Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത്ര ചീപ്പോ കിങ് കോലി? 'വിരാടിന്റെ ചതി' വെളിപ്പെടുത്തി ബംഗ്ലാ താരം! ഗുരുതര ആരോപണം

ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനല്‍ ബര്‍ത്തിന് അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതെത്തിയതും സെമിയ്ക്ക് അരികിലെത്തിയതും. പതിവ് പോലെ നാടകീയമായൊരു മത്സരമായിരുന്നു ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇന്നലെ അഡ്‌ലെയ്ഡില്‍ അരങ്ങേറിയത്. അവസാന പന്ത് വരെ ആകാംഷ നിറഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വിജയം അഞ്ച് റണ്‍സിനായിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കും വേദിയായി മാറിയിരിക്കുകയാണ് ഇന്ത്യ-ബംഗ്ലാദേശ് മത്സരം. മഴ മൂലം കളി തടസപ്പെടുകയും പിന്നീട് ഓവറും വിജയലക്ഷ്യവും വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. മത്സര ശേഷം ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് താരം നുറുല്‍ ഹസന്‍. ഇന്ത്യന്‍ താരം വിരാട് കോലി ഫേക്ക് ഫീല്‍ഡിംഗ് നടത്തിയെന്നും അമ്പയര്‍മാര്‍ ഇത് കണ്ടില്ലെന്നുമാണ് ഹസന്‍ ആരോപിച്ചിരിക്കുന്നത്.

പെനാല്‍റ്റി പോയന്റ്

അമ്പയര്‍മാര്‍ കോലിയില്‍ നിന്നുമുണ്ടായ ഈ നീക്കം കണ്ടിരുന്നുവെങ്കില്‍ ബംഗ്ലാദേശിന് പെനാല്‍റ്റി പോയന്റ് കിട്ടുമായിരുന്നുവെന്നാണ് ഹസന്‍ പറയുന്നത്. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം നടത്തുന്നത്. ഓപ്പണര്‍ ലിറ്റണ്‍ ദാസ് ആണ് പന്ത് നേരിട്ടത്. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ പന്ത് ലിറ്റണ്‍ ദാസ് ഡീപ്പ് ഓഫ് സൈഡിലേക്ക് കളിക്കുകയായിരുന്നു. അര്‍ഷ്ദീപ് സിംഗ് ആയിരുന്നു പന്ത് ഫീല്‍ഡ് ചെയ്തത്. ഈ സമയത്ത് പോയന്റിലായിരുന്നു മുന്‍ നായകന്‍ വിരാട് കോലി നിന്നിരുന്നത്.

Also Read:T20 World Cup 2022 : മത്സരത്തിന് മുമ്പ് കോലി പറഞ്ഞതെന്ത്?, തുറന്ന് പറഞ്ഞ് കെ എല്‍ രാഹുല്‍

അഞ്ച് റണ്‍

അര്‍ഷ്ദീപ് പന്തെടുത്ത് എറിഞ്ഞതും വിരാട് കോലി തന്റെ കയ്യില്‍ പന്തുണ്ടെന്ന് തോന്നിപ്പിക്കും വിധം സ്റ്റമ്പിലേക്ക് പന്തെറിയുന്നതായി ആക്ഷന്‍ കാണിക്കുകയായിരുന്നു. കളിക്കിടെ പക്ഷെ ഇതാരും ശ്രദ്ധിച്ചിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരോ താരങ്ങളെ തേര്‍ഡ് അമ്പയറോ ഇത് ശ്രദ്ധിച്ചിരുന്നില്ല. ബംഗ്ലാദേശ് ബാറ്റര്‍മാരായ ദാസും നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോയും സംഭവം ഗൗനിച്ചിരുന്നില്ല. മത്സര ശേഷം നുറുല്‍ ആണ് സംഭവത്തെക്കുറിച്ച് തുറന്നടിക്കുന്നത്.

''അതൊരു നനഞ്ഞ ഗ്രൗണ്ടായിരുന്നുവെന്ന് നമ്മളെല്ലാം തന്നെ കണ്ടതാണ്. നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, അവിടെയാരു ഫേക്ക് ത്രോയുമുണ്ടായിരുന്നു. അഞ്ച് റണ്‍ പെനാല്‍റ്റിയായി കിട്ടേണ്ടതായിരുന്നു. ഞങ്ങള്‍ക്ക് അനുകൂലമായി മാറേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍, അത് പോലും നടന്നില്ല'' എന്നാണ് താരം പറഞ്ഞത്.

ആരോപണം ഗുരുതരമാണ്

ക്രിക്കറ്റ് നിയമത്തില്‍ കോലിയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം ഗുരുതരമാണ്. കൡക്കിടെ ബാറ്ററെ മനപ്പൂര്‍വ്വം ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. അമ്പയര്‍ക്ക് ആ പന്ത് ഡെഡ് ബോളായി വിധിക്കാനും ബാറ്റ് ചെയ്യുകയായിരുന്ന ടീമിന് അഞ്ച് റണ്‍സ് നല്‍കാനും സാധിക്കും. ആരോപണത്തിന് പിന്നാലെ കോലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

പ്രസ് മീറ്റില്‍

അതേസമയം ഇന്നലെ മഴ കളി മുടക്കിയപ്പോള്‍ ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യയേക്കാള്‍ 17 റണ്‍സ് മുന്നിലായിരുന്നു ബംഗ്ലാദേശ്. മഴയ്ക്ക് ശേഷം കളി പുനരാരംഭിക്കാന്‍ താല്‍പര്യമില്ലെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ അമ്പയര്‍മാരെ അറിയിച്ചിരുന്നു. അമ്പയര്‍മാരുമായി ഏറെ നേരം സംസാരിക്കുന്ന ഷാക്കിബിന്റെ വീഡിയോ വൈറലായിരുന്നു. ഗ്രൗണ്ട് കളിക്കാന്‍ യോഗ്യമല്ലെന്നായിരുന്നു ഷാക്കിബ് പറഞ്ഞിരുന്നത്. എന്തായാലും മത്സരം ആരംഭിക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്തു. കളിക്കിടെ ബംഗ്ലാദേശിന്റെ ഓപ്പണര്‍ ലിറ്റണ്‍ ദാസ് രണ്ട തവണ തെന്നി വീഴുകയും ചെയ്തിരുന്നു.

എന്നാല്‍ മത്സര ശേഷം നടന്ന പ്രസ് മീറ്റില്‍ സംസാരിക്കവെ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും ബംഗ്ലാദേശ് നായകന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. തീരുമാനം അംഗീകരിക്കുന്നതായും ഒരു ടീം ജയിക്കുകയും മറ്റൊരു ടീം തോല്‍ക്കുകയും വേണമെന്നും അത് അംഗീകരിക്കുന്നതായുമായിട്ടായിരുന്നു ഷാക്കിബ് പറഞ്ഞത്.

Story first published: Thursday, November 3, 2022, 11:48 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+