For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: അര്‍ഷ്ദീപിന് 10ല്‍ 10! കോലിയടക്കം 2 പേര്‍ക്ക് വട്ടപ്പൂജ്യം; റേറിറ്റങറിയാം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അമേരിക്കയും കടന്ന് സൂപ്പര്‍ എട്ടിലേക്കു മുന്നേറിയിരിക്കുകയാണ് ടീം ഇന്ത്യ. അല്‍പ്പമൊന്നു വിയര്‍ത്തെങ്കിലും ഏഴു വിക്കറ്റിന്റെ വിജയമാണ് രോഹിത് ശര്‍മയും സംഘവും കൈക്കലാക്കിയത്. ഗ്രൂപ്പുഘട്ടത്തില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ അടുത്ത റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്. ബൗളിങിലും ബാറ്റിങിലും ചില താരങ്ങളുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. മല്‍സരത്തില്‍ ഓരോ കളിക്കാരുടെയും റേറ്റിങ് എത്രയാണെന്നു നമുക്കു നോക്കാം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റേറ്റിങ് 10ല്‍ 1.5 മാത്രമാണ്. ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ ഹിറ്റ്മാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആറു ബോളില്‍ മൂന്നു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. നാട്ടുകാരനും സ്‌കൂളിലെ സഹപാഠിയുമായിരുന്ന സൗരഭ് നേത്രാവല്‍ക്കറാണ് രോഹിത്തിനെ പുറത്താക്കിയത്. മറ്റൊരു ഇന്ത്യന്‍ വംശജനായ ഹര്‍മീത് സിങ് റണ്ണിങ് ക്യാച്ചിലൂടെ ഹിറ്റ്മാനെ മടക്കുകയായിരുന്നു.

ARSHDEEP SINGH

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയും സ്റ്റാര്‍ ബാറ്ററായ വിരാട് കോലി ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ദുരന്തമായി തീര്‍ന്നു. 10ല്‍ പൂജ്യമാണ് മുന്‍ ഇന്ത്യന്‍ നായകന്റെ റേറ്റിങ്. ഗോള്‍ഡന്‍ ഡെക്കായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇടംകൈയനായ സൗരഭ് നേത്രാവല്‍ക്കര്‍ തന്നെയാണ് കോലിയെയും മടക്കിയത്. ടെസ്റ്റ് മാച്ച് ലെങ്ത്തില്‍ പിച്ച് ചെയ്ത ശേഷം പുറത്തേക്കു പോയ ബോളില്‍ എഡ്ജായ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രിയസ് ഗൗസ് പിടികൂടുകയായിരുന്നു.

മൂന്നാം നമ്പറില്‍ കളിച്ച റിഷഭ് പന്തിന്റെ റേറ്റിങ് 10ല്‍ ഏഴാണ്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലേതു പോലെ ഈ കളിയില്‍ ബാറ്റിങില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല. 20 ബോളില്‍ നിന്നും ഓരോ ഫോറും സിക്‌സറുമടക്കം 18 റണ്‍സെടുത്ത റിഷഭിനെ അലി ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ പതിവു പോലെ അദ്ദേഹം മികച്ചുനിന്നു. കോറി ആന്‍ഡേഴ്‌സനെ പുറത്താക്കിയ റിഷഭിന്റെ ക്യാച്ചും എടുത്തു പറയേണ്ടതാണ്.

10ല്‍ 9.5 ആണ് സൂര്യകുമാര്‍ യാദവിന്റെ റേറ്റിങ്. ആദ്യ രണ്ടു കളിയിലും ഫ്‌ളോപ്പായ അദ്ദേഹം അപരാജിത ഫിഫ്റ്റിയോടെ ഈ മല്‍സരത്തില്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചു. 49 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 50 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ശിവം ദുബെയും ഈ കളിയിലൂടെ ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യക്കു ആശ്വാസമായി. 8.5 ആണ് ദുബെയുടെ റേറ്റിങ്.

ബൗളിങില്‍ ഒരോവറില്‍ വിക്കറ്റില്ലാതെ 11 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ബാറ്റിങില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്തു. ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന സമയത്തു ക്രീസിലെത്തിയ ദുബെ പുറത്താവാതെ 31 റണ്‍സ് നേടി. 35 ബോളുകള്‍ നേരിട്ട താരം ഓരോ ഫോറും സിക്‌സറുമടിച്ചു. ഇന്ത്യ മൂന്നിന് 39 റണ്‍സെന്ന നിലയില്‍ പതറവെയാണ് ദുബെ ക്രീസിലെത്തിയത്. നാലാം വിക്കറ്റില്‍ സൂര്യക്കൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി അദ്ദേഹം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യയുടെ റേറ്റിങ് 10ല്‍ 9 ആണ്. മികച്ച ബൗളിങ് പ്രകടനമാണ് ഇതിനു കാരണം. ഒരിക്കല്‍ക്കൂടി ബൗളിങില്‍ കസറാന്‍ അദ്ദേഹത്തിനു സാധിച്ചു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ ഹാര്‍ദിക് നേടി. വിരാട് കോലിയെ കൂടാതെ പൂജ്യം റേറ്റിങുള്ള മറ്റൊരാള്‍ രവീന്ദ്ര ജഡേജയാണ്. ബൗളിങില്‍ അദ്ദേഹത്തിനു ഒരോവര്‍ പോലും കളിയില്‍ ലഭിച്ചിരുന്നില്ല. ബാറ്റിങിലും ജഡ്ഡുവിനു ഇറങ്ങേണ്ടതായി വന്നില്ല.

അക്ഷര്‍ പട്ടേലിന്റെയും ജസ്പ്രീത് ബുംറയുടെയും റേറ്റിങ് 10ല്‍ ഏഴാണ്. അക്ഷര്‍ മൂന്നോറുകളാണ് കളിയില്‍ ബൗള്‍ ചെയ്തത്. 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു. ബുംറ നാലോവറില്‍ 25 റണ്‍സാണ് വഴങ്ങിയത്. പക്ഷെ വിക്കറ്റൊന്നും കിട്ടിയില്ല.

അര്‍ഷ്ദീപ് സിങാണ് റേറ്റിങില്‍ 10ല്‍ 10 നേടിയ ഏക താരം. അത്രയും ഗംഭീരമായിരുന്നു പ്രകടനം. നാലോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അര്‍ഷ്ദീപ് പോക്കറ്റിലാക്കി. കളിയിലെ താരവും അദ്ദേഹം തന്നെ. മുഹമ്മദ് സിറാജിന്റെ റേറ്റിങ് 10ല്‍ 7.5ആണ്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മോശമല്ലാത്ത ബൗളിങ് താരം കാഴ്ചവച്ചു. നാലോവറില്‍ 25 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. ബൗണ്ടറി ലൈനിന് അരികെ ഒരു ഗംഭീര ക്യാച്ചും താരമെടുത്തിരുന്നു.

Story first published: Thursday, June 13, 2024, 10:39 [IST]
Other articles published on Jun 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+