Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ഓസീസിന് ഷോക്ക്! അട്ടിമറി കുറിച്ച് അഫ്ഗാന്‍, സെമി പ്രതീക്ഷ കാത്തു

സെന്റ് വിന്‍സെന്റ്: മുന്‍ ചാംപ്യന്മാരും കിരീട ഫേവറിറ്റുകളുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നിലെ രണ്ടാമങ്കത്തില്‍ ഓസീസിനെ 21 റണ്‍സാണ് അഫ്ഗാന്‍ ഞെട്ടിച്ചത്. ഇതോടെ സെമി ഫൈനല്‍ പ്രതീക്ഷയും അവര്‍ നിലനിര്‍ത്തി. അടുത്ത കളിയില്‍ ബംഗ്ലാദശിനെ തോല്‍പ്പിക്കുന്നതിനൊപ്പം ഇന്ത്യയോടു ഓസീസ് പരാജയപ്പെടുകയും ചെയ്താല്‍ അഫ്ഗാന് സെമിയിലേക്കു മുന്നേറാം.

149 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു അഫ്ഗാന്‍ നല്‍കിയത്. പക്ഷെ ഗ്ലെന്‍ മാക്‌സ്വെല്ലിനെയൊഴികെ (59) മറ്റാരെയും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ 127 റണ്‍സിനു ഓസീസ് കൂടാരം കയറുകയായിരുന്നു. 41 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് മാക്‌സിയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (12), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

AFGAN- AUSTRALIA MATCH

നാലു വിക്കറ്റുകള്‍ പിഴുത ഗുല്‍ബദിന്‍ നയ്ബും മൂന്നു പേരെ പുറത്താക്കിയ നവീനുല്‍ ഹഖും ചേര്‍ന്നാണ് ഓസീസിന്റെ കഥ കഴിച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് നയ്ബ് നാലു പേരെ മടക്കിയത്. നവീന്‍ നാലോവറില്‍ 20 റണ്‍സിനാണ് മൂന്നു പേരെ മടക്കിയത്. നയ്ബാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനിസ്താന്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (60), ഇബ്രാഹിം സദ്രാന്‍ (51) എന്നിവരുടെ ഫിഫ്റ്റികളാണ് അഫ്ഗാന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 49 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പെട്ടതാണ് ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. സദ്രാന്‍ 48 ബോളില്‍ ആറു ഫോറുകളോടെയാണ് 51 റണ്‍സ് നേടിയത്.

ഓപ്പണിങ് ജോടികളെ മാറ്റിനിര്‍ത്തിയാല്‍ അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ മറ്റാരും 20 റണ്‍സ് പോലും കടന്നില്ല. കരീം ജന്നത്ത് (13), മുഹമ്മദ് നബി (10*) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. ഓസീസിനായി സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഹാട്രിക്ക് നേട്ടത്തിനു അവകാശിയായി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ രണ്ടു മല്‍സരങ്ങളില്‍ ഹാട്രിക് കൊയ്ത ആദ്യ താരമായി അദ്ദേഹം മാറുകയും ചെയ്തു.

അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (2), കരീം ജന്നത്ത് (13), ഗുല്‍ബദിന്‍ നയ്ബ് (0) എന്നിവരെ പുറത്താക്കിയാണ് കമ്മിന്‍സിന്റെ ഹാട്രിക്ക് നേട്ടം. 18ാം ഓവറിലെ അവസാന ബോളില്‍ റാഷിദിനെ മടക്കിയ അദ്ദേഹം 20ാം ഓവറിലെ ആദ്യത്തെ രണ്ടു ബോളില്‍ ജന്നത്ത്, നയ്ബ് എന്നിവരെയും പുറത്താക്കി ചരിത്രം കുറിക്കുകയായിരുന്നു.

തകര്‍പ്പന്‍ തുടക്കമാണ് ഗുര്‍ബാസ്- സദ്രാന്‍ ജോടി അഫ്ഗാനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 118 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ വലിയൊരു ടോട്ടലും അഫ്ഗാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന പത്തോവറില്‍ ഉജ്ജ്വല ബൗളിങിലൂടെ അഫ്ഗാനെ ഓസീസ് വരിഞ്ഞുകെട്ടുകയായിരുന്നു.

Story first published: Sunday, June 23, 2024, 9:46 [IST]
Other articles published on Jun 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+