For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: 10ാമതുള്ള മുംബൈയുടെ 4 പേര്‍ ടീം ഇന്ത്യയില്‍, കെകെആറിന് ആരുമില്ല! ഇതെങ്ങനെ?

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഐപിഎല്‍ ട്രോഫിക്കു തൊട്ടരികിലെത്തി നില്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ ആരാധകര്‍ വലിയ നിരാശയിലാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമെന്നു തെളിയിച്ചു കഴിഞ്ഞിട്ടും അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കെകെആറിന്റെ ഒരു താരം പോലും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് ഇതിനു കാരണം. ജൂണ്‍ രണ്ടിനു തുടങ്ങുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അഞ്ചിനു അയര്‍ലാന്‍ഡിനെതിരേയാണ്.

പതിവുപോലെ ഈ ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക. മുംബൈയില്‍ നിന്നു നാലു പേരാണ് ഇത്തവണ ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍ ഇത്തവണ ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ വിജയിക്കാനായത് വെറും നാലെണ്ണത്തില്‍ മാത്രം. എന്നിട്ടും മുംബൈയുടെ നാലു പേര്‍ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഫൈനില്റ്റുകളായ കെകെആറില്‍ നിന്നും ഒരാള്‍ പോലുമില്ലെന്നതാണ് ആരാധകരെ നിരാശപ്പെഡടുത്തുന്നത്.

RINKU SINGH

മുംബൈ ടീമില്‍ നിന്നും രോഹിത് ശര്‍മ, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ലോകകപ്പില്‍ കളിക്കുക. ഇവരില്‍ രോഹിത് ടീം ഇന്ത്യയെ നയിക്കുമ്പോള്‍ ഹാര്‍ദിക്ക് വൈസ് ക്യാപ്റ്റനുമാണ്. കെകെആറില്‍ നിന്നും ലോകകപ്പ് സ്‌ക്വാഡില്‍ നേരത്തേ സ്ഥാനമുറപ്പാണെന്നു കരുതപ്പെട്ടയാള്‍ ഫിനിഷര്‍ റിങ്കു സിങായിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി 15 അംഗ സ്‌ക്വാഡില്‍ നിന്നും അദ്ദേഹം തഴയപ്പെടുകയായിരുന്നു. റിസര്‍വ് കളിക്കാരുടെ ലിസ്റ്റിലാണ് റിങ്കു ഉള്‍പ്പെട്ടിരിക്കുന്നത്.

കെകആറിനു മാത്രമല്ല ഈ ഐപിഎല്ലില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഫൈനലിലേക്കു കുതിച്ച ഹൈദരാബാദ് ടീമിനു ലോകകപ്പ് സ്‌ക്വാഡില്‍ പ്രാതിനിധ്യമില്ല. വെടിക്കെട്ട് ബാറ്ററും യുവതാരവുമായ അഭിഷേക് ശര്‍മയെ ലോകകപ്പ് സ്‌ക്വാഡില്‍ ബാക്കപ്പ് ഓപ്പണറായി ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നു. അത്രയും മികച്ച പ്രകടനമാണ് സീസണില്‍ താരം നടത്തിയത്. 14 മല്‍സരങ്ങളില്‍ നിന്നും 207.04 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫിഫ്റ്റികളടക്കം 470 റണ്‍സ് ഇടംകൈയന്‍ ബാറ്റര്‍ അടിച്ചെടുത്തു കഴിഞ്ഞു. പക്ഷെ അഭിഷേകിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി അത്ര മികച്ച ഫോമിലല്ലാത്ത ശുഭ്മന്‍ ഗില്ലിനെയാണ് റിസര്‍വ് ലിസ്റ്റിലേക്കു പരിഗണിച്ചത്.

T NATARAJAN

ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത്. ഈ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കണ്ടെത്തലായി മാറിയ തീപ്പൊപി ബാറ്റര്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനെ ലോകകപ്പിനുള്ള റിസര്‍വ് ലിസ്റ്റില്‍ ഓസീസ് ഉള്‍പ്പെടുത്തിയിരുന്നു. അഭിഷേകിനെപ്പോലെ തന്നെ ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത താരമാണ് മഗ്യുര്‍ക്ക്.

അഭിഷേകിനെക്കൂടാതെ ഹൈദാരാബാദ് ടീമില്‍ നിന്നും ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിച്ച മറ്റൊരാള്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ഉജ്ജ്വലമായാണ് താരം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതിനൊപ്പം വിക്കറ്റുകള്‍ വീഴ്ത്താനും നട്ടുവിനു സാധിക്കുന്നു. സീസണില്‍ എസ്ആര്‍എച്ചിനായി ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുതതും അദ്ദേഹമാണ്.

12 മല്‍സരങ്ങളില്‍ നിന്നും 9.12 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകളാണ് നടരാജന്‍ പോക്കറ്റിലാക്കിയത്. പക്ഷെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ കണ്ടില്ലെന്നു നടിച്ച സെലക്ടര്‍മാര്‍ പകരം പഞ്ചാബ് കിങ്‌സ് പേസറായ അര്‍ഷ്ദീപ് സിങിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. റിസര്‍വ് ലിസ്റ്റില്‍ പോലും നടരാജനു സ്ഥാനം ലഭിച്ചില്ല. ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് സംഘത്തിലുള്‍പ്പെട്ട ഫാസ്റ്റ് ബൗളര്‍മാര്‍.

Story first published: Wednesday, May 22, 2024, 9:16 [IST]
Other articles published on May 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+