Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ന്യൂയോര്‍ക്കില്‍ ആഞ്ഞടിച്ച് നോര്‍ക്കിയ കൊടുങ്കാറ്റ്! തരിപ്പണമായി ലങ്ക

ന്യൂയോര്‍ക്ക്: സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ട്രിച്ച് നോര്‍ക്കിയ കൊടുങ്കാറ്റായി മാറിയപ്പോള്‍ ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തരിപ്പണമാക്കി സൗത്താഫ്രിക്ക. ഗ്രൂപ്പ് ഡിയില്‍ നടന്ന വിരസമായ പോരാട്ടത്തില്‍ ബൗളര്‍മാരാണ് അരങ്ങുവാണത്. ബാറ്റര്‍മാര്‍ക്കും യാതൊന്നും ചെയ്യാനില്ലായിരുന്ന പിച്ചില്‍ ഇരുടീമുകളിലെും താരങ്ങള്‍ റണ്ണെടുക്കാന്‍ നന്നായി വിയര്‍ത്തു. നോര്‍ക്കിയയുടെ മാജിക്കല്‍ സ്‌പെല്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പേഴേക്കും മല്‍സരവിധി നിര്‍ണയിച്ചിരുന്നു.

കാരണം ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ലങ്കന്‍ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കണ്ടത്.
അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 77 റണ്‍സില്‍ ലങ്കന്‍ ടീം കൂടാരംകയറി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. റണ്‍ചേസില്‍ സൗത്താഫ്രിക്കയും അല്‍പ്പം വിയര്‍ത്തെങ്കിലും 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. നോര്‍ക്കിയയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

NORTJE

20 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് അവരുടെ ടോപ്‌സകോറര്‍. ഹെന്‍ട്രിച്ച് ക്ലാസെന്‍ (19*), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (13), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (12), റീസ്സ ഹെന്‍ഡ്രിക്‌സ് (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

നേരത്തേ ലങ്കന്‍ ബാറ്റിങ് നിരയിലെ ഒരാളെപ്പോലു 20 റണ്‍സ് തികയ്ക്കാന്‍ സൗത്താഫ്രിക്കന്‍ ബൗളിങ് നിര അനുവദിച്ചില്ല. ഇതോടെ 19.1 ഓവറില്‍ 77ന് അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. 19 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ മെന്‍ഡിസാണ് ടോപ്‌സ്‌കോറര്‍. 30 ബോള്‍ നേരിട്ട അദ്ദേഹം ഒരേയൊരു ഫോറാണ് നേടിയത്.

വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് (16), കമിന്ദു മെന്‍ഡിസ് (11) എന്നിവരാണ് ലങ്കന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റു ബാറ്റര്‍മാര്‍. പതും നിസങ്ക (3), ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ (0), സദീര സമരവിക്രമ (0), ചരിത് അസലെങ്ക (6), ദസുന്‍ ഷനക (9), മഹീഷ് തീക്ഷണ (9*), മതീശ പതിരാന (0), നുവാന്‍ തുഷാര (0) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.

SOUTH AFRICA

നാലു വിക്കറ്റുകളെടുത്ത നോര്‍ക്കിയയാണ് ലങ്കയുടെ അന്തനായി മാറിയത്. നാലോവറില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. 1.8 എന്ന കിടിലന്‍ ഇക്കോണമി റേറ്റിലാണിത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത കാഗിസോ റബാഡയും കേശവ് മഹാരാജും മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), റീസ്സ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ഹെന്‍ട്രിച്ച് ക്ലാസെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കേശവ് മഹാരാജ്, മാര്‍ക്കോ യാന്‍സണ്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, കാഗിസോ റബാഡ, ആന്‍ട്രിച്ച് നോര്‍ക്കിയ.

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സദീര സമരനിവിക്രമ, ചരിത് അസെലന്‍ക, വനിന്ദു ഹസരംഗ (ക്യാപ്റ്റന്‍), ആഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, മഹീഷ് തീക്ഷണ, മതീശ പതിരാന, നുവാന്‍ തുഷാര.

Story first published: Monday, June 3, 2024, 18:15 [IST]
Other articles published on Jun 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+