T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടും ? 18 അംഗ ടീമിന്റെ പ്രവചനം ഇതാ

2022ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. കോവിഡിനെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്ന ലോകകപ്പാണ് ഇത്തവണ ഓസ്്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്നത്. 2021ല്‍ നടന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് കിരീടം ചൂടിയത്. അതുകൊണ്ട് തന്നെ ഇത്തവണ ഓസ്‌ട്രേലിയയിലേക്ക് ലോകകപ്പെത്തുമ്പോഴും കംഗാരുക്കള്‍ തന്നെയാണ് ഫേവറേറ്റുകള്‍.
2021ലെ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് നിരാശമാത്രമാണ് സമ്മാനിച്ചത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ചിരവൈരികളായ പാകിസ്താനോട് ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു. അതും 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി. ന്യൂസീലന്‍ഡിനോടും തോറ്റതോടെയാണ് ഇന്ത്യ പ്ലേ ഓഫ് കാണാതെ പുറത്തായത്.

ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ അടിമുടി മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം വളരെ പ്രതീക്ഷ നല്‍കുന്നതാണ്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളെയെല്ലാം വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചു. രോഹിത് ഭാഗ്യമുള്ള നായകനാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളം.

പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ആരെയൊക്കെ തഴയുമെന്നതാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലുള്ള പ്രധാന തലവേദന. മികച്ച മുന്നൊരുക്കത്തോടെ തന്നെയാവും ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുക. നിലവിലെ സൂപ്പര്‍ താരനിരയില്‍ നിന്ന് ഇന്ത്യയുടെ 18 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഓപ്പണര്‍മാര്‍ ആരൊക്കെ ?
ടീമിന്റെ ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മയുടെ സ്ഥാനം ഉറപ്പാണ്. നായകനായ രോഹിത്തിന്റെ ഓപ്പണിങ്ങില്‍ മികച്ച റെക്കോഡാണുള്ളത്. പ്രധാന ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ രോഹിത് മിടുക്കനാണ്. 125 ടി20കളില്‍ നിന്നായി 33313 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. 140ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 26 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഹിറ്റ്മാന്റെ പേരിലുണ്ട്.

കെ എല്‍ രാഹുലാവും ഓപ്പണറെന്ന നിലയില്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരാള്‍. 2021ലെ ലോകകപ്പില്‍ രോഹിത്തിന്റെ പങ്കാളി രാഹുലായിരുന്നു. പ്രധാന മത്സരങ്ങളില്‍ ഈ കൂട്ടുകെട്ട് ക്ലിക്കായിരുന്നില്ല. രോഹിത്തും രാഹുലും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. 56 ടി20യില്‍ നിന്ന് 142.49 സ്‌ട്രൈക്കറേറ്റില്‍ 1831 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. ഇഷാന്‍ കിഷനാണ് മറ്റൊരു താരം. ഓപ്പണറായി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഇഷാന്‍. ഇന്ത്യക്കൊപ്പവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 32.11 ശരാശരിയില്‍ 289 റണ്‍സാണ് താരത്തിന്റെ ടി20 കരിയറിലുള്ളത്.

ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ ഇത്തവണയുമുണ്ടാവും. സമീപകാലത്തായി കോലി മോശം ഫോമിലാണ്. എന്നാല്‍ 97 ടി20യില്‍ നിന്ന് 3296 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 137.68 ആണ് സ്‌ട്രൈക്കറേറ്റ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് തന്നെയാവും സ്ഥാനം പിടിക്കുക. ഇന്ത്യക്കായി 43 ടി20യില്‍ നിന്ന് 683 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 126.01.

ശ്രേയസ് അയ്യരേയും ബാറ്റിങ് നിരയിലേക്ക് ഇന്ത്യ പരിഗണിച്ചേക്കും. 36 ടി20യില്‍ നിന്ന് 809 റണ്‍സാണ് ശ്രേയസിന്റെ പേരിലുള്ളത്. 141.43 ആണ് സ്‌ട്രൈക്കറേറ്റ്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് കൈയടി നേടിയിരുന്നു. നാലാം നമ്പറില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെത്തന്നെ പരിഗണിച്ചേക്കും. 14 മത്സരത്തില്‍ നിന്ന് 351 റണ്‍സാണ് അദ്ദേഹം നേടിയത്. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ മിടുക്കനായ സൂര്യക്ക് 165.57 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്.

മധ്യനിരയില്‍ ഇവര്‍
സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജക്ക് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. വിക്കറ്റ് വീഴ്ത്താന്‍ മാത്രമല്ല മധ്യനിരയില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനും ജഡ്ഡും മിടുക്കനാണ്. 58 ടി20യില്‍ നിന്ന് 326 റണ്‍സും 7.04 ഇക്കോണമിയില്‍ 48 വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിന് മിടുക്കുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. 51 ടി20യില്‍ നിന്ന് 61 വിക്കറ്റ് നേടിയ അശ്വിന്‍ 2021ലെ ലോകകപ്പിലും തിളങ്ങിയിരുന്നു.
ദീപക് ചഹാറാണ് മറ്റൊരു താരം. പേസ് ഓള്‍റൗണ്ടറായ താരം ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ളവനാണ് . കൂടാതെ ബാറ്റുകൊണ്ട് മികവ് കാട്ടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 20 ടി20യില്‍ നിന്ന് 26 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 8.27 ആണ് ഇക്കോണമി. പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയാണ് മറ്റൊരാള്‍. നിലവില്‍ ടീമിന് പുറത്താണെങ്കിലും ഫിനിഷര്‍ റോളില്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയേക്കും. 54 ടി20യില്‍ നിന്ന് 553 റണ്‍സും 42 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ശര്‍ദുല്‍ ഠാക്കൂറാണ് മറ്റൊരാള്‍. 25 മത്സരത്തില്‍ നിന്ന് 33 വിക്കറ്റ് നേടിയിട്ടുള്ള ശര്‍ദുല്‍ മധ്യ ഓവറുകളില്‍ മികവ് കാട്ടുന്ന ബൗളറാണ്. ബാറ്റുകൊണ്ടും വെടിക്കെട്ട് തീര്‍ക്കാന്‍ കെല്‍പ്പുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയും ഇന്ത്യ പരിഗണിച്ചേക്കും. 15 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ നേടിയത്.

ബൗളിങ് നിരയില്‍ ഇവര്‍
ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ ഉണ്ടാവുമെന്നുറപ്പാണ്. സൂപ്പര്‍ പേസറായ ബുംറ ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധമാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹാലാണ് ഉണ്ടാവുക. 114 മത്സരത്തില്‍ നിന്ന് 139 വിക്കറ്റാണ് അദ്ദേഹം നേടിയത്. 2021ലെ ലോകകപ്പില്‍ ചഹാലിനെ ഇന്ത്യ തഴഞ്ഞിരുന്നു. ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യ പരിഗണിച്ചേക്കും. സീനിയര്‍ പേസറായ ഭുവി 59 ടി20യില്‍ നിന്ന് 58 വിക്കറ്റാണ് വീഴ്ത്തിയിട്ടുള്ളത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയുള്ള ഭുവി സമീപകാലത്തായി മികച്ച ഫോമിലല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications