For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജു വരേണ്ട, ദുബെ പ്ലേയിങ് 11ല്‍ തുടരണം! കാരണം പറഞ്ഞ് ആകാശ്

മുംബൈ: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ സീറ്റ് നേടാന്‍ ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 8 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ പാകിസ്താനെ 6 റണ്‍സിനും തോല്‍പ്പിച്ച ഇന്ത്യ ഇന്ന് അമേരിക്കയെ തോല്‍പ്പിച്ച് സൂപ്പര്‍ 8ലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇറങ്ങുന്നതെങ്കിലും ചില താരങ്ങളുടെ മോശം ഫോം ടീമിന് തലവേദനയാകുന്നുണ്ട്.

ഇതിലൊരാളാണ് ശിവം ദുബെ. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ ദുബെ മധ്യനിരയില്‍ വമ്പനടികള്‍ നടത്താന്‍ ശേഷിയുള്ള താരമാണ്. പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദുബെക്ക് കഴിവുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ദുബെ കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ഈ മികവ് ടി20 ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. അമേരിക്കയ്‌ക്കെതിരേ ബൗളിങ്ങിലും ബാറ്റിങ്ങിലും ദുബെക്ക് അവസരം ലഭിച്ചില്ല.

പാകിസ്താനെതിരേ മുഹമ്മദ് റിസ്വാന്റെ ക്യാച്ചടക്കം പാഴാക്കി ദുരന്തമായി ദുബെ മാറുകയും ചെയ്തു. ശിവം ദുബെയെ ഇന്ത്യ പ്ലേയിങ് 11 നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകവെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറായ ആകാശ് ചോപ്ര. എന്തുകൊണ്ടാണ് ദുബെയെ ടീമിലെടുത്തതെന്ന് മനസിലാക്കാതെ അദ്ദേഹത്തെ ട്രോളരുതെന്നാണ് ആകാശ് പറയുന്നത്. മികച്ച പ്രകടനം നടത്താന്‍ ദുബെക്ക് സാധിക്കുമെന്നും ആകാശ് പറയുന്നു.

'ദുബെയില്‍ നിന്ന് മികച്ച പ്രകടനം തന്നെയുണ്ടാവും. മൂന്നോ നാലോ സിക്‌സുകള്‍ നേടാന്‍ അവന് സാധിച്ചാല്‍ മതി. കാരണം അവന്റെ റോള്‍ അതാണ്. നിരവധി ആരാധകര്‍ അവനെ ഇപ്പോള്‍ ട്രോളുന്നുണ്ട്. ആ ട്രോളുകളെ മറന്ന് റോളിലേക്ക് ശ്രദ്ധിക്കൂ. എന്തിനാണ് ദുബെയെ ഇന്ത്യ ടീമിലെടുത്തത്. വെസ്റ്റ് ഇന്‍ഡീസിലേക്ക് മത്സരമെത്തുമ്പോള്‍ അവിടെ വലിയ മൈതാനങ്ങളും ടേണിങ് പിച്ചുകളുമാണ്. ഗുയാന പോലുള്ള മൈതാനത്തില്‍ ദുബെയെപ്പോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ വേണം.

india cricket

അതിന് ഈ സമയത്ത് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച താരം ശിവം ദുബെയാണ്. ഇന്ത്യ പല പരീക്ഷണങ്ങളും ഇതിനോടകം ടീമില്‍ നടത്തിയിട്ടുണ്ട്. ദുബെയുടെ കാര്യത്തില്‍ അല്‍പ്പം കൂടി ക്ഷമ കാട്ടിയാല്‍ അവന്‍ വലിയ സ്‌കോര്‍ നേടും' ആകാശ് പറഞ്ഞു. ഇടം കൈയനാണെന്നതാണ് ദുബെക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യം. മികച്ച ഫിറ്റ്‌നസ് ദുബെക്ക് അവകാശപ്പെടാം. അതുകൊണ്ടുതന്നെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്.

വലിയ സിക്‌സുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കും. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്തിയ ശേഷമുള്ള ദുബെയുടെ പ്രകടനങ്ങളെല്ലാം മോശമാണ്. ഇക്കാരണത്താല്‍ത്തന്നെ ദുബെയെ മാറ്റണമെന്നുള്ള ആവശ്യവും ശക്തമാണ്. സഞ്ജു സാംസണ്‍ പ്ലേയിങ് 11ന് പുറത്തിരിക്കുകയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ ഇന്ത്യ ദുബെക്കാണ് അവസരം നല്‍കുന്നത്.

ഓള്‍റൗണ്ടറായതിനാലാണ് ദുബെയെ പരിഗണിക്കുന്നതെന്ന് പറയുമ്പോഴും ദുബെക്ക് ബൗളിങ് നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്. അമേരിക്കയ്‌ക്കെതിരേ ഇന്ത്യ സഞ്ജു സാംസണെ മധ്യനിരയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. അമേരിക്കയിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ്. അപ്രതീക്ഷിത ബൗണ്‍സും സ്വിങ്ങും പിച്ചിലുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കടുപ്പമാണ്.

എന്തായാലും സഞ്ജുവിനെപ്പോലെ വലിയ ആരാധക പിന്തുണയുള്ള താരത്തെ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാതെ മാറ്റിനിര്‍ത്താനാവില്ല. എന്തായാലും ശിവം ദുബെക്ക് വഴിമാറിക്കൊടുക്കേണ്ടി വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ദുബെക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെന്നാണ് നായകന്‍ രോഹിത് പറയുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, June 12, 2024, 13:24 [IST]
Other articles published on Jun 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+