For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: രക്ഷകനായി സൂര്യ, അമേരിക്കയോട് വിറച്ച് ജയിച്ച് ഇന്ത്യ; സൂപ്പര്‍ 8ല്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അമേരിക്കയെ തകര്‍ത്ത് സൂപ്പര്‍ 8 ടിക്കറ്റെടുത്ത് ഇന്ത്യ. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ അമേരിക്കയെ 7 വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 8 വിക്കറ്റിന് 110 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 10 പന്തും 7 വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റേയും (49 പന്തില്‍ 50*) ശിവം ദുബെയുടേയും (31*) ബാറ്റിങ്ങാണ് ഇന്ത്യയെ രക്ഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അമേരിക്കയ്ക്ക് ആദ്യ ഓവര്‍ മുതല്‍ പ്രഹരമേറ്റു. ആദ്യ പന്തില്‍ത്തന്നെ അര്‍ഷ്ദീപ് സിങ് ഓപ്പണറായ ഷയാന്‍ ജഹാംഗീറിനെ പുറത്താക്കി. എല്‍ബിയില്‍ കുടുങ്ങിയാണ് ജഹാംഗീര്‍ മടങ്ങിയത്. മൂന്നാം നമ്പറിലെത്തിയ അന്‍ഡ്രിയസ് ഗൗസിനേയും ആദ്യ ഓവറില്‍ത്തന്നെ അര്‍ഷ്ദീപ് മടക്കി. 5 പന്തില്‍ 2 റണ്‍സെടുത്ത ഗൗസ് അര്‍ഷ്ദീപിന്റെ ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ചപ്പോള്‍ ടൈമിങ് പിഴച്ചു.

എഡ്ജായ പന്ത് ഹാര്‍ദിക് പാണ്ഡ്യക്ക് അനായാസ ക്യാച്ചായി അവസാനിച്ചു. അമേരിക്കയുടെ വിശ്വസ്തനും നായകനുമായ ആരോണ്‍ ജോണിസ് അല്‍പ്പ നേരം പിടിച്ചുനിന്ന് മടങ്ങി. 22 പന്ത് നേരിട്ട് 11 റണ്‍സെടുത്ത ജോണിസ് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇതോടെ 3ന് 25 എന്ന നിലയിലേക്ക് അമേരിക്ക തകര്‍ന്നു. നാലാം വിക്കറ്റില്‍ സ്റ്റീവന്‍ ടെയ്‌ലറും നിതീഷ് കുമാറും ചേര്‍ന്ന് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ശ്രമിച്ചു.

30 പന്ത് നേരിട്ട് 2 സിക്‌സറടക്കം 24 റണ്‍സ് നേടിയ ടെയ്‌ലറെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. സിക്‌സര്‍ നേടിയ തൊട്ടടുത്ത പന്തില്‍ ടെയ്‌ലറുടെ സ്റ്റംപ് അക്ഷര്‍ പിഴുതെടുക്കുകയായിരുന്നു.

നിതീഷ് കുമാര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 23 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയ നിതീഷ് കുമാറിനെ അര്‍ഷ്ദീപ് പുറത്താക്കി. അനുഭവസമ്പന്നനായ കോറി ആന്‍ഡേഴ്‌സന്‍ (15) ഭീഷണി ഉയര്‍ത്തുമെന്ന് തോന്നിച്ചു.

1 സിക്‌സും ഫോറും പറത്തിയ താരത്തെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ റിഷഭ് പന്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. ഹര്‍മീത് സിങ്ങിനേയും (10) അര്‍ഷ്ദീപ് റിഷഭിന്റെ കൈയിലെത്തിച്ചു.

അവസാന ഓവറിലെ അവസാന പന്തില്‍ ജസ്ദീപ് സിങ് (2) റണ്ണൗട്ടായി, ഷാഡ്‌ലി വാന്‍ സ്‌കാള്‍വൈക്ക് (11) പുറത്താവാതെ നിന്നു. ഇതോടെ 8 വിക്കറ്റിന് 110 റണ്‍സിലേക്ക് അമേരിക്ക ഒതുങ്ങി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 4 വിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ 9 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

india cricket

ടി20 ലോകകപ്പിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനമാണിത്. ഹാര്‍ദിക് പാണ്ഡ്യ 2 വിക്കറ്റും അക്ഷര്‍ 1 വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

സൂപ്പര്‍ താരം വിരാട് കോലി ഗോള്‍ഡന്‍ ഡെക്കായി. സൗരഭ് നേത്രാവല്‍ക്കറുടെ പന്തില്‍ കോലി വിക്കറ്റ് കീപ്പര്‍ ഗൗസിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിന്റെ ക്ഷീണം മാറും മുമ്പെ നായകന്‍ രോഹിത് ശര്‍മയും കൂടാരം കയറി.

6 പന്തില്‍ 3 റണ്‍സെടുത്ത ഹിറ്റ്മാനെ സൗരഭ് തന്നെയാണ് പവലിയനിലേക്ക് മടക്കിയയച്ചത്. മൂന്നാം വിക്കറ്റില്‍ റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പതിയെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 20 പന്തില്‍ 1 ഫോറും സിക്‌സുമടക്കം 18 റണ്‍സെടുത്ത റിഷഭിനെ അലി ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. റിഷഭ് മടങ്ങുമ്പോള്‍ ഇന്ത്യ 3ന് 39 എന്ന അവസ്ഥയിലായിരുന്നു. സൂര്യകുമാര്‍ യാദവ് ഒരുവശത്ത് പിടിച്ചുനിന്ന് പൊരുതി. 22 റണ്‍സില്‍ നില്‍ക്കവെ സൂര്യയുടെ ക്യാച്ചവസരം സൗരഭ് പാഴാക്കി.

അവസരം മുതലാക്കിയ സൂര്യ ശിവം ദുബെയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്കും സൂപ്പര്‍ 8ലേക്കും എത്തിച്ചു.

പ്ലേയിങ് 11: ഇന്ത്യ- വിരാട് കോലി, രോഹിത് ശര്‍മ (c), റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

അമേരിക്ക-സ്റ്റീവന്‍ ടെയ്‌ലന്‍, ഷയാന്‍ ജഹാന്‍ഗീര്‍, അന്‍ഡ്രിയാസ് ഗൗസ്, ആരോണ്‍ ജോണിസ് (c), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സന്‍, ഹര്‍മീത് സിങ്, ഷാഡ്‌ലി വാന്‍ സ്‌കാള്‍വൈക്ക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍

Story first published: Wednesday, June 12, 2024, 16:58 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+