For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: സഞ്ജുവടക്കം 7 പേര്‍ സംശയത്തില്‍! 5 പേര്‍ക്ക് ലോകകപ്പ് മറക്കാം, ചിത്രം തെളിയുന്നു

ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി ബാക്കിയുള്ളത് 47 ദിവസങ്ങള്‍ മാത്രം. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ ആരൊക്കെ ഇടം പിടിക്കും? ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തിയാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഈ മാസം അവസാനമോ, മേയ് ആദ്യവാരമോ പ്രഖ്യാപിക്കുക.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെപ്പറ്റി ഏകദേശ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമടക്കം എട്ടു പേരാണ് ഇതിനകം ലോകകപ്പില്‍ ടിക്കറ്റുറപ്പിച്ചിരിക്കുവന്നത്. ശേഷിക്കുന്ന ഏഴു പേരെയാണ് ഇനിയുള്ള രണ്ടാഴ്ചകള്‍ക്കകം അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു തീരുമാനിക്കേണ്ടത്.

ROHIT SHARMA

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും നേരത്തേ വന്നിരുന്നു. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം മിന്നുന്ന പ്രകടനം നടത്തി ഇപ്പോള്‍ റണ്‍വേട്ടക്കാരില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതോടെ കോലി ലോകകപ്പ് ടീമിലുണ്ടാവുമെന്നുറപ്പായിരിക്കുകയാണ്. ബിസിസിഐമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാമുറപ്പിച്ചവരും സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നവരും ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ക്യാപ്റ്റന്‍ രോഹിത്, കോലി എന്നിവര്‍ക്കൊപ്പം വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഫിനിഷിങിലെ പുത്തന്‍ താരോദയം റിങ്കു സിങ്, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ലോകപ്പില്‍ ടിക്കറ്റുറപ്പാക്കിയ എട്ടു പേര്‍.

മലയാളികളുടെ പ്രിയ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്നു നിരാശാജനകമാണ്. ഐപിഎല്ലില്‍ ഇത്തവണ മൂന്നു ഫിഫ്റ്റി പ്ലസ് സ്കോറുകളടക്കം നേടി റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നയാളാണ് അദ്ദേഹം. പക്ഷെ ടീം മാനേജ്‌മെന്റിനു സഞ്ജുവിനേക്കാള്‍ താല്‍പ്പര്യം റിഷഭിനോടാണ്.

SANJU SAMSON

ഐപിഎല്ലില്ലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടൊപ്പം കളിക്കളത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം മിന്നുന്ന ഫോമിലാണ്. ഈ കാരണത്താല്‍ തന്നെയാണ് നേരത്തേ ഫസ്റ്റ് ചോയ്‌സായിരുന്ന റിഷഭിനു ഒരിക്കല്‍ക്കൂടി മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞു മാത്രമേ ലോകകപ്പില്‍ സഞ്ജു പരിഗണിക്കപ്പെടുകയുള്ളൂ.

സഞ്ജുവിനെക്കൂടാതെ ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത മറ്റു താരങ്ങള്‍ പേസര്‍ മുഹമ്മദ് സിറാജ്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹ്ല്‍, യുവ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ, സ്പിന്നര്‍ രവി ബിഷ്‌നോയ്, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ്. ഈ ഏഴു പേരും ലോകകപ്പ് സ്‌ക്വാഡിലേക്കു വരാന്‍ സാധ്യതയുള്ളവരാണ്. പക്ഷെ ആര്‍ക്കും സ്ഥാനം ഇനിയും ഉറപ്പില്ല.

എന്നാല്‍ ഈ ലിസ്റ്റില്‍ ഇടമില്ലെങ്കിലും തികച്ചും അപ്രതീക്ഷിതമായി ലോകകപ്പ് സ്‌ക്വാഡിലേക്കു വന്നേക്കാവുന്ന അഞ്ചു പേരുണ്ട്. പേസ് സെന്‍സേഷന്‍ മായങ്ക് യാദവ്, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, തിലക് വര്‍മ, പേസര്‍ മോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ്. നിലവില്‍ ഇവരൊന്നും ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കപ്പെടുന്നവരല്ല. പക്ഷെ ഐപിഎല്ലില്‍ അസാധാരണമായി എന്തെങ്കിലും കാഴ്ചവച്ചാല്‍ ഇവരില്‍ ചിലര്‍ ലോകകപ്പ് ടീമിലേക്കു വന്നേക്കുകയും ചെയ്യും.

Story first published: Monday, April 15, 2024, 16:11 [IST]
Other articles published on Apr 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+