Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: 'കറെന്‍ കസറി', അഫ്ഗാനെ വീഴ്ത്തി ഇംഗ്ലണ്ടിന് വിജയത്തുടക്കം

1

പെര്‍ത്ത്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 19.4 ഓവറില്‍ 112 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാം കറെന്റെ ബൗളിങ്ങും ലിയാം ലിവിങ്‌സ്റ്റണിന്റെ (29*) ബാറ്റിങ്ങുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ തുടക്കം മുതല്‍ വിറപ്പിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായി. റണ്‍റേറ്റിനെ പിടിച്ചുനിര്‍ത്തുന്നതോടൊപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റും വീഴ്ത്തിയതോടെ അഫ്ഗാനിസ്ഥാന്‍ പതറി. റഹ്‌മാനുല്ല ഗുര്‍ബാസിനെ (10) പുറത്താക്കി മാര്‍ക്ക് വുഡാണ് അഫ്ഗാന് ആദ്യ പ്രഹരം നല്‍കിയത്. അധികം വൈകാതെ ഹസ്‌റത്തുല്ല സസായിയെ (7) മടക്കി ബെന്‍ സ്റ്റോക്‌സും കരുത്തുകാട്ടി.

1

ഇബ്രാഹിം സദ്രാന്‍ (32 പന്തില്‍ 32) മൂന്ന് ഫോറും 1 സിക്‌സും ഉള്‍പ്പെടെ മികച്ച ഫോമിലേക്കെത്തവെ സാം കറെന്‍ മടക്ക ടിക്കറ്റ് നല്‍കി. നജീബുല്ല സദ്രാനെ (11) വലിയ സ്‌കോറിലേക്കുയരും മുമ്പ് സ്റ്റോക്‌സ് പുറത്താക്കിയപ്പോള്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയെ (3) മാര്‍ക്ക് വുഡും മടക്കി. നബിക്ക് വലിയ സ്‌കോറിലേക്കുയരാനാവാത്തത് അഫ്ഗാന് തിരിച്ചടിയായി.

അസ്മത്തുല്ല ഒമര്‍സായ് (8), റാഷിദ് ഖാന്‍ (0), മുജീബുര്‍ റഹ്‌മാന്‍ (0), ഫസല്‍ഹഖ് ഫറൂഖി (0) എന്നിവരെല്ലാം ഒന്നും ചെയ്യാനാവാതെ മടങ്ങിയതോടെ അഫ്ഗാന്‍ 19.4 ഓവറില്‍ 112 റണ്‍സില്‍ കൂടാരം കയറി. 3.4 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ സാം കറെനാണ് അഫ്ഗാനെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ്, മാര്‍ക്ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ക്രിസ് വോക്‌സ് 1 വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിക്കാനായത്. ഓപ്പണര്‍ ജോസ് ബട്‌ലറെ (18) മടക്കി ഫസല്‍ഹഖ് ഫറൂഖി കരുത്തുകാട്ടി. 18 പന്തില്‍ 3 ഫോറാണ് ബട്‌ലര്‍ നേടിയത്. സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് എത്തിയപ്പോഴേക്കും അലക്‌സ് ഹെയ്ല്‍സിനെയും (20 പന്തില്‍ 19) ഇംഗ്ലണ്ടിന് നഷ്ടമായി. ഫരീദ് അഹമ്മദിനാണ് വിക്കറ്റ്. അപകടകാരിയായ ബെന്‍ സ്റ്റോക്‌സിനെ (4 പന്തില്‍ 2) മുഹമ്മദ് നബി ക്ലീന്‍ബൗള്‍ഡ് ചെയ്തു.

1

ഒരുവശത്ത് പിടിച്ചുനിന്ന ഡേവിഡ് മലാനെ (30 പന്തില്‍ 18) മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് മലാന്റെ മടക്കം. റാഷിദ് ഖാനെ വമ്പനടിക്ക് ശ്രമിച്ച് ഹാരി ബ്രോക്കും (7) മടങ്ങി. എന്നാല്‍ ലിയാം ലിവിങ്‌സ്റ്റണും (21 പന്തില്‍ 29) മോയിന്‍ അലിയും (10 പന്തില്‍ 8) ചേര്‍ന്ന് പുറത്താവാതെ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അഫ്ഗാനായി ഫസല്‍ഹഖ് ഫറൂഖി, മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, ഫരീദ് അഹമ്മദ്, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി

Story first published: Saturday, October 22, 2022, 19:50 [IST]
Other articles published on Oct 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+