Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: വമ്പന്‍ ട്വിസ്റ്റ്, ഇന്ത്യക്കായി വിക്കറ്റ് കാക്കാന്‍ ജുറേല്‍! ആരാവും പുറത്താവുക?

ടീം ഇന്ത്യയെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ എന്തു വില കൊടുത്തും കിരീടമുയര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം. 2013നു ശേഷം ഒരു ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഈ വര്‍ഷമെങ്കിലും ഇന്ത്യക്കു അവസാനിപ്പിക്കേണ്ടതുണ്ട്.

ലോകകപ്പിലെ ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് ഏറെക്കുറെ ചിത്രം തെളിഞ്ഞെങ്കിലും വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്. ജിതേഷ് ശര്‍മയും മലയാളി താരം സഞ്ജു സാംസണുമാണ് ഈ റോളിലേക്കു പ്രധാനമായും മല്‍സരിക്കുന്നത്. പക്ഷെ ഇപ്പോഴിതാ രണ്ടു പേര്‍ക്കും ശക്തമായ ഭീഷണിയുയര്‍ത്തി പുതിയൊരാള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. 22 കാരനായ ധ്രുവ് ജുറേലാണ് ഈ താരം.

JITESH SHARMA

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഏവരും ജുറേലിനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. പ്രായത്തില്‍ കവിഞ്ഞ പക്വതയും ബാറ്റിങ് ടെക്‌നിക്കും സമ്മര്‍ദ്ദങ്ങളെ മറിടക്കാനുള്ള ശേഷിയുമെല്ലാം ജുറേലിനെ ശരിക്കും ഹീറോയാക്കി മാറ്റിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് അദ്ദേഹമായിരുന്നു.

ഈ പ്രകടനമാണ് ടി20 ലോകകപ്പിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു ജുറേലിന്റെ പേര് ഉയര്‍ന്നുവരാന്‍ വഴിയൊരുക്കിയത്. നിലവില്‍ ടെസ്റ്റില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂവെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും താരം അപകടകാരിയാണ്. മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോ ടീം ആവശ്യപ്പെടുന്ന എവിടെയും ബാറ്റ് ചെയ്യാന്‍ ജുറേല്‍ തയ്യാറാണ്. ഇതാണ് താരത്തിന്റെ മൂല്യവും വര്‍ധിക്കുന്നത്.

സഞ്ജുവിന്റെയും ജിതേഷിന്റെ കാര്യമെടുത്താല്‍ രണ്ടുപേരും ഇതു പോലെ എവിടെയും തിളങ്ങാന്‍ സാധിക്കുന്നവരല്ല. ടോപ് ഓര്‍ഡറാണ് സഞ്ജുവിനു ഏറ്റവും യോജിച്ചതെങ്കില്‍ ജിതേഷാവട്ടെ ലോവര്‍ ഓര്‍ഡറില്‍, ഫിനിഷറായാണ് സ്ഥിരമായി കളിക്കുന്നത്. ജിതേഷിനെപ്പോലെ ലോവര്‍ ഓര്‍ഡറില്‍ ഫിനിഷറായി കളിക്കാന്‍ സാധിക്കുന്നയാളാണ് ജുറേല്‍. അതുകൊണ്ടു തന്നെ ഇതു സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുകകയും ചെയ്യുന്നു.

DHRUV JUREL

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സഞ്ജു നയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷറായിരുന്നു ജുറേല്‍. ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങിയ ശേഷം ചില തീപ്പൊരി ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സീസണിലും റോയല്‍സില്‍ ലോവര്‍ ഓര്‍ഡറില്‍ തന്നെയായിരിക്കും ജുറേല്‍ കളിക്കുക. സീസണില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനായാല്‍ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ജുറേല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വരാനുള്ള സാധ്യതയും കൂടുതലാണ്.

ടി20 ലോകകപ്പില്‍ നിലവില്‍ ഇന്ത്യക്കു ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയല്ല ആവശ്യം. കാരണം ടോപ്പ് ഫൈവില്‍ ഒരു വിക്കറ്റ് കീപ്പറെക്കൂടി ഉള്‍പ്പെടുത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമാണെന്നു തന്നെ പറയാം. 6-7 പൊസിഷനുകളില്‍ ഇറങ്ങി അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറെയാണ് ടീമിനു ആവശ്യം. ജുറേലും ജിതേഷുമാണ് ഈ റോളിലേക്കു ഏറ്റവും നല്ല ഓപ്ഷനുകളെന്നു ഉറപ്പിച്ചു പറയാം.

അതുകൊണ്ടു തന്നെ സഞ്ജുവിനു ലോകകപ്പ് ടീമില്‍ കയറിപ്പറ്റണമെങ്കില്‍ ഐപിഎല്ലില്‍ അസാധാരണ ബാറ്റിങ് പ്രകടനം തന്ന നടത്തേണ്ടതായി വരും. 500-600 റണ്‍സെങ്കിലും സീസണില്‍ നേടിയെങ്കില്‍ മാത്രമേ അദ്ദേഹത്തെ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കാനിടയുള്ളൂ. മറിച്ചാണെങ്കില്‍ ജിതേഷും ജുറേലും ലോകകപ്പ് ടീമിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യും.

Story first published: Tuesday, February 27, 2024, 14:47 [IST]
Other articles published on Feb 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+