For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹാര്‍ദിക്കിനെക്കൊണ്ടാവില്ല, ടി20 ലോകകപ്പില്‍ രോഹിത് നയിക്കണം! സഹീര്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യയെ അടുത്ത ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ നയിക്കേണ്ടന്നും ഹാര്‍ദിക് പാണ്ഡ്യത്ത് കീഴില്‍ ഇന്ത്യ ഇറങ്ങണമെന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നതും. 2023ല്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി രോഹിത് കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് രോഹിത് കളിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

എന്നാല്‍ രോഹിത്തിനെത്തന്നെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകണമെന്നാണ് ചില പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഹാര്‍ദിക്കല്ല രോഹിത് തന്നെ ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കണമെന്നാണ് സഹീര്‍ പറയുന്നത്. 'ടി20 ലോകകപ്പിനായി ഇനി അധികം സമയമില്ല. അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കേണ്ടതായുണ്ട്. രോഹിത് ശര്‍മ ഇന്ത്യയെ ടി20 ലോകകപ്പില്‍ നയിക്കണം.

രോഹിത് ശര്‍മ ടി20യില്‍ തുടരാന്‍ ആഗ്രഹിച്ചാല്‍ എനിക്കതില്‍ അത്ഭുതം തോന്നില്ല. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ രോഹിത്തിന് നന്നായി അറിയാം. മത്സരത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും രോഹിത്തിന് കൃത്യമായ ബോധ്യമുണ്ട്. ഇനി ആറ് മാസത്തോളം മാത്രമാണ് ലോകകപ്പിന് സമയമുള്ളത്. ഇതിനിടെ ഐപിഎല്ലും നടക്കാന്‍ പോവുകയാണ്. ഹാര്‍ദിക് പരിക്കിന് ശേഷം തിരിച്ചെത്താന്‍ പോകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോവുകയും ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് വിലയിരുത്തുകയും ചെയ്യുകയാണ് വേണ്ടത്.

ഹാര്‍ദിക് പരിക്കിന്റെ ഇടവേളക്ക് ശേഷം എങ്ങനെയായിരിക്കുമെന്നത് കണ്ടറിയാം'- സഹീര്‍ ഖാന്‍ പറഞ്ഞു. ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേറ്റത്. നിലവില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലില്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയും ഹാര്‍ദിക്കിന് നഷ്ടമായേക്കുമെന്നാണ് വിവരം. അടുത്ത ഐപിഎല്ലിലൂടെയേ ഹാര്‍ദിക് തിരിച്ചെത്താന്‍ സാധ്യതയുള്ളൂ.

virat kohli, rohit sharma

അങ്ങനെ വന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് വേണ്ട മുന്നൊരുക്കം നടത്താന്‍ ഹാര്‍ദിക്കിന് സമയം ലഭിച്ചേക്കില്ല. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ യുവതാരങ്ങളുമായി മുന്നോട്ട് പോയാല്‍ വലിയ അനുഭവസമ്പത്ത് ഇവര്‍ക്കുണ്ടാകില്ല. ഈ സാഹചര്യത്തില്‍ വിന്‍ഡീസിലേയും അമേരിക്കയിലേയും സാഹചര്യത്തില്‍ പതറിയേക്കും. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ അനുഭവസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്.

രോഹിത് ശര്‍മയും വിരാട് കോലിയും വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കാന്‍ ഇരുവര്‍ക്കുമാവും. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി കളിക്കാന്‍ കോലിക്കും രോഹിത്തിനുമാവും. ഹാര്‍ദിക് പാണ്ഡ്യക്കും വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെപ്പോലൊരു സീനിയര്‍ നായകനെയാണ് ഇന്ത്യക്കാവശ്യം.

ഇന്ത്യയുടെ നിലവിലെ പദ്ധതി പ്രകാരം നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാള്‍ എത്താനാണ് സാധ്യത. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും പിന്നാലെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ് എന്നിവരെയെല്ലാം പരിഗണിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇവരെല്ലാം മികച്ച താരങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അനുഭവസമ്പത്തില്ലാത്ത മൈതാനത്തില്‍ പോയി ലോകകപ്പ് നേടാന്‍ കഴിവുള്ളവരാണെന്ന് പറയാനാവില്ല.

എന്നാല്‍ ഇന്ത്യയുടെ യുവനിരയെ എഴുതിത്തള്ളാനാവില്ല. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം മാറി നിന്നിരുന്നു. ഈ സമയത്ത് യുവതാരങ്ങളുമായി കളിച്ചാണ് എംഎസ് ധോണിയും സംഘവും കപ്പിലെത്തിയത്. ഇന്ത്യയുടെ സീനിയര്‍ നിരക്ക് സാധിക്കാതെ പോയ കാര്യം ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യക്ക് നേടാനാവില്ലെന്ന് പറയാനാവില്ല. ഭാഗ്യവാനായ ക്യാപ്റ്റനാണ് ഹാര്‍ദിക്. അതുകൊണ്ടുതന്നെ ചരിത്ര നേട്ടം പ്രതീക്ഷിക്കപ്പെടുന്നു.

Story first published: Tuesday, November 28, 2023, 15:05 [IST]
Other articles published on Nov 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+