For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലിയെ മാറ്റി ജയ്‌സ്വാള്‍ ഓപ്പണറാവണോ? വേണ്ടെന്ന് ലാറ! കാരണമിതാ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ ഹാട്രിക് ജയത്തോടെ ഇന്ത്യ സൂപ്പര്‍ 8ല്‍ ഇടം നേടുകയായിരുന്നു. അയര്‍ലന്‍ഡ്, പാകിസ്താന്‍, അമേരിക്ക എന്നിവരെയെല്ലാം ഇന്ത്യ തകര്‍ത്തടുക്കി. ഇനി കാനഡയെയാണ് ഇന്ത്യ നേരിടേണ്ടത്. ദുര്‍ബലരായ കാനഡക്കെതിരേയും ഇന്ത്യ വലിയ ജയമാണ് സ്വപ്‌നം കാണുന്നത്. ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോഴും ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുകയാണ്.

അതിലൊന്നാണ് വിരാട് കോലിയുടെ മോശം ഫോം. ഇത്തവണ ഓപ്പണറായാണ് ഇന്ത്യ കോലിയെ പരിഗണിച്ചത്. എന്നാല്‍ കോലിക്ക് ഈ റോളില്‍ മികവിലേക്കുയരാനാവുന്നില്ല. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലി നേടിയിരിക്കുന്നത്. സൂപ്പര്‍ എട്ടിലേക്ക് ഇന്ത്യ പോകുമ്പോള്‍ കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ ഇന്ത്യ കോലിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റരുതെന്നും ഓപ്പണറാക്കി തുടരണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ബ്രയാന്‍ ലാറ.

'ഇന്ത്യക്ക് ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ മികച്ച ഇടത്, വലത് കൂട്ടുകെട്ടുണ്ട്. ജയ്‌സ്വാള്‍ മികച്ച യുവതാരമാണ്. എന്നാല്‍ രോഹിത്തും കോലിയും ഏറെ നാളുകളായി ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. ഇപ്പോള്‍ കോലി ഓപ്പണിങ്ങിലേക്കെത്തുമ്പോള്‍ മികച്ച റണ്‍സ് വരുന്നില്ല. അതുകൊണ്ടുതന്നെ കോലിയെ മാറ്റണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഈ ഓപ്പണിങ് കൂട്ടുകെട്ടിനെ പിന്തുണക്കണം. ഈ സാഹചര്യത്തില്‍ ബാറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമാണ്.

സാഹചര്യത്തിനനുസരിച്ച് അവര്‍ മെച്ചപ്പെടും. ഇപ്പോള്‍ ഇന്ത്യ വിജയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട കാര്യമില്ല' ലാറ പറയുന്നു. എന്നാല്‍ കോലിക്ക് ഓപ്പണിങ്ങില്‍ തിളങ്ങാനാവാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ജയ്‌സ്വാളിനെപ്പോലൊരു മികച്ച താരം അവസരത്തിനായി കാത്തിരിക്കുമ്പോള്‍ മോശം ഫോമില്‍ കോലിയെ ഓപ്പണിങ്ങില്‍ പിന്തുണക്കാനാവില്ല. ഓപ്പണറാവുമ്പോള്‍ കോലിക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്തേണ്ടതായുണ്ട്.

rohit sharma

എന്നാല്‍ ഇതിന് ശ്രമിക്കുമ്പോള്‍ കോലിക്ക് വിക്കറ്റ് നഷ്ടമാവുന്നു. അമേരിക്കയ്‌ക്കെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് കോലി പുറത്തായത്. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത് റണ്‍സുയര്‍ത്താന്‍ കോലിക്ക് സമയം ലഭിക്കും. എന്നാല്‍ ഓപ്പണിങ്ങില്‍ ഈ അവസരം ലഭിക്കുന്നില്ല. അമേരിക്കയിലെ പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സും പേസുമുണ്ട്. അതുകൊണ്ടുതന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസവുമാണ്. ഇത് കോലിയേയും ബാധിക്കുന്നു.

എന്നാല്‍ ഇന്ത്യക്ക് ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരുണ്ട്. ആദ്യ മത്സരങ്ങളില്‍ റിഷഭ് പന്ത് ഹീറോയായി മാറിയപ്പോള്‍ മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഇന്ത്യയുടെ ഹീറോകളായി മാറി. വരുന്ന മത്സരങ്ങളിലും ഇന്ത്യക്ക് പുതിയ മാച്ച് വിന്നര്‍മാരുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് പൊളിക്കാന്‍ ടീം താല്‍പര്യം കാട്ടിയേക്കില്ല. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും ഇതേ പ്ലേയിങ് 11 തുടര്‍ന്നേക്കും.

ഏത് സമയത്തും ഫോമിലേക്കുയരാന്‍ കെല്‍പ്പുള്ള താരമാണ് കോലി. നിലവില്‍ അദ്ദേഹത്തിന് പിച്ചിനോട് പൊരുത്തപ്പെടാനാവാത്തതിന്റെ പ്രശ്‌നമാണ്. എന്നാല്‍ ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്ക് തിരിച്ചെത്താന്‍ കോലിക്കാവും. കോലിയുടെ മോശം ഫോം രോഹിത് ശര്‍മയേയും കാര്യമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇരുവരുടേയും ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവേണ്ടത് ഇന്ത്യക്ക് മുന്നോട്ടുള്ള മത്സരങ്ങളില്‍ വളരെ നിര്‍ണ്ണായകമാണ്.

ഇന്ത്യയുടെ ബൗളര്‍മാര്‍ അവസരത്തിനൊത്തുയരുന്നു. അര്‍ഷ്ദീപ് സിങ് ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റ് നേടുന്നത് ഇന്ത്യക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്. മുഹമ്മദ് സിറാജ് ഇക്കോണമി കാത്ത് പന്തെറിയുമ്പോള്‍ ബുംറ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നു. എന്തായാലും ഇന്ത്യന്‍ ടീം ബൗളിങ് കരുത്തുറ്റതാണെന്ന് നിസംശയം പറയാം. വരുന്ന മത്സരങ്ങളിലും ഇതേ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

Story first published: Thursday, June 13, 2024, 19:42 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+