Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ആര്‍സിബി 'ബാധ' ഒഴിയാതെ മാക്‌സി, വീണ്ടും ഡെക്ക്! പക്ഷെ ഓസീസ് നേടി

ബാര്‍ബഡോസ്: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെ ദയനീയ ഫോം ടി20 ലോകകപ്പിലും ഗ്ലെന്‍ മാക്‌സ്വെല്‍ തുടര്‍ന്നെങ്കിലും ഓസ്‌ട്രേലിയക്കു ഇതു വലിയ ക്ഷീണമായില്ല. ഗ്രൂപ്പ് ബിയില്‍ ഒമാനെ തകര്‍ത്ത് മുന്‍ ചാംപ്യന്‍മാര്‍ ടൂര്‍ണമെന്റില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന കളിയില്‍ 39 റണ്‍സിന്റെ വിജയമാണ് കംഗാരുപ്പട സ്വന്തമാക്കിയത്. 165 റണ്‍സിന്റെ വിജയക്ഷ്യമാണ് ഒമാന് ഓസീസ് നല്‍കിയത്. പക്ഷെ ഈ ടോട്ടല്‍ ഒമാന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ പോലും ഓസ്‌ട്രേലിയക്കു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കാതെ പോയ ഒമാന്‍ ടീം ഒമ്പതു വിക്കറ്റിനു 125 റണ്‍സിനു മല്‍സരം അടിയറവച്ചു. 12 ഓവര്‍ ആവുമ്പോഴേക്കും 56 റണ്‍സിനെ അഞ്ചു വിക്കറ്റുകള്‍ കട പുഴക്കി ഓസീസ് ഒമാന്റെ കഥ കഴിച്ചിരുന്നു. അയാന്‍ ഖാനും (36) മെഹ്‌റന്‍ ഖാനുമാണ് (27) പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ അക്വിബ് ഇല്ല്യാസാണ് (18) രണ്ടക്കത്തിലെത്തിയ മറ്റൊരാള്‍. ഓസീസിനായി മാര്‍ക്കസ് സ്‌റ്റോയ്‌നിസ് മൂന്നു വിക്കറ്റുകള്‍ പിഴുതു.

STOINIS

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് ടീം അഞ്ചു വിക്കറ്റിനാണ് 164 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. സ്‌റ്റോയ്‌നിസിന്റെയും (67*) ഡേവിഡ് വാര്‍ണറുടെയും (56) ഫിഫ്റ്റികളോടാണ് ഓസീസ് ഇതിനു കടപ്പെട്ടിരിക്കുന്നത്. മറ്റാരും ഓസീസ് ബാറ്റിങ് ലൈനപ്പില്‍ ക്ലിക്കായില്ല. സ്റ്റോയ്‌നിസിന്റെ വെടിക്കെട്ടാണ് ഓസീസ് ഇന്നിങ്‌സിനു വേഗത കൂട്ടിയതെന്നു നിസംശയം പറയാം.

വെറും 36 ബോളിലാണ് അദ്ദേഹം 67 റണ്‍സ് വാരിക്കൂട്ടിയത്. ആറു സിക്‌സറും രണ്ടു ഫോറുകളുമടക്കമാണിത്. വാര്‍ണര്‍ 51 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു. ട്രാവിസ് ഹെഡ് (12), നായകന്‍ മിച്ചെല്‍ മാര്‍ഷ് (14), മാക്‌സ്വെല്‍ (0), ടിം ഡേവിഡ് (9*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം.

ഓസീസിനു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല മല്‍സരത്തില്‍ ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ പല സ്‌ഫോടനാത്മ ഇന്നിങ്‌സുകളും കളിച്ച ഹെഡിനെ രണ്ടാം ഓവറില്‍ തന്നെ ഒമാന്‍ മടക്കി. 10 ബോളില്‍ രണ്ടു ഫോറടക്കം 12 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് ജോടി 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ അടുത്തടുത്ത ബോളില്‍ രണ്ടു പേരെ പുറത്താക്കി ഒമാന്‍ തിരിച്ചുവന്നു.

മാര്‍ഷിനെ മെഹ്‌റന്‍ ഖാന്റെ ബൗളിങില്‍ ഷൊഐബ് ഖാന്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ മാക്‌സ്വെല്‍ വന്നതും പോയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഡ്രൈവിനാണ് മാക്‌സി ശ്രമിച്ചത്. എന്നാല്‍ കവര്‍ ഏരിയയില്‍ ഫീല്‍ഡ് ചെയ്ത ഇല്ല്യാസ് ഖാന്‍ ഇടതുവശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് വായുവില്‍ അവിശ്വസനീയ ക്യാച്ചെടുക്കുകയായിരുന്നു.

സ്തബ്ധനായ മാക്‌സി നിരാശനായി ക്രീസ് വിടുകയും ചെയ്തു. ഇതോടെ ഓസീസ് മൂന്നു വിക്കറ്റിനു 50 റണ്‍സിലേക്കു വീണു. തുടര്‍ന്നാണ് കളിയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. വാണര്‍- സ്‌റ്റോയ്‌നിസ് ജോടി 102 റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുമായി ഓസീസിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.

ഉഗാണ്ടയ്ക്കു ആദ്യ വിജയം

ഗയാന: ടി20 ലോകകപ്പ് ചരിത്രത്തിലെ കന്നി വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ഗ്രൂപ്പ് സി മല്‍സരത്തില്‍ പാപ്പുവ ന്യു ഗ്വിനിയെ ഏഴു വിക്കറ്റിനാണ് ഉഗാണ്ട കെട്ടുകെട്ടിച്ചത്. ബൗളര്‍മാര്‍ അരങ്ങുവാണ ഈ മല്‍സരത്തില്‍ 17 വിക്കറ്റുകള്‍ കടപുഴകുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ടീം അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 77 റണ്‍സിനു പുറത്തായി. ബാറ്റിങ് ലൈനപ്പില്‍ ആരും തന്നെ 20 റണ്‍സ് തികച്ചില്ല. റണ്‍ചേസില്‍ ഉഗാണ്ടയും വിയര്‍ത്തെങ്കിലും 18.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു. 33 റണ്‍സെടുത്ത റിയാസത്ത് അലി ഷായാണ് ഉഗാണ്ടയെ രക്ഷിച്ചത്.

Story first published: Thursday, June 6, 2024, 9:54 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+