For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: നായകനായി തിരികെ വിളിക്കാന്‍ ധോണിയാണോ ബാബര്‍? ടീമിനെ നയിക്കാന്‍ എന്ത് യോഗ്യത

വീണ്ടുമൊരു ലോകകപ്പില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ തയ്യാറെടുക്കുന്ന സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ ആസമിനെതിരേ തുറന്നടിച്ചിരിക്കുകയാണ് മുന്‍ താരം അഹമ്മദ് ഷഹ്‌സാദ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്റില്‍ ടീമിന്റെ നായകസ്ഥാനം ബാബറിനു നല്‍കിയിരിക്കുന്നതെന്നാണ് ഷഹ്‌സാദിന്റെ ചോദ്യം. പാക് ചാനലായ ജിയോ ടിവിയോടു സംസാരിക്കവെയാണ് ബാബറിനെതിരേ അദ്ദേഹം രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു തവണ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ബാബറിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാക് ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിനു പിന്നാലെ ബാബര്‍ ക്യാപ്റ്റന്‍സി രാജിവച്ചിരുന്നു. തുടര്‍ന്നു പേസര്‍ ഷഹീന്‍ അഫ്രീഡിയെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.

BABAR AZAM

പക്ഷെ ഈ റോളില്‍ അദ്ദേഹത്തിനു അധികം ആയുസ്സുണ്ടായില്ല. ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പര പാക് ടീം 1-4നു തോറ്റതിനു പിന്നാലെ ഷഹീനെ പുറത്താക്കുകയായിരുന്നു. ബാബറിനെ വീണ്ടും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയും ചെയ്തു. ബാബറിനു കീഴില്‍ പാക് കളിക്കുന്ന അഞ്ചാമത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. കഴിഞ്ഞ നാലിലും ടീമിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും സംഘവും വിജയം കൊയ്തിട്ടുള്ളവരാണ്. ചാംപ്യന്‍സ് ട്രോഫി അവര്‍ പാകിസ്താനു നേടിത്തന്നിരുന്നു. ഒരു ഇവന്റില്‍ ടീമിനെ ജയിപ്പിച്ചിരുന്നെങ്കില്‍ ബാബര്‍ ആസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരികെ കൊണ്ടുവന്നതിനെ ന്യായീകരിക്കാം. പക്ഷെ ബാബറിനു ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അവസരങ്ങള്‍ ലഭിച്ചു. അഞ്ചു ഐസിസി ഇവന്റുകളിലൊന്നും ഒരാള്‍ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചെന്നു വരില്ല. നിങ്ങള്‍ (ബാബര്‍) നായകസ്ഥാനത്തും നിന്നും മാറ്റപ്പെട്ടു. പിന്നീട് തിരിച്ചുവിളിക്കപ്പെടുകയും ചെയ്തതായും ഷഹ്‌സാദ് വ്യക്തമാക്കി.

നിങ്ങള്‍ എംഎസ് ധോണി ആയിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു എന്തുകൊണ്ടാണ് തിരികെ വിളിച്ചതെന്നു എനിക്കു മനസ്സിലാവുമായിരുന്നു. പക്ഷെ ബാബര്‍ അങ്ങനെയൊരാളല്ല. ഷഹീന്‍ അഫ്രീഡിയോടു കാണിച്ചത് വലിയ തെറ്റ് തന്നെയാണ്. നിങ്ങള്‍ രണ്ടു മല്‍സരങ്ങളിലേക്കു അവനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചു, അതിനു ശേഷം ഒഴിവാക്കുകയും ചെയ്തതായും ഷഹ്‌സാദ് തുറന്നടിക്കുന്നു.

BABAR -RIZWAN

ഈ ലോകകപ്പില്‍ ഷഹീനെ വൈസ് ക്യാപ്റ്റനാക്കാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതു താരം നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബാബറും ഷഹീനും തമ്മില്‍ നേരത്തേ തന്നെ അത്ര രസത്തിലല്ല. ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ലോകകപ്പില്‍ പാക് ടീമിനു തിരിച്ചടിയായി മാറുമോയെന്നാണ് അറിയാനുള്ളത്.

താനുമായി നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്ന കളിക്കാര്‍ക്കു ബാബര്‍ ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതായും ഷഹ്‌സാദ് ആരോപിക്കുന്നു. പ്രതിഭയുടെയും ഫോമിന്റെയും അടിസ്ഥാനത്തിലായിരിക്കണം ടീമിലേക്കു കളിക്കാരെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില കളിക്കാരെ ബാബര്‍ ആസം ദീര്‍ഘകാലത്തേക്കു ടീമില്‍ ഉളപ്പെടുത്തുകയാണ്. ഈ താരങ്ങള്‍ ദീര്‍ഘകാലമായി മോശം ഫോമിലുമാണ്. ഇതൊരു ശരിയായ രീതിയല്ല. മല്‍സരങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ മോശം ഫോമിലെങ്കില്‍ താരങ്ങള്‍ക്കു ഈ തരത്തില്‍ ദീര്‍ഘകാലം അവസരം ലഭിക്കില്ലെന്നതു നിങ്ങള്‍ തിരിച്ചറിയും. ബാബറിനു പകരം മറ്റൊരു ക്യാപ്റ്റനാണെങ്കില്‍ നിങ്ങളെ തുടര്‍ച്ചയായി 35-40 മല്‍സരങ്ങളില്‍ ഒപ്പം കൂട്ടില്ല. സ്വയം തന്നെക്കുറിച്ചു തന്നെയാവും ബാബര്‍ ചിന്തിച്ചിട്ടുണ്ടാവുകയെന്നും ഷഹ്‌സാദ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 5, 2024, 15:54 [IST]
Other articles published on Jun 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+