Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൗരഭ് കിടു ബൗളര്‍, അടുത്ത ഐപിഎല്‍ ലേലത്തില്‍ സീറ്റുറപ്പ്! ആര് സ്വന്തമാക്കും?

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ ഏറ്റവും കൈയടി നേടുന്ന ബൗളര്‍മാരിലൊരാളാണ് അമേരിക്കയുടെ സൗരഭ് നേത്രാവല്‍ക്കര്‍. ഇന്ത്യന്‍ വംശജനായ ഇടം കൈയന്‍ പേസര്‍ ശ്രദ്ധേയ പ്രകടനമാണ് ന്യൂബോളില്‍ കാഴ്ചവെക്കുന്നത്. പാകിസ്താനെതിരേയും ഇന്ത്യക്കെതിരേയുമെല്ലാം തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ച് ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ സൗരഭിനായി. പാകിസ്താനെതിരേ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് ടീമിനെ വിജയത്തിലെത്തിച്ചത് സൗരഭാണ്.

അടുത്ത വര്‍ഷം ഐപിഎല്ലിന് മുമ്പായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ പല പുതിയ താരങ്ങള്‍ക്കും അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. മെഗാ ലേലത്തില്‍ എല്ലാ ടീമുകളും നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സൗരഭ്. മെഗാ ലേലത്തില്‍ സൗരഭിനെ നോട്ടമിടാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. പഞ്ചാബ് കിങ്‌സാണ് ഒന്നാമത്തെ ടീം. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്താണ് പഞ്ചാബ് ഉദ്ദേശിക്കുന്നത്.

ഇത്തവണയും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ പഞ്ചാബ് വലിയ അഴിച്ചുപണി നടത്തിയേക്കും. അതുകൊണ്ടുതന്നെ സൗരഭിനെ പഞ്ചാബ് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ എന്നിവരാണ് നിലവിലെ പഞ്ചാബിന്റെ പ്രധാന പേസര്‍മാര്‍. ഇതില്‍ റബാഡയെ പഞ്ചാബ് ഒഴിവാക്കാനാണ് സാധ്യത. പേഴ്‌സില്‍ കൂടുതല്‍ പണം ബാക്കിയുണ്ടാവാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്.

ഇടം കൈയന്‍ പേസറായ സൗരഭിനെ ലേലത്തില്‍ സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിക്കും. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ കഴിവുള്ള സൗരഭ് പഞ്ചാബിന് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ളവനാണ്. രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ്. അവസാന സീസണില്‍ പ്ലേ ഓഫില്‍ പുറത്തായ ആര്‍സിബിയും ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. വിരാട് കോലിയേയും രജത് പാട്ടീധാറിനേയും നിലനിര്‍ത്തി ആര്‍സിബി ടീമില്‍ വലിയ മാറ്റം വരുത്തിയേക്കും.

Saurabh Netravalkar

മുഹമ്മദ് സിറാജിനെയടക്കം ആര്‍സിബി ഒഴിവാക്കിയേക്കുമെന്നാണ് വിവരം. ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ് സൗരഭ്. എല്ലാ സീസണിലും ആര്‍സിബിയുടെ ബൗളിങ് നിരയാണ് നിരാശപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സൗരഭിനെപ്പോലെ മികച്ചൊരു ഇടം കൈയറെ ടീം നോട്ടമിട്ടേക്കും. നിലവില്‍ അമേരിക്കന്‍ താരമാണെങ്കിലും ഇന്ത്യക്കായി അണ്ടര്‍ 19 ലോകകപ്പടക്കം കളിച്ചിട്ടുള്ള താരമാണ് സൗരഭ്.

മുംബൈക്കായി കളിച്ചിട്ടുള്ള താരത്തിന് ഇന്ത്യന്‍ പിച്ചുകളില്‍ അനുഭവസമ്പത്തുണ്ട്. ഇതും ലേലത്തില്‍ സൗരഭിന് ആവശ്യക്കാരേറാന്‍ സാധ്യത ഉയര്‍ത്തുന്നു. മൂന്നാമത്തെ ടീം രാജസ്ഥാന്‍ റോയല്‍സാണ്. ട്രന്റ് ബോള്‍ട്ടിനെയാവും രാജസ്ഥാന്‍ നിലനിര്‍ത്തുകയെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ബൗളിങ് നിരയില്‍ വലിയ പൊളിച്ചെഴുത്ത് രാജസ്ഥാനും നടത്തും. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് അനുയോജ്യനായ താരമാണ് സൗരഭ്.

പൊതുവേ ശാന്തനായ താരമാണ് സൗരഭ്. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ ടീം അന്തരീക്ഷത്തോട് സൗരഭിന് പെട്ടെന്ന് ഇണങ്ങാനായേക്കും. ഡല്‍ഹി ക്യാപിറ്റല്‍സും സൗരഭിനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. ഖലീല്‍ അഹമ്മദിനെ ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഡല്‍ഹിക്ക് അമിതമായി ആശ്രയിക്കേണ്ടി വരുന്നു. അടുത്ത സീസണില്‍ ഖലീലിനെ ഡല്‍ഹി ഒഴിവാക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സൗരഭിനെ നോട്ടമിടാനും സാധ്യത കൂടുതലാണ്.

ഇന്ത്യയിലെ പിച്ചുകളില്‍ പ്രത്യേകിച്ച് ഐപിഎല്ലിലെ പിച്ചുകളില്‍ മികവ് കാട്ടുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പൊതുവേ ബാറ്റിങ്ങിന് അനുയോജ്യമായതാവും പിച്ചുകള്‍. അങ്ങനെ വരുമ്പോള്‍ മികച്ച ലൈനും ലെങ്തുമില്ലാതെ പിടിച്ചുനില്‍ക്കാന്‍ ബൗളര്‍മാര്‍ക്കാവില്ല. സൗരഭ് അനുഭവസമ്പന്നനായ ബൗളറാണ്.

അതുകൊണ്ടുതന്നെ ഐപിഎല്ലിലേക്കെത്തിയാലും സൗരഭിന് തിളങ്ങാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും ലേലത്തില്‍ സൗരഭിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

Story first published: Thursday, June 13, 2024, 22:11 [IST]
Other articles published on Jun 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+