T20 World Cup 2022: ഷഹീനേക്കാള്‍ 'ഭയങ്കരന്‍' പാക് ടീമിലുണ്ട്! ഭയക്കേണ്ടത് അവനെയെന്നു ചോപ്ര

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനായി കാത്തിരിക്കുകയാണ്. മഴ ഈ പോരാട്ടത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും കളി നടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇരുടീമുകളുടെയും ആരാധകര്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ.
ഈ മല്‍സരത്തില്‍ ഇന്ത്യക്കു ഏറ്റവും ഭീഷണിയുയര്‍ത്തുക പാക് ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഷഹീനേക്കാള്‍ കൂടുതല്‍ ഇന്ത്യ ഭയക്കേണ്ട മറ്റൊരു ബൗളര്‍ പാക് ടീമിലുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ശക്തമായ പേസ് നിര
ശക്തമായ പേസ് നിരയുമായിട്ടാണ് ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്‍ ഈ ലോകകപ്പിനെത്തിയിരിക്കുന്നത്. ഷഹീന്‍ ഷായ്ക്കു കൂട്ടായി അതിവേഗ ബൗളര്‍ ഹാരിസ് റൗഫ്, പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന നസീം ഷാ എന്നിവരുള്‍പ്പെട്ടതാണ് പാക് പേസാക്രമണം. മൂന്നു പേരും ഒരുപോലെ അപകടം വിതയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്.
ഇവരില്‍ അനുഭവസമ്പത്ത് കൂടുതലുള്ളത് റൗഫിനും ഷഹീനുമാണ്. നസീമാവട്ടെ അടുത്തിടെ നടന്ന ഏഷ്യാ കപ്പിലൂടെയായിരുന്നു ടി20യില്‍ അരങ്ങേറിയത്. ചുരുങ്ങിയ മല്‍സരങ്ങള്‍ കൊണ്ടു തന്നെ താരം പാക് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
Also Read: T20 World Cup 2022: ബൗളിങില്‍ ഇന്ത്യ ഇവരെ പുറത്താക്കും! ടി20യില്‍ ഇനി കണ്ടേക്കില്ല

റൗഫിനെ സൂക്ഷിക്കണം
ഞായറാഴ്ച പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ഷഹീന്‍ അഫ്രിഡിയേക്കാള്‍ ഇന്ത്യ സൂക്ഷിക്കേണ്ടത് ഹാരിസ് റൗഫിനെയാണെന്നു ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി. എനിക്കു തോന്നുന്നത് നടക്കാനിരിക്കുന്ന കളിയില്‍ ഇന്ത്യ കൂടുതല്‍ ഭയക്കേണ്ടത് ഹാരിസ് റൗഫിനെയാണെന്നാണ്. അഫ്രീഡി തന്റെ ഏറ്റവും മികച്ച ഫോമിലേക്കു ഇനിയുമെത്തിയിട്ടില്ല. ഇന്ത്യക്കെതിരായ അടുത്ത കളിക്കുമുമ്പ് അദ്ദേഹം പഴയ നിലയിലേക്കു ഉയരാന്‍ സാധ്യത കുറവാണ്. കടുപ്പമേറിയ ഓവറുകള്‍ പാകിസ്താനു വേണ്ടി എറിയുക റൗഫായിരിക്കും. കളിയില്‍ വ്യത്യാസമുണ്ടാക്കാന്‍ താരത്തിനു കഴിയുമെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
Also Read: ധോണിയെ ഇഷ്ടമുള്ളവരോടു വെറുപ്പ്, കോലിയോടു ഗംഭീറിനു അസൂയ!- ആഞ്ഞടിച്ച് ഫാന്‍സ്

ഷഹീന്‍ മിന്നിച്ചു
അഫ്ഗാനിസ്താനെതിരേ ഇന്നു നടന്ന സന്നാഹ മല്‍സരത്തില്‍ ഷഹീന്‍ അഫ്രീഡി പാകിസ്താനു വേണ്ടി കളിച്ചിരുന്നു. നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതില്‍ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുളള ഗുര്‍ബാസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന്റെ കിടിലന്‍ ഇന്‍സ്വിങ്
യോര്‍ക്കറിനെ പുകഴ്ത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ഈ ബോളില്‍ ഗുര്‍ബാസിനു പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു. ഫുള്‍ സ്വിങിങ് ഫാസ്റ്റ്. ഷഹീന്‍ അഫ്രീഡി തന്റെ ഏറ്റവും മികച്ച ഫോമിലേക്കു തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. ഗുര്‍ബാസിന്റെ കാല്‍വിരല്‍ ഇതു സമ്മതിക്കുകയും ചെയ്യുമെന്നായിരുന്നു ചോപ്ര ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ അന്തകനായി
2021ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അന്തകനായത് ഷഹീന്‍ അഫ്രീഡിയായിരുന്നു. അന്നു പത്തു വിക്കറ്റിനു പാക് പട ഇന്ത്യയെ കശാപ്പ് ചെയ്തപ്പോള്‍ അദ്ദേഹമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.
മൂന്നു മുന്‍നിര വിക്കറ്റുകളാണ് ഷഹീന്‍ അന്നു വീഴ്ത്തിയത്. ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ ആദ്യത്തെയും മൂന്നാമത്തെയും ഓവറുകളില്‍ അദ്ദേഹം പുറത്താക്കിയിരുന്നു. രോഹിത്തിനെ ഗോള്‍ഡന്‍ ഡെക്കായാണ് പാക് പേസര്‍ മടക്കിയത്. ഡെത്ത് ഓവറുകളില്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റും ഷഹീനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications