T20 World Cup 2022: പാക് പോരാട്ടം ഇന്ന്, പ്ലേയിങ് 11 ഇപ്പോഴും ഇന്ത്യക്ക് മൂന്ന് ആശങ്ക, അറിയാം

മെല്‍ബണ്‍: ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്ന് ഉച്ചക്ക് 1.30ന് മെല്‍ബണില്‍ നടക്കാന്‍ പോവുകയാണ്. ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാണ് ആകാംക്ഷയോടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ട് ടീമും മികച്ച താരസമ്പത്തുള്ളവരായതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്താന്‍ പാകിസ്താനായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.
ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ആരൊക്കെയാവും ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യയുടെ പ്ലേയിങ് 11 നേരത്തെ തന്നെ തീരുമാനിച്ചുവെന്നാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. എന്നാല്‍ ഇപ്പോഴും പ്ലേയിങ് 11 ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നില്‍ മൂന്ന് ആശങ്കകളുണ്ട്. അത് എന്തൊക്കെയാണെന്നറിയാം.

മുഹമ്മദ് ഷമി - ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യയുടെ പേസ് നിരയില്‍ ആരൊക്കെയെന്നതാണ് പ്രധാന ചോദ്യം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പകരക്കാരനായെത്തിയ മുഹമ്മദ് ഷമി പ്ലേയിങ് 11 വേണോയെന്നത് വലിയ ചോദ്യമാണ്. നിലവില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇതില്‍ നിന്ന് ഒരാളെ പുറത്തിരുത്തി ഷമിയെ ഇന്ത്യ പ്ലേയിങ് 11 എത്തിക്കാനുള്ള സാധ്യത കൂടുതല്‍.
ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ അവസാന നാല് പന്തില്‍ നാല് വിക്കറ്റുമായി ഞെട്ടിക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു. മികച്ച ഫോമിലുള്ള ഷമിയെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കുറവ്. ഷമി വന്നാല്‍ ഇന്ത്യ പ്ലേയിങ് 11 നിന്ന് ഹര്‍ഷല്‍ പട്ടേല്‍ പുറത്തുപോവുമോ അതോ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്തുപോവുമോയെന്നതാണ് കണ്ടറിയേണ്ട്. ഇത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

ആര്‍ അശ്വിന്‍ - യുസ് വേന്ദ്ര ചഹാല്‍
സ്പിന്‍ നിരയില്‍ ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരിലാര് വേണമെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. അശ്വിന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. കരുത്തുള്ള ബൗളിങ് നിരയുള്ള പാകിസ്താനെതിരേ മികച്ച ബാറ്റിങ് കരുത്തുമായി ഇന്ത്യക്ക് ഇറങ്ങേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ അശ്വിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമോയെന്നതാണ് അറിയേണ്ടത്.
യുസ് വേന്ദ്ര ചഹാല്‍ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ തഴഞ്ഞ ചഹാലിന് ഇത്തവണ വലിയ പ്രാധാന്യം ഇന്ത്യ നല്‍കുന്നു. മെല്‍ബണില്‍ സ്പിന്നര്‍മാര്‍ക്ക് ഭേദപ്പെട്ട ടേണ്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യ ചഹാലിനൊപ്പം മുന്നോട്ട് പോകാനാണ് സാധ്യത. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലും ടീമിലുണ്ടാവും.
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

കാര്‍ത്തിക്-റിഷഭ്
പ്രധാനപ്പെട്ട മറ്റൊരു വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ റിഷഭിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ സമീപകാലത്തെ മത്സരങ്ങളിലെല്ലാം റിഷഭ് നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്.
സീനിയര്‍ താരം ദിനേഷ് കാര്‍ത്തിക് നേരിടുന്ന ആദ്യ പന്ത് മുതല്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ഫിനിഷര്‍ റോളില്‍ ഇന്ത്യ വലിയ പ്രാധാന്യം കാര്‍ത്തികിന് നല്‍കുന്നു. അവസാന രണ്ടോവറുകളില്‍ കാര്‍ത്തിക് അതിവേഗം റണ്‍സുയര്‍ത്തും. അതുകൊണ്ട് തന്നെ കാര്‍ത്തികിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications