Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റമ്പിളകിയത് ബൗളറുടെ കൈ കൊണ്ട്, എന്നിട്ടും ഡികെ പുറത്തായി; കാരണം ഇതാണ്‌

ട്വന്റി-20 ലോകകപ്പിന്റെ സെമിയോട് അടുത്തിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയം അഞ്ച് റണ്‍സിനായിരുന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞൊരു മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരം എന്നും നാടകീയ രംഗങ്ങള്‍ നിറഞ്ഞതാണ്. അതുപോലൊന്ന് തന്നെയായിരുന്നു ഇന്നലെ അഡ്‌ലെയ്ഡില്‍ അരങ്ങേറിയത്.

ഒരുപാട് നാടകീയ നിമിഷങ്ങള്‍ക്കാണ് ഇന്നലത്തെ മത്സരം സാക്ഷ്യം വഹിച്ചത്. അത്തരത്തിലൊന്നായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ പുറത്താകല്‍. റണ്ണൗട്ടിലൂടെയാണ് ദിനേശ് കാര്‍ത്തിക് പുറത്താകുന്നത്. മൈതാനത്തു വച്ചു തന്നെ ദിനേശ് കാര്‍ത്തിക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കോലിയുടെ കണക്കുകൂട്ടല്‍

വിരാട് കോലിയും കാര്‍ത്തിക്കും ബാറ്റ് ചെയ്യുന്നു. ദിനേശ് കാര്‍ത്തിക്കിന്റെ സ്‌കോര്‍ ഏഴ് റണ്‍സായിരുന്നു അപ്പോള്‍. വിരാട് പന്തിനെ എക്‌സ്ട്രാ കവറിലേക്ക് തട്ടിയിട്ടു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും ദിനേശ് കാര്‍ത്തിക് ഒരു റണ്ണിനായി വിളിച്ചു. പക്ഷെ വിരാട് തന്റെ ക്രീസ് വിടാന്‍ തയ്യാറായിരുന്നില്ല. ഒരു റണ്ണിന് സാധ്യതയില്ലെന്ന് വിരാടിന് ഉറപ്പായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക് ഇതിനോടകം തന്നെ ക്രീസ് വിട്ടിരുന്നു. കാര്‍ത്തിക് തിരികെ മടങ്ങും മുമ്പ് തന്നെ കോലിയുടെ കണക്കുകൂട്ടല്‍ ശരി വച്ചു കൊണ്ട് തന്നെ ഷാക്കിബ് അല്‍ ഹസന്‍ പന്ത് ബൗളര്‍ ഷോരിഫുള്‍ ഇസ്ലാമിന് എറിഞ്ഞു നല്‍കും ദിനേശ് പുറത്താക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു.

Also Read:ഇത്ര ചീപ്പോ കിങ് കോലി? 'വിരാടിന്റെ ചതി' വെളിപ്പെടുത്തി ബംഗ്ലാ താരം! ഗുരുതര ആരോപണം

നിയമപ്രകാരം

തന്റെ പുറത്താകലില്‍ ദിനേശ് കാര്‍ത്തിക് ഒട്ടും തൃപ്തനായിരുന്നില്ല. തന്റെ അതൃപ്തി വിരാട് കോലിയെ അറിയിക്കുകയും ചെയ്തു ദിനേശ് കാര്‍ത്തിക്. തേര്‍ഡ് അമ്പയര്‍ തീരുമാനമെടുക്കുന്നതിനിടെ വിരാട് കോലി ദിനേശിന് അരികിലെത്തുകയും എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും ശാന്തനാകാന്‍ കുറച്ച് സമയമെടുത്തു ദിനേശ് കാര്‍ത്തിക്. ഇതിനിടെ റണ്ണൗട്ടിന്റെ ദൃശ്യങ്ങള്‍ ബിഗ് സ്‌ക്രീനില്‍ വന്നിരുന്നു.

ദൃശ്യങ്ങളില്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയിരുന്നില്ല. പക്ഷെ പന്തിന് പകരം ബൗളറുടെ കൈ കൊണ്ടായിരുന്നു സ്റ്റമ്പിളകിയത്. പക്ഷെ രസകരമായൊരു വസ്തുത എന്തെന്നാല്‍ സ്റ്റമ്പില്‍ ആദ്യം കൊണ്ടത് പന്ത് തന്നെയായിരുന്നു. എന്നാല്‍ സ്റ്റമ്പിന് ഇളക്കം വരുന്നത് ബംഗ്ലാദേശ് ബൗളറുടെ കൈ കൊണ്ടായിരുന്നു. നിയമപ്രകാരം പന്ത് സ്റ്റമ്പില്‍ കൊണ്ട ശേഷം ശരീരഭാഗം കൊണ്ടത് കാരണം ബെയിലുകള്‍ ഇളകിയാലും വിക്കറ്റ് നല്‍കണമെന്നാണ്. ഇതിനാലാണ് ദിനേശ് കാര്‍ത്തിക്കിന് വിക്കറ്റ് നഷ്ടമായത്.

മോശം ഫോം

ഇതോടെ ഏഴ് റണ്‍സുമായി ദിനേശ് കാര്‍ത്തിക് പുറത്തായി. ലോകകപ്പിലെ തന്റെ മോശം ഫോം തുടരുകയാണ് ദിനേശ് കാര്‍ത്തിക്. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി വെറും 15 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്.

അതേസമയം 20 ഓവറില്‍ 184 റണ്‍സായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ഗംഭീരമായിരുന്നു. 21 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ മഴ രസം കൊല്ലിയായി എത്തി. മഴ പെയ്യുമ്പോള്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം, വിക്കറ്റൊന്നും നഷ്ടപ്പെടാത്ത, ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ 17 റണ്‍സിന് മുന്നിലായിരുന്നു.

മഴയ്ക്ക് ശേഷം

എന്നാല്‍ മഴയ്ക്ക് ശേഷം കളി ആരംഭിച്ചപ്പോള്‍ പതിനാറ് ഓവറില്‍ 151 റണ്‍സായി വിജയ ലക്ഷ്യം. പിന്നാലെ ദാസ് പുറത്താവുകയും ചെയ്തതോടെ ഇന്ത്യ കളിയിലേക്ക് തിരികെ വരികയായിരുന്നു. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി നേരത്തെ ഉപനായകന്‍ കെഎല്‍ രാഹുലും മുന്‍ നായകന്‍ വിരാട് കോലിയും അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു.

Story first published: Thursday, November 3, 2022, 13:09 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+