Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: വീണ്ടും അട്ടിമറി!, ചാമ്പ്യന്‍ വിന്‍ഡീസിനെ തകര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ്

1

ഹോബര്‍ട്ട് : ഗ്രൂപ്പ് ബിയില്‍ നടന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലന്‍ഡ്. 42 റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് വലിയ നാണക്കേടാവുന്ന തോല്‍വിയാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡിന് മികച്ച തുടക്കം തന്നെ ലഭിച്ചു. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ ജോണിസും (20) ജോര്‍ജ് മുന്‍സിയും (66) ചേര്‍ന്ന് 55 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 17 പന്തില്‍ 3 ബൗണ്ടറിയടക്കം നേടിയ ജോണിസിനെ പുറത്താക്കി ജേസന്‍ ഹോള്‍ഡറാണ് സ്‌കോട്ട്‌ലന്‍ഡിന് ആദ്യ പ്രഹരമേറ്റത്. മാത്യു ക്രോസിനെയും (3) ഹോള്‍ഡര്‍ പുറത്താക്കി. ഒരു വശത്ത് മുന്‍സി സ്‌കോര്‍ ഉയര്‍ത്തിയപ്പോഴും വലിയ പിന്തുണ മറ്റുള്ളവരില്‍ നിന്ന് ലഭിച്ചില്ല.

1

റിച്ചി ബെറിങ്ടണ്‍ (14 പന്തില്‍ 16), കാലും മക്ലിയോഡ് (14 പന്തില്‍ 23) അല്‍പ്പ നേരം പിടിച്ചുനിന്ന് മടങ്ങി. മൈക്കല്‍ ലീസ്‌കിനെ (4) അല്‍സാരി ജോസഫും പുറത്താക്കി. ക്രിസ് ഗ്രീവ്‌സ് (11 പന്തില്‍ 16*) ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍സി 53 പന്തില്‍ 9 ബൗണ്ടറിയടക്കം 66 റണ്‍സുമായി പുറത്താവാതെ നിന്നതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 160 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് സ്‌കോട്ട്‌ലന്‍ഡെത്തി.

വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫും ജേസന്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഒഡെയ്ന്‍ സ്മിത്ത് ഒരു വിക്കറ്റും നേടി. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ വിന്‍ഡീസിന് പക്ഷെ ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. കെയ്ല്‍ മെയേഴ്‌സ് (20) എവിന്‍ ലൂയിസ് (14), ബ്രണ്ടന്‍ കിങ് (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നാലെയെത്തിയവരില്‍ ആരും പിന്തുണച്ചില്ല.

1

ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ (5), ഷെംറാ ബ്രോക്‌സ് (4), റോവ്മാന്‍ പവല്‍ (5) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. അക്കീല്‍ ഹൊസൈന്‍ (1), അല്‍സാരി ജോസഫ് (0), ഒഡെയ്ന്‍ സ്മിത്ത് (5) എന്നിവരൊന്നും അവസരത്തിനൊത്ത് ഉയരാതെ പോയി. ഒരുവശത്ത് പൊരുതിനിന്ന ജേസന്‍ ഹോള്‍ഡറെ (33 പന്തില്‍ 38) സഫ്യാന്‍ ഷെറീഫ് പുറത്താക്കിയതോടെ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്തിനില്‍പ്പ് 18.3 ഓവറില്‍ 118ല്‍ ഒതുങ്ങി.

Photo Credit

Story first published: Monday, October 17, 2022, 13:59 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+