For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പ്രതീക്ഷ കാത്ത് പാകിസ്താന്‍, ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചു

വിജയലക്ഷ്യം 14 ഓവറില്‍ 142 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ

1

സിഡ്‌നി: മഴയിലും ചോരാത്ത വീര്യത്തോടെ നിലനില്‍പ്പിന്റെ പോരാട്ടത്തിനിറങ്ങിയ പാകിസ്താന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 33 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത് 9 ഓവറില്‍ നില്‍ക്കവെ മഴയെത്തി. പിന്നീട് വിജയലക്ഷ്യം 14 ഓവറില്‍ 142 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ജയത്തോടെ നാല് മത്സരത്തില്‍ നിന്ന് നാല് പോയിന്റുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്തേക്കെത്തി. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും അവസാന മത്സരഫലത്തെ ആശ്രയിച്ചാവും പാകിസ്താന്റെ സെമി സാധ്യത. രണ്ട് ടീമും അവസാന മത്സരത്തില്‍ തോല്‍ക്കണം. ദക്ഷിണാഫ്രിക്കയുടെ അവസാന മത്സരം ഉപേക്ഷിക്കപ്പെട്ട് പോയിന്റ് പങ്കുവെക്കുകയും പാകിസ്താന്‍ ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് പിന്നാലെ പാകിസ്താന്‍ സെമിയിലെത്താനും സാധ്യതയുണ്ട്.

1

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ആദ്യ ഓവറില്‍ത്തന്നെ തിരിച്ചടി നേരിട്ടു. സൂപ്പര്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ (4 പന്തില്‍ 4) വെയ്ന്‍ പാര്‍ണല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് കഗിസോ റബാഡയുടെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തി ആത്മവിശ്വാസം വീണ്ടെടുത്തു. ഒരുവശത്ത് ബാബര്‍ അസം പിന്തുണ നല്‍കിയപ്പോള്‍ മറുവശത്ത് ഹാരിസ് റണ്‍സുയര്‍ത്തി. 11 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 254.54 സ്‌ട്രൈക്കറേറ്റില്‍ കത്തിക്കയറിയ ഹാരിസിനെ ആന്റിച്ച് നോക്കിയേ എല്‍ബിയില്‍ കുടുക്കി.

പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ടൂര്‍ണമെന്റിലെ മോശം ഫോം തുടരുകയാണ്. 15 പന്ത് നേരിട്ട് 6 റണ്‍സെടുത്ത ബാബറിനെ ലൂങ്കി എന്‍ഗിഡി കഗിസോ റബാഡയുടെ കൈയിലെത്തിച്ചു. ബാബര്‍ പുറത്താവുമ്പോള്‍ 5.2 ഓവറില്‍ 3 വിക്കറ്റിന് 40 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്താന്‍. ഷാന്‍ മസൂദിനെ (6 പന്തില്‍ 2) നോക്കിയേ ടെംബ ബാവുമയുടെ കൈയിലുമെത്തിച്ചു.

1

അഞ്ചാം വിക്കറ്റില്‍ ഇഫ്തിഖര്‍ അഹമ്മദും മുഹമ്മദ് നവാസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 22 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 28 റണ്‍സെടുത്ത നവാസിനെ തബ്രൈസ് ഷംസി എല്‍ബിയില്‍ കുരുക്കി കൂട്ടുകെട്ട് പൊളിച്ചു. നവാസ് പുറത്താവുമ്പോള്‍ പാകിസ്താന്‍ 13 ഓവറില്‍ 5 വിക്കറ്റിന് 95 റണ്‍സെന്ന നിലയിലായിരുന്നു. ഭേദപ്പെട്ട റണ്‍റേറ്റുണ്ടെങ്കിലും വിക്കറ്റ് കാത്ത് കളിക്കാന്‍ പാകിസ്താനായില്ല.

ആറാം വിക്കറ്റില്‍ ഷദാബ് ഖാനും ഇഫ്തിഖര്‍ അഹമ്മദും ചേര്‍ന്ന് പാകിസ്താന്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. വെടിക്കെട്ട് ബാറ്റിങ് തന്നെയാണ് ഡെത്ത് ഓവറുകളില്‍ ഇരുവരും നടത്തിയത്. ഷദാബിനെ കൂട്ടുപിടിച്ച് ഇഫ്തിഖര്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 33 പന്തില്‍ നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇഫ്തിഖറിന്റെ ഫിഫ്റ്റി. പിന്നാലെ ഷദാബ് ഖാനും ഫിഫ്റ്റി പൂര്‍ത്തിയാക്കി. 20 പന്തില്‍ മൂന്ന് ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഷദാബിന്റെ പ്രകടനം.

1

നോക്കിയേയുടെ ഓവറില്‍ ഷദാബിന്റെ ക്യാച്ച് മാര്‍ക്രം നഷ്ടപ്പെടുത്തിയെങ്കിലും അഞ്ചാം പന്തില്‍ സ്റ്റംബ്‌സ് ക്യാച്ചിലൂടെ മടക്കി. 22 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് അദ്ദേഹം നേടിയത്. 236.36 സ്‌ട്രൈക്കറേറ്റിലാണ് ഷദാബ് കസറിയത്. 82 റണ്‍സാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത്. ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് വസിമിനെ (0) നോക്കിയേ ഗോള്‍ഡന്‍ ഡെക്കാക്കി.

19ാം ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്തെങ്കിലും 2 വിക്കറ്റാണ് നോക്കിയേ വീഴ്ത്തിയത്. അവസാന ഓവര്‍ എറിയാനെത്തിയ റബാഡ ആദ്യ പന്തില്‍ ഇഫ്തിഖറിനെ മടക്കി. 35 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് അദ്ദേഹം നേടിയത്. ഓവറിലെ അവസാന പന്തില്‍ ഹാരിസ് റഊഫ് (3) റണ്ണൗട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ റിച്ച് നോക്കിയേ നാലും വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ടെംബ ബാവുമയും ക്വിന്റന്‍ ഡീകോക്കും ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരായെത്തിയപ്പോള്‍ ബൗളിങ് ഓപ്പണ്‍ ചെയ്തത് ഷഹിന്‍ അഫ്രീദിയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഷഹിന്‍ ക്വിന്റന്‍ ഡീകോക്കിനെ (5 പന്തില്‍ 0) പുറത്താക്കി. സ്‌കോര്‍ബോര്‍ഡില്‍ 1 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഡീകോക്കിന്റെ മടക്കം. മൂന്നാം ഓവര്‍ എറിയാനെത്തിയ ഷഹീന്‍ ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ റില്ലി റൂസോയെ (6 പന്തില്‍ 7) പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ടെംബ ബാവുമയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ശ്രമിച്ചു.

സ്‌കോര്‍ബോര്‍ഡ് 65ല്‍ നില്‍ക്കെ നായകന്‍ ടെംബ ബാവുമയെ (36) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 189ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച ബാവുമയെ ഷദാബ് ഖാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈയിലെത്തിച്ചു. ഇതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തെ (14 പന്തില്‍ 20) ഷദാബ് ക്ലീന്‍ബൗള്‍ഡ് ചെയ്തു.

1

മഴമൂലം കളി തടസപ്പെട്ടതോടെ 14 ഓവറില്‍ 142 റണ്‍സെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ടു. അപകടകാരിയായ ഹെന്‍ റിച്ച് ക്ലാസനെ (15) ഷഹിന്‍ പുറത്താക്കിയപ്പോള്‍ വെയ്ന്‍ പാര്‍ണലിനെ (3) മുഹമ്മദ് വസിം എല്‍ബിയില്‍ കുടുക്കി. 13ാം ഓവറിലെ നാലാം പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ (18) നസീം ഷാ പുറത്താക്കി.

13ാം ഓവറില്‍ 2 റണ്‍സ് മാത്രമാണ് നസീം വിട്ടുകൊടുത്തത്. 14ാം ഓവര്‍ എറിയാന്‍ ഹാരിസ് റഊഫ്. രണ്ടാം പന്തില്‍ കഗിസോ റബാഡ (1) റണ്ണൗട്ടായി. നാലാം പന്തില്‍ നോക്കിയേയും (1) പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ഷഹീന്‍ മൂന്നും ഷദാബ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നസീം ഷാ, ഹാരിസ് റഊഫ്, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Thursday, November 3, 2022, 17:55 [IST]
Other articles published on Nov 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+