Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ്, ഇന്ത്യ സെമിയില്‍

1

അഡ്‌ലെയ്ഡ്: നിര്‍ഭാഗ്യം വേട്ടയാടുന്ന ചീത്തപ്പേര് മാറ്റാന്‍ ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. സെമിയിലെത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റ് ദക്ഷിണാഫ്രിക്ക.13 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സിന്റെ ത്രില്ലിങ് ജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാനായത്.

കോളിന്‍ അക്കര്‍മാന്റെ (41) ബാറ്റിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടന്‍ ഗ്ലോവറിന്റെ പ്രകടനവുമാണ് നെതര്‍ലന്‍ഡ്‌സിന് ജയമൊരുക്കിയത്. ഇതോടെ അഞ്ച് മത്സരത്തില്‍ നിന്ന് 5 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷ അവസാനിച്ചു. പാകിസ്താന്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്തും. പാകിസ്താനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനും സെമിയിലെത്താം. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയോടെ ഇന്ത്യയും സെമിയുറപ്പിച്ചു.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനായി ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ സ്റ്റീഫന്‍ മൈബര്‍ഗും മാക്‌സ് ഒഡൗഡും നല്‍കിയത്. ഒഡൗഡ് പിന്തുണ നല്‍കി കളിച്ചപ്പോള്‍ മൈബര്‍ഗ് ഒരു വശത്ത് റണ്‍സുയര്‍ത്തി. അഞ്ച് ഓവറില്‍ വിക്കറ്റ് പോവാതെ 34 റണ്‍സ് എന്ന മികച്ച നിലയിലായിരുന്നു. നെതര്‍ലന്‍ഡ്‌സ്.

സ്‌കോര്‍ബോര്‍ഡ് 58ലെത്തിയപ്പോഴാണ് നെതര്‍ലന്‍സിന്റെ ആദ്യ വിക്കറ്റ് വീണത്. 30 പന്തില്‍ 7 ഫോറടക്കം 37 റണ്‍സ് നേടിയ മൈബര്‍ഗിനെ എയ്ഡന്‍ മാര്‍ക്രം റില്ലി റൂസോയുടെ കൈയിലെത്തിക്കുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 1 വിക്കറ്റിന് 70 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ ടോം കൂപ്പര്‍ ഒരുവശത്ത് തല്ലിത്തകര്‍ത്തു.

പതിയെ ബാറ്റ് വീശിയ ഓപ്പണര്‍ മാക്‌സ് ഔഡിനെ (31 പന്തില്‍ 29) കേശവ് മഹാരാജ് കഗിസോ റബാഡയുടെ കൈയിലെത്തിച്ചു. ഓരോ സിക്‌സും ഫോറുമടക്കം പറത്തി താരം നിലയുറപ്പിച്ച് വരികയായിരുന്നു. ഒഡൗഡ് പുറത്താവുമ്പോള്‍ 12.4 ഓവറില്‍ 2 വിക്കറ്റിന് 97 എന്ന മികച്ച നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. 19 പന്തില്‍ 2 വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്ത ടോം കൂപ്പറെയും കേശവ് മഹാരാജ് പുറത്താക്കി.

1

അവസാന ഓവറുകളില്‍ പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ നെതര്‍ലന്‍ഡ്‌സിനായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പിശുക്കുകാട്ടി. ബാസ് ഡി ലിഡിയെ (7 പന്തില്‍ 1) ആന്‍ റിച്ച് നോക്കിയേ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തിയതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട നിലയിലേക്ക് നെതര്‍ലന്‍ഡ്‌സെത്തി. കോളിന്‍ അക്കിര്‍മാന്‍ (26 പന്തില്‍ 41*) എഡ്വാര്‍ഡ്‌സ് (7 പന്തില്‍ 12*) എന്നിവര്‍ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ആന്‍ റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 21ല്‍ നില്‍ക്കെ ക്വിന്റന്‍ ഡീകോക്ക് (13 പന്തില്‍ 13) പുറത്തായി. ഓരോ സിക്‌സും ഫോറും പറത്തിയ താരത്തെ ഫ്രഡ് ക്ലാസന്‍ വിക്കറ്റ് കീപ്പര്‍ എഡ്വാര്‍ഡ്‌സിന്റെ കൈയിലെത്തിച്ചു. എന്നാല്‍ ടെംബ ബാവുമയും റില്ലി റൂസോയും ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ അഞ്ചോവര്‍ പിന്നിട്ടു.

എന്നാല്‍ ആറാം ഓവറിന്റെ അവസാന പന്തില്‍ നായകനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 20 പന്തില്‍ 2 ഫോറടക്കം 20 റണ്‍സ് നേടിയ ബാവുമയെ പോള്‍ വാന്‍ മിക്കീരന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 2 വിക്കറ്റിന് 39 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. റില്ലി റൂസോയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ റണ്‍സുയര്‍ത്തി. എന്നാല്‍ 19 പന്തില്‍ 25 റണ്‍സെടുത്ത റൂസോയെ ബ്രണ്ടന്‍ ഗ്ലോവര്‍ പുറത്താക്കിയത് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി.

1

നാലാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും ഡേവിഡ് വില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനുള്ള ശ്രമം. എന്നാല്‍ എയ്ഡന്‍ മാര്‍ക്രത്തെ (13 പന്തില്‍ 17) പുറത്താക്കി ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എന്നാല്‍ പതറാതെ ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 16ാം ഓവറിന്റെ രണ്ടാം പന്തില്‍ മില്ലറെ (17 പന്തില്‍ 17) പുറത്താക്കി ഗ്ലോവര്‍ മത്സരം കടുപ്പിച്ചു. വെയ്ന്‍ പാര്‍ണലിനെ (0) ഡെക്കാക്കി ഗ്ലോവര്‍ ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി.

18ാം ഓവറിന്റെ മൂന്നാം പന്തില്‍ അപകടകാരിയായ ക്ലാസനെ (18 പന്തില്‍ 21) ബാസ് ഡി ലിഡി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 26 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കേശവ് മഹാരാജിനെ (13) ഡിലിഡി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പെട്ടിയിലെ അവസാന ആണിയും അടിക്കപ്പെട്ടു.

Story first published: Sunday, November 6, 2022, 9:04 [IST]
Other articles published on Nov 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+