For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 13 പേര്‍ക്കു സ്ഥാനമുറപ്പ്! ശേഷിച്ച 2 ടിക്കറ്റിന് 13 പേര്‍, ആരാവും ഭാഗ്യശാലികള്‍?

അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര സമാപിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ച മുഴുവന്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനെക്കുറിച്ചാണ്. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ആരൊക്കെയുണ്ടാവുമെന്നതാണ് ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കുന്ന ചോദ്യം. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണിലെ ഒരു മാസത്തെ പ്രകടനം കൂടി വിലയിരുത്തിയാവും ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നാണ് വിവരം.

ഇന്ത്യന്‍ ടീം ഇനി ടി20 പരമ്പരകളൊന്നും തന്നെ ലോകകപ്പിനു മുമ്പ് കളിക്കുന്നില്ല. ഈ കാരണത്താലാണ് ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനില്‍ മാനദണ്ഡമാക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. ഇതിനിടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇതിനകം സ്ഥാനം ഉറപ്പിക്കുകയും വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ജിയോ സിനിമ. ക്രിക്കറ്റ് വിദഗ്ധരാണ് 26 പേരുള്‍പ്പെട്ട താരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

ROHIT KOHLI RINKU

13 പേരാണ് ലോകകപ്പ് സ്‌ക്വാഡിലേക്കു ടിക്കറ്റ് ഉറപ്പിച്ചതെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ബാക്കിയുള്ള 13 പേര്‍ വെയ്റ്റിങ് ലിസ്റ്റിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരമാവധി 15 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയാണ് ടി20 ലോകകപ്പിനു വേണ്ടി ഓരോ ടീമിനും തിരഞ്ഞെടുക്കാന്‍ അനുമതിയുള്ളത്. അങ്ങനെ നോക്കുമ്പോള്‍ 13 പേര്‍ സീറ്റുറപ്പിച്ചെങ്കില്‍ വെയ്റ്റിങ് ലിസ്റ്റിലെ 13 പേരില്‍ വെറും രണ്ടു പേര്‍ക്കു മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ.

ക്രിക്കറ്റ് വിദഗ്ധര്‍ തിരഞ്ഞെടുത്തിട്ടുള്ള ലിസ്റ്റിലെ 26 കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ടീമില്‍ സ്ഥാനമുറപ്പിച്ച 13 കളിക്കാരുടെ ലിസ്റ്റില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെയില്ലെന്നു കാണാം. നിലവില്‍ ടീമിനായി നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരെല്ലാം 13 പേരുടെ ലിസ്റ്റിസുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിനോയ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് സ്ഥാനമുറപ്പാക്കിയ 13 പേരുടെ ലിസ്റ്റിലുള്ളത്.

വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ ശുഭ്മന്‍ ഗില്‍, തിലക് വര്‍മ. ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് ഷമി, ആവേശ് ഷാന്‍ എന്നിവരാണ്. വിക്കറ്റ് കീപ്പര്‍മാരായി ആരും തന്നെ ഇനിയും ലോകകപ്പിനു ടിക്കറ്റെടുത്തിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, പരിചയസമ്പന്നനായ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരരംഗത്തുള്ളത്. ഇവരില്‍ രണ്ടു പേര്‍ക്കായിരകും ലോകകപ്പ് സ്‌ക്വാഡിലേക്കു വിളിയെത്തുക. നിലവില്‍ ഡ്രൈവിങ് സീറ്റിലുള്ളത് ജിതേഷാണ്. അവസാനത്തെ മൂന്നു ടി20 പരമ്പരകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ഫിനിഷറുടെ റോളില്‍ മോശമല്ലാത്ത ചില ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തു.

SANJU ROHIT

ഇഷാന്‍, സഞ്ജു, രാഹുല്‍ എന്നിവരില്‍ നിന്നും ജിതേഷിനെ വേറിട്ടുനിര്‍ത്തുന്നത് ലോവര്‍ ഓര്‍ഡറില്‍ ഫിനിഷറായി കളിക്കാന്‍ കഴിയുമെന്നതാണ്. ബാക്കിയുള്ള മൂന്നു പേരും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ്. അതു കൊണ്ടു തന്നെ ജിതേഷിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞെന്നു തന്നെ പറയാം. വരാനിരിക്കുന്ന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടൊപ്പം തിളങ്ങിയാല്‍ അദ്ദേഹത്തിനു ലോകകപ്പ് ടിക്കറ്റെടുക്കാം.

വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും ലോകകപ്പ് സ്‌ക്വാഡിലേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ള മറ്റു കളിക്കാര്‍ ദുബെ, ഇഷാന്‍, ഷമി എന്നിവരാണ്. ഹാര്‍ദിക്കിനു ബാക്കപ്പായി മറ്റൊരു മികച്ച സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കു ഇല്ലെന്നതു ദുബെയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ഷമി തീര്‍ച്ചയായും ടി20 ലോകകപ്പിലും കളിക്കണം. പക്ഷെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നു അറിയേണ്ടതുണ്ട്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ 500-600 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ സഞ്ജുവിനും ലോകകപ്പ് ടീമിലേക്കു സ്ഥാനത്തിനായി അവകാശവാദമുന്നയിക്കാം.

Story first published: Thursday, January 18, 2024, 14:00 [IST]
Other articles published on Jan 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+