Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സൂപ്പര്‍ 8 വരുന്നു, ഇന്ത്യക്ക് മുന്നില്‍ ഈ ചോദ്യങ്ങള്‍; പരിഹാരം കടുപ്പം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ സൂപ്പര്‍ 8ലേക്ക് കടക്കുകയാണ്. പ്രധാനപ്പെട്ട ടീമുകളില്‍ മിക്കവരും സൂപ്പര്‍ 8ല്‍ പ്രവേശിച്ചിട്ടുണ്ട്. പാകിസ്താനും ശ്രീലങ്കയും ന്യൂസീലന്‍ഡും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ ആവേശകരമാവുമെന്നുറപ്പ്. ഇന്ത്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് സൂപ്പര്‍ എട്ടിലേക്കെത്തുന്നത്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് പ്രതീക്ഷകളേറെയാണെങ്കിലും ചില പ്രശ്‌നങ്ങള്‍ ടീമിന് മുന്നില്‍ വലിയ ചോദ്യമുയര്‍ത്തുന്നു. സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യക്ക് ഇതിനെല്ലാം പരിഹാരം കാണേണ്ടതായുണ്ട്. എന്തൊക്കെയാണ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രശ്‌നമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്.

എന്നാല്‍ രണ്ട് പേരും മോശം ഫോമിലാണ്. മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോലിക്ക് നേടാനായത്. സൂപ്പര്‍ താരം കോലിയുടെ മോശം ഫോം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോലിയെ ഓപ്പണറായി പരിഗണിക്കണോ അതോ മൂന്നാം നമ്പറിലേക്ക് തിരികെ മാറ്റണമോയെന്നതാണ് ഇന്ത്യയുടെ മുന്നിലെ പ്രധാന ചോദ്യം. കോലി മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറിലേക്ക് തിരികെ പോകുന്നതാണ് ഇന്ത്യക്ക് നല്ലത്.

അങ്ങനെ വരുമ്പോള്‍ യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാം. ജയ്‌സ്വാള്‍ ഓപ്പണറാവുമ്പോള്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാനും ഇന്ത്യക്ക് ഓപ്പണിങ്ങില്‍ ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ രോഹിത് ശര്‍മ കോലി ഓപ്പണറായി തുടരുമെന്നാണ് പറയുന്നത്. നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലിയെ മൂന്നാം നമ്പറിലേക്ക് മാറ്റുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് പറയാം.

virat kohli rohit sharma

ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ടാണ് മറ്റൊരു പ്രധാന ചോദ്യം. നിലവില്‍ കുല്‍ദീപ് യാദവ് പ്ലേയിങ് 11ന് പുറത്താണ്. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ട്. രണ്ട് പേരും ബാറ്റിങ് മികവുള്ള സ്പിന്നര്‍മാരാണ്. ഗ്രൂപ്പു ഘട്ടത്തില്‍ ജഡേജ കാര്യമായൊന്നും ചെയ്തിട്ടില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ സ്പിന്‍ പിച്ചിലേക്കെത്തുമ്പോള്‍ ജഡേജ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടുന്നുണ്ട്.

കുല്‍ദീപ് യാദവിനെ കളിപ്പിച്ചാല്‍ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനാവില്ല. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെന്ന നിലയില്‍ കുല്‍ദീപിന് നിര്‍ണ്ണായക റോളുണ്ട്. വലിയ മത്സരങ്ങളില്‍ കുല്‍ദീപിന്റെ കൈക്കുഴ സ്പിന്നിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. അതുകൊണ്ടുതന്നെ കുല്‍ദീപിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് കൊണ്ടുവരേണ്ടതായുണ്ട്. പക്ഷെ ഇതിന് നായകന്‍ രോഹിത് ശര്‍മ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബാറ്റിങ് കരുത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അക്ഷറും കുല്‍ദീപും തന്നെ പ്ലേയിങ് 11ല്‍ തുടരാനാണ് കൂടുതല്‍ സാധ്യത. മൂന്നാമത്തെ പ്രശ്‌നം ആര് ഫിനിഷറാവുമെന്നതാണ്. ഇന്ത്യ നിലവില്‍ അഞ്ചാം നമ്പറില്‍ ശിവം ദുബെയേയും ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയേയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയേയും കളിപ്പിക്കുന്നു. ജഡേജയും ഹാര്‍ദിക്കും ബാറ്റിങ്ങില്‍ കാര്യമായി ശോഭിക്കുന്നില്ല. രണ്ട് പേരും മോശം ഫോമില്‍ തുടരുമ്പോള്‍ ഫിനിഷറായി ആരെ വിശ്വസിക്കുമെന്നതാണ് പ്രശ്‌നം.

അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ ശക്തമായ പോരാട്ടം ഇന്ത്യക്ക് പ്രതീക്ഷിക്കാം. അങ്ങനെ വരുമ്പോള്‍ ഫിനിഷര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുണ്ടാവുക. ഹാര്‍ദിക്കും ജഡേജയും ഫോം വീണ്ടെടുക്കുമെന്ന് തന്നെ ഇന്ത്യക്ക് പ്രതീക്ഷിക്കാം. ഇതല്ലാതെ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ല. ഹാര്‍ദിക് ബൗളിങ്ങിലെ മികവ് ബാറ്റിങ്ങിലും ആവര്‍ത്തിക്കുമെന്ന് കരുതാം. അല്ലെങ്കില്‍ ഇന്ത്യ പ്രയാസപ്പെടും.

Story first published: Sunday, June 16, 2024, 13:33 [IST]
Other articles published on Jun 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+