For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ആ തോല്‍വിക്ക് കണക്കുതീര്‍ക്കണം! ഓസീസുമായി മുട്ടാന്‍ ഇന്ത്യ, തിയ്യതി പുറത്ത്

ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നാട്ടുകാര്‍ക്കു മുന്നില്‍ തങ്ങളെ കരയിച്ച ഓസ്‌ട്രേലിയയോടു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു അവസരമൊരുങ്ങുന്നു. ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. ക്രിക്കറ്റ് പ്രേമികള്‍ മുഴുന്‍ കാത്തിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തിന്റെ തിയ്യതിയും പുറത്തുവന്നിരിക്കുകയാണ്. ഈ മാസം 24ന് വെസ്റ്റ് ഇന്‍ഡീസിലെ ഗ്രോസ് ഇസ്ലെറ്റിലാണ് ഈ ത്രില്ലിങ് മല്‍സരം.

കഴിഞ്ഞ നവംബര്‍ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടധാരണം. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലേക്കു കുതിച്ച രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഓസീസിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. കാര്യമായി പൊരുതാന്‍ പോലുമാവാതെയാണ് കൈയെത്തുംദൂരത്തു മൂന്നാം ലോകകപ്പ് ഇന്ത്യ കൈവിട്ടത്.

india

അതിനു ശേഷം ഒരു ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നെങ്കിലും ഐസിസി ടൂര്‍ണമെന്റില്‍ അവര്‍ എല്ലായ്‌പ്പോഴും അപകടകാരികളാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ മുറിവുണക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും ജൂണ്‍ 24ന് നടക്കാനിരിക്കുന്ന മല്‍സരം. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യയുടെ സൂപ്പര്‍ 8 പ്രവേശനം. ഗ്രൂപ്പ് ബിയില്‍ ഹാട്രിക്ക് വിജയം കൊയ്താണ് ഓസീസിന്റെ വരവ്.

സൂപ്പര്‍ എട്ടില്‍ നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് തിരിച്ചത്. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകള്‍ ആരൊക്കെയാണെന്നു ചിത്രം തെളിഞ്ഞിട്ടില്ല. ഗ്രൂപ്പ് സിയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ഡിയിലെ രണ്ടാംസ്ഥാനക്കാരുമായിരിക്കും ഈ രണ്ടു ടീമുകള്‍. നിലവിലെ പോയിന്റ് നില പ്രകാരം ഗ്രൂപ്പ് സിയില്‍ തലപ്പത്ത് വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ രണ്ടാമത് ബംഗ്ലാദേശുമാണ്. മല്‍സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഈ പൊസിഷനില്‍ ഇനിയും മാറ്റം വന്നേക്കാം.

ഐസിസി നേരത്തേ തന്നെ ടീമുകള്‍ക്കു സീഡിങ് നല്‍കിയിരുന്നു. ഇതു പ്രകാരം ഗ്രൂപ്പ് എയിലെ ഒന്നാം സീഡുകള്‍ ഇന്ത്യയും ഗ്രൂപ്പി ബിയിലെ രണ്ടാം സീഡുകള്‍ ഓസ്‌ട്രേലിയയുമാണ്. ഈ കാരണത്താല്‍ തന്നെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരം ജൂണ്‍ 24നായിരിക്കുമെന്ന് ഉറപ്പായത്.

ഇന്ത്യയെ സംബന്ധിച്ച് ഈ ടൂര്‍ണമെന്റിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടം ഇതു തന്നെയായിരിക്കും. കാരണം മിച്ചെല്‍ മാര്‍ഷ് നയിക്കുന്ന കംഗാരുപ്പട ടൂര്‍ണമെന്റില്‍ മാരക ഫോമിലാണ്. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയെങ്കില്‍ മാത്രമേ അവരെ മലര്‍ത്തിയടിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ.

MARSH STARC

ഓസീസുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് ഒന്നാസ്ഥാനക്കാരാവുമെന്നാണ് നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സൂപ്പര്‍ എട്ട് പോലുമെത്താതെ പുറത്താവലിന്റെ വക്കിലാണ് അവര്‍. രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ഇംഗ്ലണ്ട് തോറ്റപ്പോള്‍ ഒരു കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ശേഷിച്ച രണ്ടു മല്‍സരം ജയിച്ചാലും മറ്റു ഫലങ്ങളെ ആശ്രയിച്ചാവും ഇനി ഇംഗ്ലണ്ടിന്റെ സൂപ്പര്‍ എട്ട് പ്രവേശനം.

ഗ്രൂപ്പുഘട്ടത്തില്‍ ഇതിനകം കളിച്ച മൂന്നു മല്‍സങ്ങളിലും ആധികാരിക പ്രകടനമാണ് ഓസീസ് കാഴ്ചവച്ചത്. ഒമാനെ 39 റണ്‍സിനു തകര്‍ത്തുകൊണ്ടു തുടങ്ങിയ അവര്‍ രണ്ടാമത്തെ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിനും കെട്ടുകെട്ടിച്ചു. അവസാന മല്‍സരത്തില്‍ നമീബിയക്കെതിരേ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് അവര്‍ ആഘോഷിച്ചത്.

Story first published: Thursday, June 13, 2024, 12:33 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+