക്കളോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനം നടത്തുകയാണെന്നും അമേരിക്കയില്‍ പോയിട്ടില്ലെന്നുമാണ് മറ്റൊരു വിഭാഗം പാപ്പരസികളുടെ കണ്ടെത്തല്‍.

ശുബ്മാന്‍ ഗില്ലും സാറാ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇരുവരും തമ്മില്‍ നിരവധി തവണ ഡേറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഗില്ലിനെതിരേ നടപടി ഉണ്ടായപ്പോള്‍ സാറയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടതെന്ന് പറയാം. സാറ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരം നടത്തുകയാണെങ്കിലും അമേരിക്കയില്‍ അല്ലെന്നതാണ് വസ്തുത. ഗില്ലിനെതിരേ നടപടി സ്വീകരിച്ചിട്ടില്ല.

shubman gill

ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്ലിന്റ ആവശ്യം ഇത്തവണത്തെ ടി20 ലോകകപ്പിലില്ല. ഇന്ത്യയുടെ റിസര്‍വ് താരമായ ഗില്ലിനെ ഓപ്പണിങ് ബാക്കപ്പായാണ് പരിഗണിച്ചിരിക്കുന്നത്. ഇന്ത്യ രോഹിത് ശര്‍മയേയും വിരാട് കോലിയേയുമാണ് ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരിലൊരാള്‍ക്ക് പരിക്കേറ്റാല്‍ യശ്വസി ജയ്‌സ്വാളിനെയാവും പരിഗണിക്കുക. മികച്ച ഓപ്പണറായ ജയ്‌സ്വാള്‍ നിലവില്‍ പ്ലേയിങ് 11ന് പുറത്താണുള്ളത്.

നിലവില്‍ ഗില്‍ ടീമില്‍ തുടരേണ്ട ആവശ്യകതയില്ല. അതുകൊണ്ടുതന്നെ ടീമിലെ ആളുകളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഗില്‍ നാട്ടിലേക്ക് മടങ്ങിയത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ സിംബാബ്‌വെ പര്യടനം നടത്തുന്നുണ്ട്. ഇതിന് മുന്നൊരുക്കം നടത്താനാണ് ഗില്ലിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഗില്‍ ടീമിന്റെ റിസര്‍വ് താരമായിരുന്നെങ്കിലും ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

പരിശീലന സെക്ഷനുകളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇക്കാരണത്താലാണ് നടപടി നേരിട്ടതെന്നും അഭ്യൂഹങ്ങളുണ്ട്. എന്തായാലും ശുബ്മാന്‍ ഗില്ലിന്റെ നാട്ടിലേക്കുള്ള മടക്കം ഇതിനോടകം വലിയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്. രോഹിത് ശര്‍മയെ ഗില്‍ അണ്‍ഫോളോ ചെയ്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ഇന്ത്യന്‍ ടീം സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ കളിച്ച ഇന്ത്യ അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക ടീമുകളെ തകര്‍ത്തപ്പോള്‍ കാനഡക്കെതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചു. സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇതില്‍ രണ്ട് മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാവും. ഇന്ത്യ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മികവ് സൂപ്പര്‍ എട്ടിലും ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, June 16, 2024, 9:10 [IST]
Other articles published on Jun 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+