For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ ടീം കൊള്ളാം, പക്ഷെ ഒരു പ്രശ്‌നമുണ്ട്! ചൂണ്ടിക്കാട്ടി ഉത്തപ്പ

15 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ടി20 ലോകകപ്പിനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ശക്തമായ ടീമിനെ തന്നെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മയെ ക്യാപ്റ്റനും കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കിയാണ് സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയുടെ 15 അംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

1

പ്രതീക്ഷിക്കപ്പെട്ടിരുന്ന ഭൂരിഭാഗം പേരും ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങള്‍. ഷമി റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജു പൂര്‍ണമായും ഒഴിവാക്കപ്പെടുകയായിരുന്നു. ലോകകപ്പിനു മുമ്പ് ഇന്ത്യ രണ്ടു ടി20 പരമ്പരകള്‍ നാട്ടില്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയാണിത്.

1

ലോകകപ്പിനായി കണ്ടെത്തിയ ഇന്ത്യന്‍ ടീം മികച്ചത് തന്നെയാണെങ്കിലും ഒരു പ്രശ്‌നമുണ്ടെന്നു റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. അഞ്ചാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യക്കു തലവേദനയാവുന്ന ഏക കാര്യമെന്നും അദ്ദേഹം നിരീക്ഷിച്ചു. യുസ്വേന്ദ്ര് ചഹല്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ബുദ്ധിശാലികളായ, കൗശലമുള്ള, വിക്കറ്റെടുക്കുന്ന ബൗളര്‍മാരാണ്.

3

വിക്കറ്റെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് എല്ലായ്‌പ്പോഴും ഇവര്‍ ബൗള്‍ ചെയ്യുന്നത്. ടോപ്പ് ഫോര്‍ വളരെ കരുത്തുറ്റതാണ്. കൂടാതെ ലോവര്‍ ഓര്‍ഡറും ശക്തമായാണ് കാണപ്പെടുന്നത്. അഞ്ചാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തത മാത്രമാണ് ടീമിനു വേണ്ടതെന്നും ഉത്തപ്പ വിലയിരുത്തി.

4

റിഷഭ് പന്തും ദീപക് ഹൂഡയും തമ്മിലായിരിക്കും ഇന്ത്യന്‍ ടീമിലെ അഞ്ചാംസ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം നടക്കുന്നതെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ടൂര്‍ണമെന്റ് നഷ്ടമായതോടെ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ മല്‍സര പരിചയമുള്ള ഒരേയൊരു ഇടംകൈയന്‍ ബാറ്ററായി റിഷഭ് മാറിയിരിക്കുകയാണ്. പക്ഷെ ടി20 ക്രിക്കറ്റില്‍ ഇനിയും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ താരത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏഷ്യാ കപ്പിലും റിഷഭ് ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു.

T20 World Cup 2022: ക്യാപ്റ്റനായി ഇനിയൊരു ലോകകപ്പില്‍ ഇവരെ കാണില്ല! കൂട്ടത്തില്‍ രോഹിത്തും?

5

അഞ്ചാം നമ്പര്‍ കൂടാതെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ചോദ്യം മൂന്നാം സീമര്‍ ആരാവുമെന്നതാണ്. ഹര്‍ഷല്‍ പട്ടേലും അര്‍ഷ്ദീപ് സിങും തമ്മിലാണ് ഇതിനായുള്ള മല്‍സരം നടക്കുന്നത്. ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടീമില്‍ വേണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അര്‍ഷ്ദീപ് സിങിനെ ഇന്ത്യ ഈ റോളില്‍ ഇറക്കണം. ഡെത്ത് ഓവറുകളില്‍ വളരെയധികം ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു കഴിയും.

6

തനിക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നു ഭുവി കാണിച്ചുതന്നു കഴിഞ്ഞു. ഓസ്‌ട്രേലിയയിലും അദ്ദേഹത്തിനു മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ലൈനപ്പില്‍ വളരെയധികം ആത്മവിശ്വാസമുണ്ട്. ബൗളിങ് വളരെ മികച്ച അവസ്ഥയിലാണെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.

7

പരിക്കു കാരണം ഏഷ്യാ കപ്പ് നഷ്ടമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലും ടി20 ലോകകപ്പില്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരാണ് റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പേസര്‍മാര്‍.

ഇന്ത്യന്‍ ലോകകപ്പ് ടീം

ഇന്ത്യന്‍ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

Story first published: Tuesday, September 13, 2022, 12:58 [IST]
Other articles published on Sep 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+