
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലും ഇവര്‍ തന്നെയായിരുന്നു ടോപ്പ് ത്രീയില്‍. എന്നാല്‍ പവര്‍പ്ലേ ഓവറുകളില്‍ ഇവരുടെ സമീപനത്തിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പവര്‍പ്ലേ ഓവറുകളിലെ നിയന്ത്രണം വേണ്ടത്ര മുതലാക്കാന്‍ മൂന്നു പേര്‍ക്കും കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന വിമര്‍ശനം. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ലോകകപ്പില്‍ കോലിയെ രോഹിത്തിനൊപ്പം ഓപ്പണിങ് സ്ഥാനത്തേക്കു കൊണ്ടു വന്ന് രാഹുലിനെ താഴേക്ക് ഇറക്കണമെന്ന അഭിപ്രായങ്ങളുമുയര്‍ന്നിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ടോപ്പ് ത്രീയുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്താന്‍ ഉദ്ധേശിക്കുന്നില്ലെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ആദ്യ ടി20ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോപ്പ് ത്രീയുടെ കഴിവ് നമുക്ക് അറിയാവുന്നതാണ്. അവര്‍ ടോപ്പ് ക്ലാസ് ബാറ്റര്‍മാരാണ്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ അല്‍പ്പം വ്യത്യസ്തമായ ടോപ്പ് ത്രീയാണ് നമ്മുടേത്. പക്ഷെ വളരെ പോസിറ്റീവായിട്ടുള്ള ഒരു തുടക്കമാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. സാഹര്യത്തിനു അനുസരിച്ച് കേളിക്കുകയം വേണമെന്നും ദ്രാവിഡ് വ്യക്തമാക്കി.

പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ കെഎല്‍ രാഹുലും വിരാട് കോലിയും ചില വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പക്ഷെ ഇവരുടെ പേരെടുത്ത് പരാമര്‍ശിക്കാതെ തന്നെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
ഒരു ഹൈ സ്‌കോറിങ് ഗെയിമാണെങ്കില്‍ നിങ്ങളുടെ ടീമിലെ കളിക്കാര്‍ മികച്ച സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. എന്നാല്‍ കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണെങ്കില്‍ കളിക്കാര്‍ അതിന് അനുസരിച്ച് പ്രതികരിക്കുകയും വേണമെന്നും രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.

കളിക്കാര്‍ക്കു റോളുകളെക്കുറിച്ചുള്ള വ്യക്ത വളരെ പ്രധാനമാണെന്നും ഐപിഎല്ലില്‍ ഫ്രാഞ്ചൈസിക്കായി വഹിച്ച റോളില്‍ നിന്നും വ്യത്യസ്തമായിരിക്കാം ദേശീയ ടീമിലേതെന്നും രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.
പൊതുവെ പറയുകയാണെങ്കില്‍ ടി20യില്‍ നിങ്ങള്‍ പോസിറ്റീവായി കളിക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. ഈ താരങ്ങള്‍ക്കു അതു തന്നെ ചെയ്യും. ഞാന്‍ പറഞ്ഞതു പോലെ നമ്മള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന റോളില്‍ നിന്നും അല്‍പ്പം വ്യത്യസ്തമായ റോളായിരിക്കും ലഭിച്ചേക്കുക.

ഓരോരുത്തരുടെയും റോളിനെക്കുറിച്ച് ഞങ്ങള്‍ അവര്‍ക്കു ഒരുപാട് വ്യക്തത നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ടോപ്പ് ത്രീയിലെ ഏതെങ്കിലുമൊരാള്‍ മല്‍സരത്തിലെ സാഹചര്യത്തിന് അനുസരിച്ച് തങ്ങളുടെ റോള്‍ നിര്‍വഹിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമണ്ടെന്നും ദ്രാവിഡ് കൂച്ചിച്ചേര്‍ത്തു.

ക്യാപ്റ്റനും എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ സ്ഥിരം സാന്നിധ്യവുമായ രോഹിത് ശര്‍മ എല്ലാ പരമ്പരകളിലും കളിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സ്ഥിരം നായകനായ രോഹിത്തിന് ഇടയ്ക്കു വിശ്രമം നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. കെഎല്‍ രാഹുല്‍ നേരത്തേയും ക്യാപ്റ്റനായിട്ടുണ്ട്. ഞങ്ങള്‍ക്കു ഒരുപാട് കാര്യങ്ങളില്‍ വ്യക്തതയുണ്ട്. രോഹിത് ഓള്‍ ഫോര്‍മാറ്റ് പ്ലെയറാണ്. ഇത്തരത്തിലുള്ള കളിക്കാര്‍ എല്ലാ പരമ്പരകളിലും കളിക്കുമെന്ന് പ്രതീക്ഷിക്കാന്‍ പാടില്ല.

എല്ലാ വലിയ ടൂര്‍ണമെന്റുകള്‍ക്കുെ ഇവര്‍ക്ക് ഫിറ്റാണെന്നു നമ്മള്‍ ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തേതിനു ബാക്കിയായി യുകെയില്‍ നമുക്ക് ഒരു ടെസ്റ്റ് കളിക്കാനുണ്ട്. ഏറ്റവും മികച്ച ടീമാണുള്ളതെന്നു നമ്മള്‍ ഉറപ്പ് വരുത്തണം. തിരക്കേറിയ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ ചില സമയങ്ങളില്‍ നമ്മുടെ വലിയ താരങ്ങള്‍ക്കു വിശ്രമം നല്‍കേണ്ടതുണ്ട്. ഇതു യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കുകയും സ്‌ക്വാഡിന്റെ ആഴം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ദ്രാവിഡ് വിശദമാക്കി.


Click it and Unblock the Notifications