Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഇന്ത്യന്‍ തോല്‍വി ആഗ്രഹിച്ചു! ബംഗ്ലാദേശ് ഫാന്‍സിനെ കരയിച്ച് സൂര്യ, വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തോല്‍വി ആഗ്രഹിക്കുകയും എല്ലായ്‌പ്പോഴും ടീമിനു നേരിടുന്ന തിരിച്ചടികള്‍ ആഘോഷിക്കുകയും ചെയ്യുവരാണ് ബംഗ്ലാദേശ് ഫാന്‍സ്. പല തവണ അവരുടെ ഇന്ത്യന്‍ വിദ്വേശം മറനീക്കി പുറത്തുവരികയും ചെയ്തിട്ടുണ്ട്. സമാപിച്ച ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യയുടെ പരാജയം തന്നെയാണ് അവര്‍ ആഗ്രഹിച്ചത്. പക്ഷെ സൂര്യകുമാര്‍ യാദവിന്റെ വണ്ടര്‍ ക്യാച്ചില്‍ അവര്‍ ഞെട്ടുകയും ദുഖിതരാവുകയുമായിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സൗത്താഫ്രിക്കയുടെ റണ്‍ചേസിലെ അവസാന ഓവര്‍ വലിയ സ്‌ക്രീനില്‍ കാണുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഫാന്‍സിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സാണ്. ഓവറിലെ ആദ്യത്തെ ബോളില്‍ ലോങ്ഓഫിനു മുകളിലുടെ ഡേവിഡ് മില്ലര്‍ സിക്‌സറിനു ശ്രമിക്കുകയായിരുന്നു.

SURYAKUMAR YADAV-- ROHIT SHARMA

ബംഗ്ലാദേശി ആരാധകര്‍ അക്ഷമരായി ഇരുന്നുകൊണ്ടാണ് വലിയ സ്‌ക്രീനില്‍ മല്‍സരം വീക്ഷിച്ചത്. മില്ലറുടെ ഷോട്ട് ആകാശത്തേക്കു പറക്കുന്നതു കണ്ട അവര്‍ അതു സിക്‌സറെന്നു ഉറപ്പിച്ച് ചാടിയെഴുന്നേറ്റ് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. പക്ഷെ ഈ ആഹ്ലാദപ്രകടനത്തിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ബൗണ്ടറി ലൈനനിന് തൊട്ടകികില്‍ സൂര്യയുടെ വണ്ടര്‍ ക്യാച്ച് കണ്ട് നിരാശരും ദുഖിതരുമായി ബംഗ്ലാദേശി ആരാധകര്‍ തലയില്‍ കൈ വയ്ക്കുകയും ചെയ്തു.

ബംഗ്ലാദേശ് ഫാന്‍സിന്റെ പ്രതികരണം, വീഡിയോ കാണാം

ഇതാദ്യമായല്ല ബംഗ്ലാദേശ് ഫാന്‍സ് ഈ തരത്തില്‍ ഇന്ത്യന്‍ പരാജയം ആഗ്രഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ ഫൈനലില്‍ തോറ്റപ്പോള്‍ അതു മതിമറന്ന് ആഘോഷിച്ചവരാണ് ബംഗ്ലാദേശിന്റെ ആരാധകര്‍.

വലിയ സ്‌ക്രീനല്‍ മല്‍സരം കണ്ടതിനു ശേഷം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന അവരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ വീണ്ടുമൊരു ഇന്ത്യന്‍ തോല്‍വി ആഗ്രഹിച്ച ബംഗ്ലാദേശി ഫാന്‍സിനു നിരാശപ്പെടേണ്ടി വരികയായിരുന്നു.

അതേസമയം, 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ഐസിസി കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ പോലും ജേതാക്കളാവാന്‍ ഇന്ത്യക്കു സാധിച്ചിരുന്നില്ല. നിരവധി ഫൈനലുകളില്‍ ഇന്ത്യക്കു അടിതെറ്റുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം രണ്ടു ഐസിസി ഫൈനലുകളിലാണ് ഇന്ത്യക്കു കാലിടറിയത്.

BANGLADESH

രോഹിത് ശര്‍മയ്ക്കു കീഴില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യക്കു ആദ്യം പിഴച്ചത്. ഓസ്‌ട്രേലിയക്കു മുന്നില്‍ രോഹിത് ശര്‍മയും സംഘവും കിരീടം കൈവിടുകയായിരുന്നു. അതിനു ശേഷമാണ് ഏകദിന ലോകകപ്പിലും ഇന്ത്യ പടിക്കല്‍ കലമുടച്ചത്. നാട്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലേക്കു കുതിച്ച ഇന്ത്യയെ കലാശക്കളിയില്‍ ഓസ്‌ട്രേലിയ വീണ്ടും കരയിക്കുകയായിരുന്നു.

ഇത്തവണത്തെ ടി20 ലോകകപ്പിലും ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയതാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിനു സൂപ്പര്‍ എട്ടില്‍ ഇന്ത്യ പകരം വീട്ടുകയും ചെയ്തിരുന്നു. ഇന്ത്യയോടേറ്റ തോല്‍വി ഓസീസിനു സെമി ബെര്‍ത്തും നിഷേധിച്ചിരുന്നു. കൂടാതെ 2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിനും ഇത്തവണ സെമിയില്‍ ഇന്ത്യ കണക്കുതീര്‍ത്തു.

Story first published: Monday, July 1, 2024, 11:59 [IST]
Other articles published on Jul 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+