For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ക്വാളിഫയറില്‍ പൊരുതി വീണ് യുഎഇ, നെതര്‍ലന്‍ഡ്‌സിന് 3 വിക്കറ്റ് ജയം

അവസാന ഓവര്‍ ത്രില്ലറിലായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം

1

ജീലോങ്: ടി20 ലോകകപ്പ് ക്വാളിഫയറില്‍ യുഎഇയെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്. മൂന്ന് വിക്കറ്റിനാണ് നെതര്‍ലന്‍ഡ്‌സ് പൊരുതി ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹോളണ്ട് ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അവസാന ഓവര്‍ ത്രില്ലറിലായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇക്ക് കാര്യമായൊരു പ്രകടനം കാഴ്ചവെക്കാനായില്ല. ബാറ്റിങ് നിരയിലെ താരങ്ങളിലാരും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഒന്നാം വിക്കറ്റില്‍ 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ചിരാഗ് സുരിയെ (12) പുറത്താക്കി റൊളോഫ് വാന്‍ ഡെര്‍ മെര്‍വി യുഎഇക്ക് ആദ്യ പ്രഹരം നല്‍കി. കൃത്യമായ ഇടവേളകളില്‍ യുഎഇയുടെ വിക്കറ്റ് വീഴ്ത്തി വലിയ സ്‌കോറിലേക്ക് ഉയരാതെ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാര്‍ മിടുക്കുകാട്ടി. ഖാഷിഫ് ദൗദ് (15), വൃത്യ അരവിന്ദ് (18) എന്നിവര്‍ക്കൊന്നും വലിയ സ്‌കോറിലേക്കുയരാനാവാതെ മടങ്ങേണ്ടി വന്നു.

1

ഒരു വശത്ത് മുഹമ്മദ് വസീം (41) നടത്തിയ പ്രകടനമാണ് വന്‍ നാണക്കേടിലേക്ക് പോകാതെ യുഎഇയെ കാത്തത്ത്. 47 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു വസീമിന്റെ പ്രകടനം. സവാര്‍ ഹമീദ് (4), സിപി റിസ്വാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. യുഎഇയുടെ ക്യാപ്റ്റനും മലയാളിയുമായ റിസ്വാന് 2 പന്ത് മാത്രമാണ് നേരിടാനായത്. ബാഡ് ഡി ലിഡിയാണ് അദ്ദേഹത്തെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്.

വാലറ്റത്ത് അയാന്‍ അഫ്‌സല്‍ ഖാന്‍ (5), കാര്‍ത്തിക് മെയ്യപ്പന്‍ (0), ജുനൈദ് സിദ്ധിഖ് (0) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 111 എന്ന സ്‌കോറിലേക്ക് യുഎഇ ഒതുങ്ങി. ബാസ് ഡി ലിഡി മൂന്ന് വിക്കറ്റും നെതര്‍ലന്‍ഡ്‌സിനായി തിളങ്ങിയപ്പോള്‍ ഫ്രഡ് ക്ലാസെന്‍, ടിം പ്രാന്‍ഗ്ലി, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് അതിവേഗത്തില്‍ റണ്‍സ് പിന്തുടരാനാണ് ശ്രമിച്ചത്. ഈ തന്ത്രം പാളി. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ വിക്രമജിത് സിങ്ങിനെ (10) നഷ്ടമായി. മാക്‌സ് ഒഡൗഡ് (23) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബാസ് ഡി ലിഡി (14), കോളിന്‍ അക്കര്‍മാന്‍ (17), ടോം കൂപ്പര്‍ (8) എന്നിവരൊന്നും പ്രതീക്ഷക്കൊത്തുയരാതെ മടങ്ങി. ഒരു സമയത്ത് നെതര്‍ലന്‍ഡ്‌സ് അനായാസ ജയം നേടുമെന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ ബൗളിങ്ങിലൂടെ യുഎഇ വിറപ്പിച്ചു.

1

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി യുഎഇ ബൗളര്‍മാര്‍ അവസാന ഓവറിലേക്ക് മത്സരത്തെ എത്തിച്ചു. റൊളോഫ് വാന്‍ ഡെര്‍ മെര്‍വി (0) അക്കൗണ്ട് തുറക്കാതെ മടങ്ങി. ടിം പ്രിന്‍ഗ്ലിയും (15) ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സും (16*) നിര്‍ണ്ണായക ചെറുത്ത് നില്‍പ്പ് നടത്തിയത് നെതര്‍ലന്‍ഡ്‌സിന് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. ലോഗന്‍ വാന്‍ ബീക്കും (4) പുറത്താവാതെ നിന്നു. ജുനൈദ് സിദ്ധിഖ് മൂന്നും ബാസില്‍ ഹമീദ്, അയാന്‍ അഫ്‌സല്‍ ഖാന്‍, കാര്‍ത്തിക് മെയ്യപ്പന്‍, സഹൂര്‍ ഖാന്‍ എന്നിവരെല്ലാം ഓരോ വിക്കറ്റും വീഴ്ത്തി.

1

യുഎഇ പ്ലേയിങ് 11: മുഹമ്മദ് വസീം, ചിരാഗ് സുരി, വൃത്യ അരവിന്ദ്, സിപി റിസ്വാന്‍ (ക്യാപ്റ്റന്‍), ബേസില്‍ ഹമീദ്, സവാര്‍ ഫാരിദ്, അയാന്‍ ഖാന്‍, ഖാഷിഫ് ദൗദ്, കാര്‍ത്തിക് മെയ്യപ്പന്‍, ജുനൈദ് സിദ്ധിഖ്, സഹൂര്‍ ഖാന്‍

നെതര്‍ലന്‍ഡ് പ്ലേയിങ് 11: മാക്‌സ് ഒഡൗഡ്, വിക്രം സിങ്, ബാസ് ഡി ലീഡി, ടോം കൂപ്പര്‍, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ്, റൊറോഫ് വാന്‍ ഡെര്‍ മെര്‍വി, ടിം പ്രിന്‍ഗ്ലി, ലോഗന്‍ വാന്‍ ബീക്ക്, ഫ്രഡ് ക്ലാസന്‍, പോള്‍ വാന്‍ മീക്കെരന്‍

Story first published: Sunday, October 16, 2022, 17:18 [IST]
Other articles published on Oct 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+