Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ശ്രേയസ്-സൂര്യ മാത്രമല്ല, നാലാം നമ്പറില്‍ നോട്ടമിട്ട് ഇവരും, നാല് പേരെ അറിയാം

1

മുംബൈ: ഇന്ത്യ ടി20 പരമ്പരകളില്‍ തോല്‍വി അറിയാതെ കുതിക്കുന്നത് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീം നല്‍കുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയതിന് പിന്നാലെ ഇന്ത്യ കരുത്തുറ്റ മുന്നേറ്റങ്ങളാണ് കാഴ്ചവെക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ പ്രതീക്ഷകളേറെയായിരുന്നു ഇന്ത്യക്ക്. എന്നാല്‍ പ്ലേ ഓഫ് പോലും കാണാനാവാതെ പുറത്തായി.

ഇതിന് ശേഷം ഇന്ത്യ അടിമുടി അഴിച്ചുപണിയാണ് ടീമില്‍ നടത്തിയത്. പ്രതിഭകാട്ടുന്ന യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കി മികച്ച പ്ലേയിങ് 11 സൃഷ്ടിച്ചെടുക്കാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്. 2021 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചാല്‍ 39 താരങ്ങള്‍ക്കാണ് ഇന്ത്യ ടി20യില്‍ അവസരം നല്‍കിയിരിക്കുന്നത്. ഇന്ത്യ അവസരം നല്‍കിയവരില്‍ മിക്കവരും മികച്ച പ്രകടനം നടത്തുന്നതിനാല്‍ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് കടുപ്പമാണെന്ന് പറയാം. നാലാം നമ്പറില്‍ ഇന്ത്യ ആരെ പരിഗണിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം തന്നെയാണിത്. ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍ ശ്രേയസ് അയ്യരാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും മോശമില്ലാത്ത ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ശ്രേയസ് അയ്യര്‍. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഹാട്രിക് അര്‍ധ സെഞ്ച്വറി നേടി കൈയടി നേടാന്‍ ശ്രേയസിന് സാധിച്ചിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് ശ്രേയസിന്റെ ഈ പ്രകടനം. നാലാം നമ്പറില്‍ കളിച്ച് അനുഭവസമ്പത്തുള്ള ശ്രേയസിനെ ഇന്ത്യ എളുപ്പത്തില്‍ തള്ളിക്കളയില്ല. ഐപിഎല്ലില്‍ ഇത്തവണ കെകെആര്‍ നായകനാണ് ശ്രേയസ്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നാലാം നമ്പറില്‍ നിലവില്‍ കൂടുതല്‍ സാധ്യത സൂര്യകുമാര്‍ യാദവിനാണ്. അടിച്ചുകളിക്കാന്‍ കെല്‍പ്പുള്ള സൂര്യ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമം വിതക്കാന്‍ ശേഷിയുള്ളവനാണ്. കൂടാതെ ഓര്‍ത്തഡോക്‌സ് ശൈലികള്‍ പിന്തുടരാന്‍ ആഗ്രഹിക്കാത്ത സൂര്യകുമാര്‍ െൈമതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത മധ്യ ഓവറുകളില്‍ റണ്‍ നിരക്ക് താഴോട്ട് പോവാതെ ഉയര്‍ത്തി നിര്‍ത്താന്‍ സൂര്യ മിടുക്കനാണ്. ടീം മാനേജ്‌മെന്റിനും കൂടുതല്‍ താല്‍പര്യം സൂര്യകുമാറിലാണ്.

റിഷഭ് പന്ത്

റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി ഉറപ്പായതിനാല്‍ത്തന്നെ നാലാം നമ്പറില്‍ ഇന്ത്യക്ക് ഒരു ഇടം കൈയനെ ആവിശ്യമാണ്. ഇടത്-വലത് കൂട്ടുകെട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ നാലാം നമ്പറില്‍ ഇടം കൈയന്‍ വേണമെന്ന് തോന്നിയാല്‍ ഇന്ത്യ റിഷഭ് പന്തിനെ പരിഗണിച്ചേക്കും. അടിച്ചുതകര്‍ക്കുന്ന റിഷഭ് സൂര്യയെപ്പോലെ തന്നെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ മിടുക്കനാണ്. പരമ്പരാഗത ഷോട്ടുകളുടെ പൊളിച്ചെഴുത്താണ് റിഷഭിന്റെ ബാറ്റിങ്. എതിര്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന റിഷഭ് നാലാം നമ്പറില്‍ പരിഗണന അര്‍ഹിക്കുന്ന താരമാണ്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പരിഗണിച്ചാല്‍ ഇഷാന്‍ കിഷനാവും അവസരം ലഭിക്കുക. അങ്ങനെ വരുമ്പോള്‍ കെ എല്‍ രാഹുലിന് മധ്യനിരയിലാവും അവസരം ലഭിക്കുക. നാലാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് രാഹുല്‍. ടി20യില്‍ മികച്ച സ്‌ട്രൈക്കറേറ്റുള്ള താരം ഇതിനോടകം രണ്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളിച്ച് അനുഭവസമ്പത്തും രാഹുലിനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് രാഹുല്‍. 2021ലെ ടി20 ലോകകപ്പില്‍ ഓപ്പണറായി രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു.

Story first published: Monday, February 28, 2022, 14:11 [IST]
Other articles published on Feb 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+