Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: 9 വൈഡ്, 1 നോബോള്‍, അവസാന രണ്ടോവറില്‍ 30! അര്‍ഷ്ദീപ് എന്താണിങ്ങനെ?

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ 'ചെണ്ടയായി' യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് മാറിക്കൊണ്ടിരിക്കുകയാണോയെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. വിക്കറ്റുകളെടുക്കുന്നുണ്ടെങ്കിലും യാതൊരു പിശുക്കുമില്ലാതെ റണ്‍സ് നല്‍കുന്നത് താരം ശീലമാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയുടെ ആദ്യ പോരാട്ടത്തിലും പേസര്‍ പതിവുതെറ്റിച്ചില്ല. തുടക്കത്തില്‍ നന്നായി ബൗള്‍ ചെയ്ത ശേഷം പിന്നീട് ലക്കും ലഗാനുമില്ലാതെ അര്‍ഷ്ദീപ് റണ്‍സ് വാരിക്കോരി നല്‍കി.

ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തത് അര്‍ഷ്ദീപായിരുന്നു. നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. 8.80 എന്ന മോശം ഇക്കോണമി റേറ്റോടെയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും ദയനീയ ഇക്കോണമി റേറ്റും അര്‍ഷ്ദീപിനായിരുന്നു. ഒമ്പതു വൈഡുകളെറിഞ്ഞ താരം ഒരു നോബോളുമെറിഞ്ഞ് എതിരാളികളെ സഹായിച്ചു.

ARSHDEEP SINGH

അര്‍ഷ്ദീപിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ ഇന്ത്യയെ തീര്‍ച്ചയായും ആശങ്കയിലാക്കുമെന്ന കാര്യമുറപ്പാണ്. അയര്‍ലാന്‍ഡിനെതിരേ ഗംഭീരമായാണ് അദ്ദേഹം തുടങ്ങിയത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം ആദ്യ ഓവര്‍ തന്നെ അര്‍ഷ്ദീപിനെ നായകന്‍ രോഹിത് ശര്‍മ ഏല്‍പ്പിക്കുകയായിരുന്നു. മികച്ച സ്വിങും അപ്രതീക്ഷിത ബൗണ്‍സുമെല്ലാം ലഭിച്ച പിച്ചില്‍ അര്‍ഷ്ദീപ് ആദ്യ ബോള്‍ മുതല്‍ തന്നെ കത്തിക്കയറി. വെറും മൂന്നു റണ്‍സ് മാത്രമേ ആദ്യ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.

രണ്ടാം ഓവറില്‍ അര്‍ഷ്ദീപ് കൂടുതല്‍ അപകടകാരിയായി മാറി. ഓവറിലെ ആദ്യ ബോളില്‍ തന്നെ ഐറിഷ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങിനെ (2) അദ്ദേഹം മടക്കി. ബൗണ്‍സറിനെതിരേ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ സ്റ്റിര്‍ലിനു ടൈമിങ് പാളി. ടോപ് എഡ്ജായ ബോള്‍ നേരേ മുകളിലേക്കുയര്‍ന്നപ്പോള്‍ റിഷഭ് പന്ത് അനായാസം പിടികൂടി.

അടുത്ത നാലു ബോളില്‍ ഒരു വൈഡടക്കം രണ്ട് റണ്‍സ് മാത്രം. അവസാന ബോളില്‍ ആന്‍ഡ്രു ബാല്‍ബിര്‍ണിയെയും (5) അര്‍ഷ്ദീപ് വീഴ്ത്തി. ബോളിന്റെ ആംഗിളാണ് താരത്തെ ചതിച്ചത്. ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു. രണ്ടോവറില്‍ അഞ്ചു റണ്‍സിനു രണ്ടു വിക്കറ്റെന്ന നിലയിലായിരുന്നു അപ്പോള്‍ അര്‍ഷ്ദീപ്.

ARSHDEEP SINGH

എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ താരം വന്‍ ഫ്‌ളോപ്പായി തുടങ്ങി. 13 റണ്‍സാണ് ഈ ഓവറില്‍ വിട്ടുകൊടുത്തത്. ഫോറില്‍ കലാശിച്ച ഒരു വൈഡുള്‍പ്പെടെ നാലു വൈഡുകളും ഈ ഓവറില്‍ അര്‍ഷ്ദീപ് എറിഞ്ഞു. അതിനു ശേഷം അദ്ദേഹത്തെ പിന്‍വലിച്ച രോഹിത് പിന്നീട് 16ാംഓവറിലാണ് തിരിച്ചുവിളിച്ചത്. രണ്ടാം വരവില്‍ അര്‍ഷ്ദീപ് ശരിക്കും ചെണ്ടയായി മാറി. അയര്‍ലാന്‍ഡിന്റെ അവസാന രണ്ടു പേരും അദ്ദേഹത്തെ പഞ്ഞിക്കിട്ടു. 17 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. രണ്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെയാണിത്.

വലിയ ടീമുകള്‍ക്കെതിരേ സൂപ്പര്‍ എട്ടിലും നോക്കൗട്ട് മല്‍സരങ്ങളിലുമെല്ലാം ഇറങ്ങുമ്പോള്‍ അര്‍ഷ്ദീപിന്റെ ഈ ബൗളിങ് പ്രകടനത്തിനു ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടതായി വരും. എക്‌സ്ട്രായിനത്തില്‍ റണ്‍സ് വാരിക്കോരി നല്‍കുന്നത് താരം അവസാനിപ്പിച്ചേ തീരൂ. കൂടാതെ ഡെത്ത് ഓവറുകളിലും ബൗളിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനു സാധിക്കാതെ പോയാല്‍ ടീമില്‍ അര്‍ഷ്ദീപിനു അധികം ആയുസ് കാണില്ല

Story first published: Thursday, June 6, 2024, 10:56 [IST]
Other articles published on Jun 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+