Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: രോഹിത്- റിഷഭ് ഓപ്പണിങ്! ഓപ്പണറായാല്‍ റിഷഭ് മിന്നിക്കുമോ? കണക്കുകള്‍ നോക്കൂ

അയര്‍ലാന്‍ഡുമായുള്ള ടി20 ലോകകപ്പിലെ ആദ്യ പോരാട്ടം ബുധനാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പല പൊസിഷനുകളിലും ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഇന്ത്യക്കു ഇപ്പോഴും വ്യക്തതയില്ലെന്നു കാണാം. ബംഗ്ലാദേശിനെതിരേയുള്ള ഏക സന്നാഹ മല്‍സരത്തിനു ശേഷം നായകന്‍ രോഹിത് ശര്‍മ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

രോഹിത്തിനൊപ്പം ആരാവും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യശസ്വി ജയ്‌സ്വാളായിരുന്നു നേരത്തേ ഈ റോളിലെ ഫസ്റ്റ് ചോയ്‌സ് ബാറ്റര്‍. പക്ഷെ കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനത്തോടെ താരത്തിന്റെ സ്ഥാനം ഇളകിയിരിക്കുകയാണ്. സന്നാഹത്തില്‍ ജയ്‌സ്വാളിനെ കളിപ്പിക്കാതിരുന്നത് ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു.

RISHABH -ROHIT

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഈ റോളിലേക്കു ഉയര്‍ന്നു വരികയും ചെയ്തു. പക്ഷെ അയര്‍ലാന്‍ഡിനെതിരേ കോലി കളിക്കുന്ന കാര്യം ഇപ്പോഴും സംശയമാണ്. അങ്ങനെയെങ്കില്‍ ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് ഈ റോളിലേക്കു വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സന്നാഹത്തില്‍ മൂന്നാമനായെത്തി അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ചിരുന്നു.

ഓപ്പണിങിലേക്കു റിഷഭ് വരാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഈ റോളില്‍ അദ്ദേഹം മിന്നിക്കുമോ? നേരത്തേ ഓപ്പണറായി ബാറ്റ് വീശിയപ്പോള്‍ എങ്ങനെയായിരുന്നു പ്രകടനം. നമുക്കു പരിശോധിക്കാം. ഓപ്പണിങ് റോളെന്നത് റിഷഭിനെ സംബന്ധിച്ച് തീര്‍ത്തും അപരിചിതമായ കാര്യമല്ല. നേരത്തേ അദ്ദേഹം ഇന്ത്യക്കായി അഞ്ചു മല്‍സരങ്ങളില്‍ ഓപ്പണറായിട്ടുണ്ട്.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും 71 റണ്‍സാണ് റിഷഭിനു ഓപ്പണിങില്‍ സ്‌കോര്‍ ചെയ്യാനായത്. 136.54 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റോടെയാണിത്. 10 ഫോറുകളും മൂന്നു സിക്‌സറുമടിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സുമാണ്. പക്ഷെ ഓപ്പണറായി 14.20 എന്ന മോശം ശരാശരിയാണ് റിഷഭിന്റേത്. മൂന്നാം നമ്പറിലാവട്ടെ ആറിന്നിങ്‌സുകളില്‍ അദ്ദേഹത്തിനു 29.95 ശരാശരിയുണ്ട്. പക്ഷെ സ്‌ട്രൈക്ക് റേറ്റ് ഓപ്പണിങിലേക്കാള്‍ കുറവാണ്. 127.17 ആണ് റിഷഭിന്റെ പ്രഹരശേഷി.

RISHABH PANT

ടി20യുടെ കാര്യമെടുത്താല്‍ ഇന്ത്യക്കായി ഈ റോളില്‍ റിഷഭ് ഇനിയും കളിച്ചിട്ടില്ല. നേരത്തേ താരം ഓപ്പണ്‍ ചെയ്തിട്ടുള്ളതെല്ലാം ഏകദിനത്തിലാണ്. പക്ഷെ ടി20യില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഐപിഎല്ലില്‍ ഓപ്പണറായി റിഷഭ് കളിച്ചിട്ടുണ്ട്.

കൂടാതെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടിയും അദ്ദേഹം ഓപ്പണ്‍ ചെയ്തു. 2017-18, 2019-20 സീസണുകളിലായിരുന്നു ഇത്. കരിയറില്‍ ഓപ്പണറായി 17 ടി20 ഇന്നിങ്‌സുകളാണ് റിഷഭ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 599 റണ്‍സും അടിച്ചെടുത്തു. 37.43 എന്ന ശരാശരിയും 166.38 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി റിഷഭിനെ ഓപ്പണറായി കാണാന്‍ സാധിക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. അതിനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ സാധിക്കില്ല. ജയ്‌സ്വാളിനെപ്പോലെ ഇടംകൈയന്‍ ബാറ്ററാണെന്നതും ആദ്യ ബോള്‍ മുതല്‍ തന്നെ ആഞ്ഞടിക്കാന്‍ ശേഷിയുണ്ട് എന്നതും ഒരു പ്ലസ് പോയിന്റാണ്.

Story first published: Monday, June 3, 2024, 15:28 [IST]
Other articles published on Jun 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+